മുഖ്യമന്ത്രിക്ക് നേരെ അൻവർ തിരിയും മുൻപ് നിർണായക നീക്കവുമായി സർക്കാർ…!! അൻവറിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ ഇൻ്റലിജൻസിനെ ഇറക്കുന്നു…!!! പുറകിൽ ആരൊക്കെയെന്ന് കണ്ടെത്തും..!!

കൊച്ചി: പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ നിർണായക നീക്കവുമായി സർക്കാർ. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് ഇന്റലിജൻസ് അന്വേഷിക്കും.
സംസ്ഥാന ഇന്റലിജിൻസ് രഹസ്യാന്വേഷണം നടത്തും. അൻവറിന്റെ ആരോപണങ്ങൾക്ക് പുറകിൽ ആരൊക്കെയുണ്ടെന്ന് കണ്ടെത്താനാണ് നീക്കം. പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി അജിത് കുമാർ എന്നിവരെ ലക്ഷ്യം വെക്കുന്നതിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കും. സ്വർണ്ണകടത്ത് സംഘങ്ങൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്നും രഹസ്യാന്വേഷണം നടത്തും.

പി.വി അൻവർ ഉയർത്തിക്കൊണ്ടുവന്ന വിവാദങ്ങളിൽ കടുത്ത അതൃപ്തിയാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ വാർത്ത സമ്മേളനം. അൻവറിനെ രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചതും എതിർപ്പ് പരസ്യമാക്കാൻ ഉറച്ചു തന്നെയായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തോടെ തൻ്റെ പോരാട്ടം അവസാനിക്കില്ലെന്ന വ്യക്തമായ സൂചനയായിരുന്നു പിന്നാലെ പിവി അൻവറിൻ്റെ വാർത്താ സമ്മേളനത്തിൽ കണ്ടത്.

അൻവറിന് പിന്നിൽ ആരെന്ന് അന്വേഷിക്കാൻ സർക്കാർ ഇറങ്ങുമ്പോഴേക്കും മുട്ടുമടക്കി, പോരാട്ടം അവസാനിപ്പിച്ച് അൻവർ…!!! പാർട്ടി നിർദ്ദേശം ശിരസ്സാവഹിക്കുന്നുവെന്ന് കുറിപ്പ്.., നാടകാന്ത്യം തോറ്റത് ആര്..?

മുഖ്യമന്ത്രി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന ശക്തി കുറഞ്ഞ ഭാഷയിലാണ് വിമർശനം ഉന്നയിച്ചതെങ്കിലും, വരും ദിവസങ്ങളിൽ നേരിട്ട് മുഖ്യമന്ത്രിക്കെതിരെ തിരിയാനുള്ള സാധ്യതയും ഏറെയാണ്. മുഖ്യമന്ത്രി കൈവിട്ടെങ്കിലും പി.വി അൻവറിനെ സിപിഐഎം കൈവിടുമോ എന്നാണ് ഇനി കാത്തിരിക്കുന്നത്. പി.വി അൻവറിനെ തള്ളിപ്പറയാൻ പാർട്ടി തയ്യാറായില്ലെങ്കിൽ സമ്മേളനകാലത്ത് സിപിഐഎമ്മിൽ ഉണ്ടാകുന്ന പുതിയ സമവാക്യങ്ങൾക്കും അത് വഴി തുറക്കും. എഡിജിപി എം.ആർ അജിത്ത് കുമാറിനെയും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും അൻവർ തുടങ്ങിവച്ച പോരാട്ടം മുഖ്യമന്ത്രിക്കെതിരെ തിരിയുമോ എന്നാണ് രാഷ്ട്രീയ ആകാംക്ഷ.

പാർട്ടിയാണ് വലുത്, പിണറായി അല്ല…, അദ്ദേഹത്തിനു ശേഷവും ഇവിടെ പാർട്ടി വേണം…!!! പിണറായിയുടെ ഉത്തരവ് അനുസരിച്ചല്ല തീരുമാനങ്ങൾ എടുക്കേണ്ടത്.., ജനങ്ങൾ അൻവറിനൊപ്പം..!!! 2026ൽ ചരിത്ര തോൽവി ഏറ്റുവാങ്ങും..!!!

അൻവറിനോട് ഒരു തരത്തിലും യോജിപ്പില്ല… !!! പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും പാര്‍ട്ടിയെയും ആക്രമിക്കാനുള്ള ആയുധമാകുന്നു…!!! പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്ന് പിന്തിരിയണം… സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

അതേസമയം പി.വി അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണെന്ന് മുസ്ലീം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഇക്ബാൽ മുണ്ടേരി പറഞ്ഞു. ഇനിയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ഷൗക്കത്തലി സാഹിബിൻ്റെ മകൻ പി.വി.അൻവറിൻ്റെ യഥാർത്ഥ മുഖം പിണറായി കാണേണ്ടത്. ഈ ഭരണം സംഘ്പരിവാറിന് കുടപിടിക്കുകയാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ഓഫീസും എല്ലാതരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

നിർബന്ധിച്ച് മദ്യം കുടുപ്പിച്ചു..!!! 20 ലക്ഷം രൂപയും സ്വർണാഭരണവും അജ്മൽ തട്ടിയെടുത്തു…!!!, തിരിച്ചുകിട്ടാൻ സൗഹൃദം നിലനിർത്തി..!!! കുഞ്ഞുമോൾ വീണതോ കാർ ദേഹത്തു കയറിയതോ കണ്ടില്ല; താൻ നിരപരാധി.., കെണിയിൽ വീണതാണെന്ന് ശ്രീക്കുട്ടി

വർഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന മുസ്ലിം ലീഗിൻ്റെയും യു.ഡി എഫിൻ്റേയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിൻ്റെ കൂടെ നിൽക്കാൻ പഴയ കോൺഗ്രസുകാരനായ അൻവർ തയ്യാറാവുന്ന ഘട്ടം വരുമെന്ന് ഇക്ബാൽ മുണ്ടേരി പറഞ്ഞു. ഈ ദുഷ്ടശക്തികൾക്കെതിരെ , നാടിൻ്റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാമെന്നും പി.വി.അൻവറിനോട് മുസ്ലീം ലീഗ് നേതാവ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്ബാല്‍ മുണ്ടേരി നിലപാട് അറിയിച്ചത്. ചര്‍ച്ചയായതിന് പിന്നാലെ ഇക്ബാൽ മുണ്ടേരി പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു. വാർത്ത പുറത്ത് വന്നതിന് പിറകെയാണ് പോസ്റ്റ്‌ ഡിലീറ്റ് ചെയ്തത്.

മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടിയുമായി അൻവ‌ർ…!!! ഇഎംഎസും പഴയ കോണ്‍ഗ്രസാണ്. കെപിസിസി സെക്രട്ടറിയായിരുന്നു.., നായനാര്‍ മന്ത്രിസഭയില്‍ നിന്ന് ശശി എങ്ങനെയാണ് പുറത്തായതെന്ന് എല്ലാവര്‍ക്കും അറിയാം.., സിഎം ആ കൊണ്ടോട്ടിയിലെ തട്ടാന്റെ കാര്യം മാത്രം അന്വേഷിച്ചാല്‍ മതി… നേർക്കുനേ‌ർ പോര്..!!!

Intelligence will Investigate PV Anvar’s Allegations
cpim intelligence bureau kerala government P V Anwar

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7