അടുത്ത തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ നരേന്ദ്ര മോദി തോല്‍ക്കുമെന്നു ‘പ്രവചനം’

ന്യൂഡല്‍ഹി: അടുത്ത തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തോല്‍ക്കുമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ’പ്രവചനം’ബിജെപി. 2019ലെ തിരഞ്ഞെടുപ്പില്‍ സ്വന്തം വിജയത്തെക്കുറിച്ചാണു രാഹുല്‍ ആശങ്കപ്പെടേണ്ടതെന്നു ബിജെപി ‘ഉപദേശിച്ചു’.

‘ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ അമ്മ സോണിയ ഗാന്ധിയും തോല്‍ക്കാനുള്ള സാധ്യതയേറെയാണ്. അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഇവരൊന്നും ചെയ്യാത്തതില്‍ ജനങ്ങള്‍ നിരാശയിലാണ്’– ബിജെപി വക്താവ് അനില്‍ ബാലുനി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാലഐക്യം രൂപീകരിച്ചാല്‍ 2019ലെ തിര!ഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്നു ബെംഗളൂരുവിലെ തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നു.

‘കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഒരുമിച്ചാല്‍ ബിജെപി മാത്രമല്ല വാരാണസിയില്‍ മോദി വരെ പരാജയം രുചിക്കും. നിലവിലെ ഭരണം പെട്ടെന്നുള്ള ഒന്നാണ്. ഇതു വര്‍ഷങ്ങളോളം കാണാന്‍ സാധിക്കില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം ഒരു പ്രത്യേക ഘട്ടത്തിലെത്തിയാല്‍ പിന്നെ ബിജെപി വിജയിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക പോലും വേണ്ട. ദുരഭിമാനമുള്ളവരോ ജനങ്ങളെ അടിച്ചമര്‍ത്തുന്നവരോ ജനജീവിതത്തെ നശിപ്പിക്കുന്നവരോ അല്ല കോണ്‍ഗ്രസുകാര്‍’– രാഹുല്‍ പറഞ്ഞു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7