Tag: politics

ഒടുവില്‍ അതു സംഭവിച്ചു; മാണിയെ ക്ഷണിച്ച് കുമ്മനം

തിരുവനന്തപുരം: കെ.എം.മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം രാജശേഖരന്‍. എന്‍ഡിഎ നയപരിപാടികളും വീക്ഷണവും അംഗീകരിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാം. എല്ലാവരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടക കക്ഷികള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും കുമ്മനം പറഞ്ഞു. ബിഡിജെഎസുമായുള്ള തര്‍ക്കം ചെങ്ങന്നൂര്‍...

മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭയ്ക്ക് ധൈര്യമുണ്ടോ…?

തിരുവനന്തപുരം: മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭ ധൈര്യം കാണിക്കണമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. ചെങ്ങന്നൂരില്‍ പുതിയ മദ്യനയത്തിനെതിരേയുള്ള ജനവിധിയുണ്ടാകുമെന്ന കത്തോലിക്കാ സഭയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. മദ്യ നിരോധനത്തെ ഏതെങ്കിലും വൈദികര്‍ എതിര്‍ക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കില്‍ അവരുടെ പള്ളിയില്‍...

ഒരു ചാണക്യനും ബിജെപിയെ രക്ഷിക്കാനാവില്ല; ലോക്സഭാ തെരഞ്ഞെടുപ്പില്‍ 110 സീറ്റുകളുടെ കുറവുണ്ടാകും; അഹങ്കാരം നിറഞ്ഞ ഭരണത്തിനുള്ള തിരിച്ചടിയാണ് ഉത്തര്‍പ്രദേശില്‍ കണ്ടത്

മുംബൈ: ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 100 മുതല്‍ 110 സീറ്റുകളുടെ കുറവുണ്ടാകുമെന്നാണ് സഖ്യകക്ഷിയായ ശിവസേന പറയുന്നത്. ത്രിപുര പോലുള്ള ചെറിയൊരു സംസ്ഥാനത്തിലെ വിജയം ആഘോഷിക്കുമ്പോഴും തങ്ങളുടെ ശക്തികേന്ദ്രങ്ങളായ ഗൊരഖ്പൂരിലെയും ഫുല്‍പൂരിലെയും തോല്‍വി ബിജെപിയെ അസ്വസ്ഥരാക്കുന്നുണ്ടെന്ന്...

നമ്മുടെ തൊഴിലാളികള്‍ ഏറെ ബുദ്ധിമുട്ടിലാണ്, നമുക്കത് കാണാതെ പോകാന്‍ കഴിയില്ല സഖാക്കളെ…! ഇംഎംഎസിന്റെ വാക്കുകള്‍ പിണറായിയെ ഓര്‍മ്മിപ്പിച്ച് പ്രവര്‍ത്തകര്‍; മന്ത്രിമാരുടെ ശമ്പളം വര്‍ധിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം

സ്വന്തം ലേഖകന്‍ കൊച്ചി: ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പെടാപ്പാട് പെടുമ്പോഴും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കുത്തനെ കൂട്ടിയ പിണറായി സര്‍ക്കാരിന്റെ നിലപാടില്‍ സിപിഎമ്മില്‍ അമര്‍ഷം. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭൂരിഭാഗവും വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. പലരും സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി അമര്‍ഷം രേഖപ്പെടുത്തിക്കഴിഞ്ഞു. ചിലര്‍ പഴയ...

കെ.കെ. രമയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് സിപിഎം….!

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ പുകഴ്ത്തിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ. രമയെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്ത് സിപിഎം. നിലപാടു തിരുത്തി സിപിഎമ്മിന്റെ നയങ്ങളുമായി യോജിക്കാന്‍ തയാറായാല്‍ കെ.കെ.രമയേയും പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്യുമെന്നു ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. സിപിഎം നയവും പൊതുനിലപാടും അംഗീകരിക്കുന്ന...

ഒടുവില്‍ രാഹുല്‍ അത് തുറന്നു പറഞ്ഞു…

ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നിലയില്‍ ആശങ്കയുണ്ടെന്ന് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അത് ഒരു രാത്രി കൊണ്ട് സംഭവിക്കുക അസാധ്യമാണല്ലോ' രാഹുല്‍ ഗാന്ധി കുറിച്ചു. ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും നാമമാത്ര വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഉത്തര്‍പ്രദേശിലെ...

മഹാരാഷ്ട്രയിലെ കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കാരണം ഇതാണ്

മുംബൈ: മഹാരാഷ്ട്രയില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെതിരേ കര്‍ഷകര്‍ സംഘടിപ്പിച്ച സമരം അവസാനിപ്പിച്ചു. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിക്കൊണ്ട് പ്രക്ഷോഭകരുമായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം രണ്ടു മാസംകൊണ്ട് പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കിയിരിക്കുന്നത്. കര്‍ഷകര്‍...

സമ്മതപത്രം വാങ്ങുവാന്‍ എംഎല്‍എ കണ്ടംവഴി ഓടുകയാണ്…..

തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത നിര്‍മിക്കുന്ന കാര്യത്തില്‍ ജയിംസ് മാത്യു എംഎല്‍എ കണ്ടംവഴി ഓടുകയാണെന്നു വയല്‍ക്കിളി കൂട്ടായ്മ. വയല്‍ നികത്തി ദേശീയപാത നിര്‍മിക്കാന്‍ 55 കര്‍ഷകര്‍ സമ്മതപത്രം നല്‍കിയെന്നത് ശരിയല്ലെന്നും കൂട്ടായ്മ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നല്‍കിയ പരാതിയില്‍ തീരുമാനമെടുക്കുന്നതിനു പകരം സമ്മതപത്രം വാങ്ങുവാന്‍...
Advertismentspot_img

Most Popular