കൊച്ചി: പരസ്യപ്രസ്താവന താൽക്കാലികമായി അവസാനിപ്പിച്ചെന്ന് കുറിപ്പുമായി പി.വി അൻവർ എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി.വി അൻവർ ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി സഖാക്കളെ വേദനിപ്പിച്ചു എന്ന് ബോധ്യമുണ്ട്. പാർട്ടി നിർദ്ദേശം ശിരസ്സാവഹിക്കുന്നുവെന്ന് കുറിപ്പിൽ പി.വി അൻവർ പറഞ്ഞു. പോലീസിലെ പുഴുക്കുത്തുകൾ ക്കെതിരെ ഇനിയും ശബ്ദമുയർത്തുമെന്നും പിന്നോട്ടില്ലെന്നും...
കൊച്ചി: പി.വി.അൻവർ എംഎൽഎയെ തള്ളി സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവന ഫെയ്സ്ബുക്കിൽ പങ്കുവച്ച് സിപിഎം നേതാക്കൾ. മന്ത്രി വി.ശിവൻകുട്ടി, പി.ജയരാജൻ, എ.എ.റഹീം എംപി, സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജ് എന്നിവിടങ്ങളിൽ പ്രസ്താവന പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിനു താഴെ പാർട്ടിയുടെയും നേതാക്കളുടെയും നിലപാട് തള്ളി ഇടത്...
കൊച്ചി: പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ നിർണായക നീക്കവുമായി സർക്കാർ. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് ഇന്റലിജൻസ് അന്വേഷിക്കും.
സംസ്ഥാന ഇന്റലിജിൻസ് രഹസ്യാന്വേഷണം നടത്തും. അൻവറിന്റെ ആരോപണങ്ങൾക്ക് പുറകിൽ ആരൊക്കെയുണ്ടെന്ന് കണ്ടെത്താനാണ് നീക്കം. പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി അജിത് കുമാർ എന്നിവരെ ലക്ഷ്യം വെക്കുന്നതിനു...
തിരുവനന്തപുരം: പി.വി.അൻവറിന്റെ ആരോപണങ്ങൾ പാർട്ടിയേയും മുന്നണിയേയും ദുർബലപ്പെടുത്തുന്നുവെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പി.വി അൻവറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
സിപിഐഎം പ്രസ്താവനയുടെ പൂർണ്ണ രൂപം
നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ...
മലപ്പുറം: പൊലീസ് ഉദ്യോഗസ്ഥരെ വിടാതെ പി.വി. അൻവർ എംഎൽഎ. സ്വർണക്കടത്തിൽ പ്രതികളാകുന്ന സ്ത്രീകളെ പൊലീസുകാർ ലൈംഗികമായി ഉപയോഗിച്ചു എന്ന ഗുരുതര ആരോപണവുമായി ആണ് പി.വി അൻവർ വീണ്ടും എത്തിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരും ഡാൻസാഫ് ഉദ്യോഗസ്ഥരും പ്രതികളായ സ്ത്രീകളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്നും അൻവർ പറഞ്ഞു.
കോട്ടക്കൽ...
മലപ്പുറം: മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പി.ശശിയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന് പി.വി. അൻവർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പി.വി.അൻവർ കഴിഞ്ഞ ദിവസം പരാതി എഴുതി നൽകിയിരുന്നു. അതിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ പേരില്ലെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞത്...
കൊച്ചി: തൃശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് എഡിജിപി എം ആർ അജിത് കുമാറെന്ന് പി വി അൻവർ എംഎൽഎ. സുരേഷ്‌ഗോപിയും അജിത് കുമാറും തമ്മിൽ അടുത്ത ബന്ധമാണ്. തൃശൂരിൽ ഒരു കേസുമായി ബന്ധപ്പെട്ട് എം.ആർ അജിത്കുമാറിനെ സുരേഷ് ഗോപി ഫോണിൽ ബന്ധപ്പെട്ടിരുന്നു. തൃശൂരിൽ പൊലീസ്...
കൊച്ചി: മലപ്പുറം എസ്പിക്കെതിരെ പി.വി.അൻവർ എംഎൽഎ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ വേദിയിൽ നടത്തിയ വിവാദ പ്രസ്താവനയ്ക്കു പിന്നിൽ അസോസിയേഷൻ നേതാക്കളുടെ ആസൂത്രണമുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ അന്വേഷണം. പൊലീസ് തലപ്പത്തുനിന്ന് ഉത്തരമേഖല ഡിഐജിയോട് ഇതുസംബന്ധിച്ച് റിപ്പോർട്ട് തേടിയെന്നാണ് വിവരം. കഴിഞ്ഞമാസം പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ യോഗത്തിൽ...