Tag: politics

സ്ത്രീകളെ ഇറക്കി തിരിച്ചടിക്കാന്‍ സിപിഎം നീക്കം; പ്രതിരോധ സമരത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരോട് പങ്കെടുക്കാന്‍ കര്‍ശന നിര്‍ദേശം

പത്തനംതിട്ട: ശബരിമല വിധിക്കെതിരെ അയ്യപ്പ സേവാസംഘവും ഹിന്ദു സംഘടനകളും നടത്തുന്ന സമരത്തെ പ്രതിരോധിക്കാന്‍ പുതിയ നീക്കവുമായി സിപിഎം. നിലയ്ക്കലില്‍ കുടില്‍ കെട്ടിയുള്ള രാപകല്‍ സമരത്തെ സ്ത്രീകളെ മുന്‍നിര്‍ത്തി പ്രതിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശവിഷയത്തില്‍ ഹിന്ദുസംഘടനകളുടെ സമരങ്ങളില്‍ സ്ത്രീപങ്കാളിത്തം സജീവമായ സാഹചര്യത്തിലാണ് ഇത്. പത്തനംതിട്ട...

ശബരിമലയെ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്; വരുമാനം മാത്രം കണ്ണുവച്ചാണ് അവിശ്വാസികള്‍ പ്രവര്‍ത്തിക്കുന്നത്…

കൊച്ചി: ശബരിമലയെ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി മുന്‍ സംഘടനാസെക്രട്ടറി പി.പി.മുകുന്ദന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു പ്രത്യേക ഓര്‍ഡിനന്‍സിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. തുടര്‍ന്ന് ക്ഷേത്രഭരണം അരാഷ്ട്രീയവല്‍ക്കരിച്ചു ശരിയായ പരിപാലനത്തിനും ഭരണത്തിനുമായി തിരുപ്പതി മാതൃകയില്‍ ദേവസ്ഥാനം സ്ഥാപിക്കണം. സ്വത്തിലും...

ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1,740 കോടി രൂപ; 1,848 പേര്‍ ഇപ്പോഴും ക്യാംപില്‍; 10,000 രൂപയുടെ ധനസഹായം 5.98 ലക്ഷം പേര്‍ക്ക്; കണക്കുകള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1,740 കോടി രൂപ. പുനരധിവാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ക്രൗഡ് ഫണ്ടിങ് പരമാവധി പ്രയോജനപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ക്രൗഡ് ഫണ്ടിങ്ങിനുളള ഇന്റര്‍നെറ്റ് പോര്‍ട്ടല്‍ തയാറായി. ഈ പോര്‍ട്ടലിലേക്കു വിവിധ വകുപ്പുകള്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന...

കീഴടങ്ങലല്ല, ചെറിയൊരു വിട്ടുവീഴ്ച മാത്രം..!!! ബ്രൂവറി യൂണിറ്റ് അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്കുള്ള അനുമതി നല്‍കിയ വിവാദത്തിന് സമാപനം. ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്കുള്ള അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. അനുമതി നല്‍കിയതില്‍ സര്‍ക്കാര്‍ തെറ്റായ ഒന്നും...

ശബരിമല വിവാദം; വിശദീകരണവുമായി മുഖ്യമന്ത്രി; വിധി വന്നത് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമല്ല; കേരളത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും പിണറായി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കേരളത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ശ്രമം ബോധപൂര്‍വം നടക്കുന്നതായി സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയകാലത്ത് ജാതിമത ഭേദമന്യേ എല്ലാവരും ഒന്നിച്ച് അതിനെ നേരിട്ടു. ഈ മനോഭാവത്തിന് കാരണം കേരളത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാന പ്രസ്ഥാനങ്ങളാണ്. ഈ പ്രസ്ഥാനങ്ങള്‍ക്ക്...

മൂന്ന് വര്‍ഷത്തിനകം ഇടതുപക്ഷ തീവ്രവാദം രാജ്യത്തുനിന്ന് തുടച്ചുനീക്കും: രാജ്‌നാഥ് സിങ്

ലക്‌നൗ: മൂന്നു വര്‍ഷത്തിനകം രാജ്യത്തു നിന്ന് ഇടതുപക്ഷ തീവ്രവാദം പൂര്‍ണമായും തുടച്ചുമാറ്റുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഉത്തര്‍പ്രദേശില്‍ റാപിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ (ആര്‍എഎഫ്) ഇരുപത്തിയാറാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എത്രയും പെട്ടെന്ന്, എത്രയും വേഗത്തിലായിരിക്കണം ആര്‍എഎഫിന്റെ പ്രവര്‍ത്തനം. എന്നാല്‍ ആക്രമണത്തില്‍ എടുത്തുചാട്ടം...

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; വിശാല സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് സിപിഎമ്മും

ന്യൂഡല്‍ഹി: ബിഎസ്പിയും എസ്പിയും പിന്‍മാറിയതിന് പിന്നാലെ ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശാല സഖ്യത്തിന്റെ ഭാഗമാകേണ്ടതില്ലെന്ന് സിപിഎമ്മും തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. നിലവില്‍ വിശാല സഖ്യത്തിന്റെ ഭാഗമാകാന്‍ മറ്റു പ്രതിപക്ഷ കക്ഷികളൊന്നും താല്‍പര്യം പ്രകടിപ്പിക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ മുന്‍കയ്യെടുക്കേണ്ടെന്നാണ് സിപിഎം തീരുമാനം. ലോക്‌സഭാ...

ആരും ആശ്വസിക്കേണ്ട…!!! ആധാര്‍ ബന്ധിപ്പിക്കല്‍ നിയമ വഴി പുനഃസ്ഥാപിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വിവിധ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ആശ്വസിച്ചിരിക്കുകയായിരുന്നു ജനങ്ങള്‍. എന്നാല്‍ മൊബൈല്‍ ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതു പാര്‍ലമെന്റ് അംഗീകാരത്തോടെയുള്ള നിയമം വഴി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞിരിക്കുന്നു. സുപ്രീം കോടതി...
Advertismentspot_img

Most Popular

G-8R01BE49R7