Tag: politics

ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക്!!! വെളിപ്പെടുത്തലുമായി അച്ഛന്‍ ചന്ദ്രശേഖര്‍

ചെന്നൈ: രജനീകാന്തിനും കമല്‍ ഹാസനും പിന്നാലെ നടന്‍ വിജയിയും രാഷ്ട്രീയത്തിലേക്ക്. പിതാവ് എസ്.എ. ചന്ദ്രശേഖറാണ് വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍, രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍പറ്റിയ അന്തരീക്ഷമല്ല ഇപ്പോഴുള്ളത്. ഉചിതസമയത്ത് വിജയ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുമെന്നും സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ചന്ദ്രശേഖര്‍...

തെരഞ്ഞെടുപ്പിനായി ജിപിഎസ് ഘടിപ്പിച്ച കാറുകള്‍ തയ്യാറായി

ബംഗലൂരു: വരാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം(ജിപിഎസ്) ഘടിപ്പിച്ച കാറുകള്‍ തയ്യാറാക്കി. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനായാണ് ഈ സംവിധാനം. മെയ് 12നാണ് കര്‍ണാടക നിയമസഭയിലെ 224 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 15നാണ് ഫലപ്രഖ്യാപനം. മാര്‍ച്ച് 27ന് മുഖ്യ തെരഞ്ഞെടുപ്പ്...

പ്രധാനമന്ത്രി വീണ്ടും വിദേശ സന്ദര്‍ശനത്തിന്…

ന്യൂഡല്‍ഹി: സ്വീഡനിലേക്കും യുകെയിലേക്കുമുള്ള അഞ്ച് ദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. വ്യാപാര, നിക്ഷേപ, ശാസ്ത്രസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം. ഇന്ത്യ-നോര്‍ഡിക് സമ്മേളനത്തിലും കോമണ്‍വെല്‍ത്ത് ഹെഡ്സ് ഓഫ് ഗവണ്‍മെന്റ് മീറ്റിങ്ങിലും മോദി പങ്കെടുക്കും....

ഡോക്ടര്‍മാരെ ഇനി ചര്‍ച്ചയ്ക്ക് വിളിക്കേണ്ട; ശക്തമായ നടപടിയുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടെന്നും സമരം നിര്‍ത്തി വന്നാല്‍ മാത്രം ചര്‍ച്ചയെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ല. നോട്ടീസ് നല്‍കാതെ സമരത്തെ സമരമായി അംഗീകരിക്കാനാവില്ല. ഇത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്.തല്‍ക്കാലം എസ്മ...

വ്യാജ ഹര്‍ത്താല്‍; സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു; കടകള്‍ അടപ്പിച്ചു

കണ്ണൂര്‍: ജമ്മു കശ്മീരില്‍ എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഹര്‍ത്താലെന്ന വ്യജപ്രചാരണത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഹര്‍ത്താല്‍ പ്രചാരണം ശക്തമായത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. കണ്ണൂരില്‍ ഹര്‍ത്താലിന്റെ പേരില്‍...

തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ തെരുവിലുറങ്ങുന്ന മനുഷ്യരുടെ മുന്നില്‍ , 38,000 ഏക്കര്‍ ഭൂമി കൈവശം വെയ്ക്കുന്നവര്‍ കുറ്റവാളികളാണ്: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എം. സ്വരാജ്

കോഴിക്കോട്: ഹാരിസണ്‍സ് പ്ലാന്റ് കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി നിര്‍ത്തിവെക്കണമെന്ന ഹൈക്കോടതി വിധി ജനങ്ങള്‍ക്കും പാവപ്പെട്ടവന്റെ താല്‍പര്യങ്ങള്‍ക്കുമെതിരാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എം.എല്‍.എ. ഹാരിസണ്‍ കേസിലെ വിധി കോടതിയോടുള്ള ജനങ്ങളുടെ ബഹുമാനം വര്‍ദ്ധിപ്പിക്കുന്നതല്ല സ്വരാജ് പറഞ്ഞു. 'ഒരു സെന്റ് ഭൂമി...

അടുത്ത തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നരേന്ദ്ര മോദി തോല്‍ക്കുമെന്നു ‘പ്രവചനം’

ന്യൂഡല്‍ഹി: അടുത്ത തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തോല്‍ക്കുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ'പ്രവചനം'ബിജെപി. 2019ലെ തിരഞ്ഞെടുപ്പില്‍ സ്വന്തം വിജയത്തെക്കുറിച്ചാണു രാഹുല്‍ ആശങ്കപ്പെടേണ്ടതെന്നു ബിജെപി 'ഉപദേശിച്ചു'. 'ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ അമ്മ സോണിയ...

വി.ടി.ബല്‍റാം എംഎല്‍എയ്‌ക്കെതിരെ വിമര്‍ശനവുമായി കെ.എസ്.ശബരിനാഥന്‍

തിരുവനന്തപുരം: കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ പ്രവേശനബില്ലിനെതിരെ നിലകൊണ്ട വി.ടി.ബല്‍റാം എംഎല്‍എയ്‌ക്കെതിരെ പരോക്ഷവിമര്‍ശനവുമായി കെ.എസ്.ശബരിനാഥന്‍. ഫേയ്ബുക്കിലിട്ട കുറിപ്പിലാണു വിമര്‍ശനം. പ്രതിപക്ഷത്തിനകത്തും പാര്‍ട്ടിയിലും പലവട്ടം ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അന്നൊന്നും അതിനെ എതിര്‍ക്കാതെ, ചര്‍ച്ചയില്‍ ഒരു വാക്കുപോലും രേഖപ്പെടുത്താതെ നിയമസഭയില്‍ സ്വന്തം നിലപാടു പ്രഖ്യാപിക്കുന്നത് ഭൂഷണമല്ലെന്ന്...
Advertismentspot_img

Most Popular

G-8R01BE49R7