Tag: religion

ആളൊഴിഞ്ഞ് ശബരിമല..!!! മണ്ഡലകാലത്തെ ആദ്യ ഞായറാഴ്ചയിലും തിരക്കില്ല; എത്തുന്നത് അന്യസംസ്ഥാനക്കാര്‍; മലയാളികള്‍ കുറവ്; സര്‍ക്കാര്‍ നടപടികള്‍ തിരിച്ചടിയാകുന്നു..?

സന്നിധാനം: മണ്ഡലകാല ഉത്സവത്തിന് നടതുറന്ന് ആദ്യ ഞായറാഴ്ചയായിട്ടും ആളൊഴിഞ്ഞ് ശബരിമല. സാധാരണ മണ്ഡല കാലം ആരംഭിച്ചാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുക. എന്നാല്‍ ഇപ്പോള്‍ മല കയറിവരുന്നവര്‍ക്ക് ക്യൂനില്‍ക്കാതെ പതിനെട്ടാംപടി ചവിട്ടാം. എവിടെയും തിക്കുംതിരക്കുമില്ല. ഇന്ന് എത്തിയിട്ടുള്ള തീര്‍ഥാടകരില്‍ അധികവും...

യുവതീ പ്രവേശനം; സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിലേക്ക്; പൊലീസിന്റെ നിര്‍ദേശങ്ങള്‍ ശബരിമലയില്‍ നടപ്പാകില്ല

സന്നിധാനം: ശബരിമലയില്‍ യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ബോര്‍ഡ് യോഗം ചേര്‍ന്ന് ഇക്കാര്യം തീരുമാനിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനായ ചന്ദ്രോദയ സിങ് ദേവസ്വം ബോര്‍ഡിനായി സുപ്രീംകോടതിയില്‍...

മണ്ഡല-മകരവിളക്ക് പൂജയ്ക്കായി ശബരിമല നട തുറന്നു

സന്നിധാനം: മണ്ഡല -മകരവിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തില്‍ മേല്‍ശാന്തിയാണു നട തുറന്നത്. വി.എന്‍. വാസുദേവന്‍ നമ്പൂതിരി സന്നിധാനത്തും എം.എന്‍. നാരായണന്‍ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായി ചുമതലയേല്‍ക്കും. വൈകിട്ട് ആറിന് തന്ത്രി കണ്ഠര് രാജീവരുടെ...

പ്രത്യേക ദിവസങ്ങളില്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്ക് ചില പ്രത്യേക ദിവസങ്ങളില്‍ കയറാമെന്ന തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തിനുശേഷം പത്രസമ്മേളനത്തിലാണ് ഇതേപ്പറ്റി മുഖ്യമന്ത്രി പറഞ്ഞത്. ക്രമീകരണങ്ങള്‍ എന്താണെന്ന് അദ്ദേഹം വിശദീകരിച്ചില്ല. പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രിമാരുമായി നടന്ന ചര്‍ച്ചയില്‍ ഇതേപ്പറ്റി മുഖ്യമന്ത്രി എന്തെങ്കിലും പറഞ്ഞോ...

ശബരിമലയില്‍ രാത്രി നട അടച്ചു കഴിഞ്ഞാല്‍ തീര്‍ഥാടകര്‍ മലയിറങ്ങണം: സന്നിധാനത്തില്‍ തങ്ങാന്‍ അനുവദിക്കില്ല ഡിജിപി

പമ്പ: ശബരിമലയില്‍ രാത്രി നട അടച്ചു കഴിഞ്ഞാല്‍ തീര്‍ഥാടകര്‍ മലയിറങ്ങണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നടഅടച്ചാല്‍ തീര്‍ഥാടകരെ ആരെയും സന്നിധാനത്തില്‍ തങ്ങാന്‍ അനുവദിക്കില്ല. സന്നിധാനത്ത് വിരിവയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 700 യുവതികള്‍ മല കയറാന്‍ ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയിട്ടുണ്ട്. അവര്‍ക്ക് സംരക്ഷണം...

സ്ത്രീ പ്രവേശനം നടപ്പാക്കാന്‍ സാവകാശം വേണമെന്ന് കോടതിയോട് ആവശ്യപ്പെടും

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് സാവകാശം തേടി കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ഹര്‍ജിനല്‍കുന്നതിന് തത്വത്തില്‍ അംഗീകാരമായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ നാളെ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീം കോടതിയില്‍നിന്നുള്ള ചില രേഖകള്‍ ലഭിക്കാനുണ്ട്....

ശബരിമല വിധി സുപ്രീംകോടതി പുനപരിശോധിക്കും:, ജനുവരി 22ന് തുറന്നകോടതിയില്‍ വാദം

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം തുറന്നകോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി മാറ്റിവച്ചു. ജനുവരി 22ന് ഹര്‍ജി വിണ്ടും പരിഗണിക്കും. യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്യാതെയാണ് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കാന്‍ നീട്ടിവച്ചിരിക്കുന്നത്. റിട്ടുഹര്‍ജികള്‍ കൂടി ഇതിനൊപ്പം...

പമ്പയിലും നിലയ്ക്കലും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ടാറ്റാ ഗ്രൂപ്പിനു മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: പമ്പയിലും നിലയ്ക്കലും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ടാറ്റാ ഗ്രൂപ്പിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നാളെ ഉച്ചയ്ക്കുശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേരും. മണ്ഡലകാലത്തിന് അഞ്ച് ദിവസം മാത്രം ശേഷിക്കേ പമ്പാ തീരത്തിന്റെയും നിലയ്ക്കലിന്റെ സ്ഥിതി പരിതാപകരം. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരിഞ്ചുപോലും മുന്നോട്ട് പോയിട്ടില്ല....
Advertismentspot_img

Most Popular

G-8R01BE49R7