വ്യാജ ഹര്‍ത്താല്‍; സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു; കടകള്‍ അടപ്പിച്ചു

കണ്ണൂര്‍: ജമ്മു കശ്മീരില്‍ എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഹര്‍ത്താലെന്ന വ്യജപ്രചാരണത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഹര്‍ത്താല്‍ പ്രചാരണം ശക്തമായത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

കണ്ണൂരില്‍ ഹര്‍ത്താലിന്റെ പേരില്‍ രാവിലെ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. നിലവില്‍ വാഹങ്ങള്‍ ഓടുന്നുണ്ടെങ്കിലും ഹോട്ടലുകള്‍ അടക്കമുള്ള കടകള്‍ തുറന്നിട്ടില്ല.

അതിനിടെ പാലക്കാട്ടും വാഹനം തടയാന്‍ തുടങ്ങിയതോടെ സ്ഥലത്തേക്കു കൂടുതല്‍ പൊലീസിനെ വിന്യസിച്ചു തുടങ്ങി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രിയും നഗരത്തില്‍ പാലക്കാട് നഗരത്തില്‍ ഭീതി പരത്താന്‍ ശ്രമം ഉണ്ടായിരുന്നു. സുല്‍ത്താന്‍പേട്ട ജംക്ഷനില്‍ അജ്ഞാതര്‍ ടയര്‍ കൂട്ടിയിട്ട് കത്തിച്ചു. വാഹനം തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7