സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെതിരേ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
വിജയരാഘവൻ എന്തിനേയും വർഗീയവത്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി വിമർശിച്ചു.
യുഡിഎഫ് നേതാക്കളുടെ പാണക്കാട് സന്ദര്‍ശനത്തെ പോലും വര്‍ഗീയമായാണ് വിജയരാഘവൻ കാണുന്നത്.
പാണക്കാട് പോകാൻ കഴിയാത്തതിന്റെ പരിഭവമാണ് വിജയരാഘവൻ പറഞ്ഞ് തീര്‍ക്കുന്നത്.
കിട്ടാത്ത മുന്തിരി പുളിക്കുമെന്നും ഉമ്മൻചാണ്ടി പരിഹസിച്ചു.
രാഷ്ട്രീയ നിലപാട് മാറ്റുന്ന പാര്‍ട്ടിയാണ് സിപിഎം. കെ.എം മാണിയുടെ പാര്‍ട്ടിയുമായി വരെ കൂട്ടുകൂടാൻ സിപിഎമ്മിന് മടിയുണ്ടായിട്ടില്ല. മാണി അഴിമതിക്കാരനല്ലെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു