കസവ് സാരിയുടുത്ത് കേരള മോഡലിൽ പ്രിയങ്ക…!!!! ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു..!! ഭർത്താവ് റോബർട്ട് വാദ്രയും മക്കളും ചടങ്ങിനെത്തി…!!!

ന്യൂഡല്‍ഹി: വയനാട് ലോക് സഭാ മണ്ഡലത്തിൽനിന്ന് വിജയിച്ച പ്രിയങ്കാ ഗാന്ധി പാർലമെൻ്റിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റില്‍ ആദ്യ അജണ്ട ആയിട്ടായിരുന്നു സത്യപ്രതിജ്ഞ.

ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മക്കള്‍, റോബര്‍ട്ട് വാദ്രയുടെ അമ്മ എന്നിവര്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. കേരള സാരിയില്‍ ആണ് പ്രിയങ്ക പാര്‍ലമെന്റില്‍ എത്തിയത്.

നവംബര്‍ 30 നും ഡിസംബര്‍ ഒന്നിനും പ്രിയങ്ക വയനാട് മണ്ഡലത്തില്‍ പര്യടനം നടത്തും. 30ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദര്‍ശനം നടത്തുന്നത്. ഒന്നിന് വയനാട് ജില്ലയിലും സന്ദര്‍ശനം നടത്തും. ഉപതിരഞ്ഞെടുപ്പില്‍ 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഐഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തില്‍ വിജയിച്ചത്.

അതിനിടെ വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ നടത്താനിരുന്ന യുഡിഎഫ് പ്രതിഷേധം മാറ്റി. മറ്റൊരു ദിവസം നടത്താമെന്നാണ് അറിയിച്ചിരിക്കുന്നത്. വയനാട് നിയുക്ത എം പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത് പാര്‍ലമെന്റ് മാര്‍ച്ച് നടത്താനായിരുന്നു തീരുമാനം. മാര്‍ച്ചിന് ഡല്‍ഹി പൊലീസ് അനുവാദം നല്‍കിയിരുന്നില്ല.

കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ഒപ്പം വയനാട്ടില്‍ നിന്നുള്ള മറ്റ് യുഡിഎഫ് ജനപ്രതിനിധികളും ഭാരവാഹികളും ഘടകകക്ഷി പ്രതിനിധികളും മാര്‍ച്ചില്‍ പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ് മാര്‍ച്ചിന്റെ ലക്ഷ്യം.കഴിഞ്ഞ ദിവസം പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7