കൊച്ചി: ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി.ജലീല്‍ എന്‍.ഐ.എ. ഓഫീസില്‍ എത്തിയതിനെ തുടര്‍ന്ന് ഓഫീസിന് ചുറ്റും കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഡി.സി.പി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എന്‍.ഐ.എ. ഓഫീസിന് സുരക്ഷയൊരുക്കുന്നത്.
രാവിലെ ആറുമണിയോടെ മന്ത്രി ഓഫീസിലെത്തിയതിന് ശേഷമാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. എന്‍. ഐ.എ. ഓഫീസിലേക്ക് കയറുന്ന...
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്ള പണം കിട്ടിയതിനെ കേന്ദ്രീകരിച്ച് അന്വേഷണം. പ്രതികളായ സജീവും സനലും യാത്ര ചെയ്ത വാഹനത്തില്‍ നിന്ന് ഇരുപത്തി മൂവായിരം രൂപയാണ് പൊലീസ് കണ്ടെടുത്തത്. പ്രതികളുമായി പോകാനൊരുങ്ങിയത് പത്തനംതിട്ടയിലേക്ക് ആണെന്ന് കൂട്ടുപ്രതിയായ പ്രീജ സമ്മതിച്ചെന്നും പൊലീസ്. അതേസമയം...
യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ അഡീഷണല്‍ എസ്ഐ ബാബു മാത്യുവിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മുളന്തുരുത്തി പൊലീസാണ് ബാബു മാത്യുവിനെതിരെ കേസെടുത്തിരിക്കുന്നത്.
മുളന്തുരുത്തി സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന സമയത്ത് യുവതിയുമായി അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. ബാബു മാത്യുവിനെ ഇതുവരെ അറസ്റ്റ്...
സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുളള മുഖ്യമന്ത്രിയുടെ 2019 ലെ ട്രോഫി പത്തനംതിട്ട, മണ്ണുത്തി പോലീസ് സ്റ്റേഷനുകള്‍ പങ്കിട്ടതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പാമ്പാടി പോലീസ് സ്റ്റേഷന് രണ്ടാം സ്ഥാനവും തമ്പാനൂര്‍ പോലീസ് സ്റ്റേഷന് മൂന്നാം സ്ഥാനവും ലഭിച്ചു.
ആംഡ് പോലീസ്...
തിരുവനന്തപുരം: കേരള പോലീസ് എന്തിനാണ് കോവിഡ് രോഗികളുടെ വിവരങ്ങള്‍ അടങ്ങുന്ന കോള്‍ ഡീറ്റെയ്ല്‍സ് റെക്കോഡ് ശേഖരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുളള സാഹചര്യത്തില്‍ പോലീസ് എന്തിനാണ്...
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കണ്ടെയ്‌ന്‍മെന്റ് സോണുകള്‍ നിശ്‌ചയിക്കാനുള്ള അധികാരം പോലീസില്‍നിന്നു മാറ്റി. ഇതു സംബന്ധിച്ചു റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് ഇന്നലെ രാത്രി ഉത്തരവിറക്കി. ദുരന്ത നിവാരണ അതോറിറ്റിക്കായിരിക്കും ഇക്കാര്യത്തില്‍ പൂര്‍ണ അധികാരമെന്ന് ഉത്തരവില്‍ പറയുന്നു.
ഡോ. ജയതിലകിന്റെ ഉത്തരവില്‍ പറയുന്നത്...
തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് പൊലീസ് ഇന്ന് മുതൽ കോവിഡ് പ്രതിരോധം കർശനമാക്കുന്നു. നിയന്ത്രണങ്ങൾക്കൊപ്പം ബോധവൽകരണത്തിലും ശ്രദ്ധിക്കാനാണു തീരുമാനം. ആരോഗ്യ പ്രവർത്തകരുടെ സഹകരണവും ഉറപ്പാക്കാൻ ഡിജിപിയുടെ നിർദേശമുണ്ട്. രോഗികളുടെ ഫോൺ കോൾ വിവരങ്ങളും ശേഖരിക്കും.
കോവിഡ് പ്രതിരോധത്തിലെ ഇടപെടലുകൾ ശക്തമായി തുടരാൻ തീരുമാനിച്ച...