ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളം കാരണം മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബുധനാഴ്ച്ച വീണ്ടും ചേരും. മുത്തലാഖ് ബില്‍ അവതരിപ്പിക്കാനിരിക്കേ കാവേരി പ്രശ്‌നമുയര്‍ത്തി അണ്ണാ ഡിഎംകെ രാജ്യസഭ സ്തംഭിപ്പിക്കുകയായിരുന്നു. ബില്‍ തകര്‍ക്കാനാണ് പ്രതിപക്ഷ നീക്കമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു....
പമ്പ: ശബരിമല ദര്‍ശനത്തിന് 50 വയസ്സില്‍ താഴെയുള്ള 2 സ്ത്രീകള്‍ ഇന്നലെ വൈകിട്ട് പമ്പയിലെത്തി. വിശാഖപട്ടണത്തു നിന്ന് എത്തിയ 49 വയസ്സുള്ള സ്ത്രീയെയും കര്‍ണാടകയില്‍ നിന്നു വന്ന മുപ്പതുകാരിയുമാണ് എത്തിയത്. ഇവരെ സന്നിധാനത്തേക്കുള്ള യാത്രയില്‍ നിന്ന് പൊലീസ് പിന്തിരിപ്പിച്ചു. ഇതിനെ...
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരേ പ്രസ്താവനയുമായി പന്തളം രാജ കുടുംബാംഗം; ഒളിവുകാലത്ത് കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി തന്റെ സമുദായത്തോട് ഇപ്പോള്‍ കാണിക്കുന്നില്ലെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ പറഞ്ഞു.
സര്‍ക്കാരില്‍നിന്നു ശമ്പളം വാങ്ങിയ താന്‍, കഴിച്ച ഉപ്പിനും ചോറിനും നന്ദി കാണിക്കണമെന്നാണ് സര്‍ക്കാര്‍...
സന്നിധാനം: ശബരിമലയില്‍ നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടി. ഡിസംബര്‍ 27 ന് മണ്ഡലപൂജ കഴിഞ്ഞ് അടച്ചശേഷം മകരവിളക്കു പൂജയ്ക്കായി ഞായറാഴ്ച വൈകുന്നേരം അഞ്ചിന് നട തുറക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് മണ്ഡലകാലത്ത് നിലവിലിരുന്ന നിരോധനാജ്ഞ ഒരാഴ്ച കൂടി നീട്ടി ജില്ലാ കളക്ടര്‍...
കോഴിക്കോട്/ മലപ്പുറം: ലോക്സഭയില്‍ മുത്തലാഖ് ബില്ലില്‍ സ്വീകരിച്ച നിലപാടിനെ ചൊല്ലി മുസ്ലിം ലീഗിനകത്തും പുറത്തും വിവാദം കനക്കുന്നു. ലീഗ് എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും സ്വീകരിച്ച വ്യത്യസ്തമായ നിലപാടുകളും പാര്‍ലമെന്റില്‍ തന്നെ ഹാജരാകാതെ പ്രവാസി വ്യവസായിയുടെ വിവാഹ...
കോഴിക്കോട്: ആദിവാസി നേതാവ് സി.കെ.ജാനു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഇടതുമുന്നണി നാല് കക്ഷികളെ ഉള്‍പ്പെടുത്തി വിപുലീകരിക്കുകയും സി.കെ ജാനുവിന്റേത് ഉള്‍പ്പടെയുള്ള പാര്‍ട്ടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച്ച.
സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ വനിതാ മതിലില്‍ അണിചേരുമെന്ന് അറിയിച്ചിരുന്നു....