ഡി.സി.പി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ എന്‍.ഐ.എ. ഓഫീസിന് ചുറ്റും കനത്ത പോലീസ് സുരക്ഷ

കൊച്ചി: ചോദ്യം ചെയ്യലിനായി മന്ത്രി കെ.ടി.ജലീല്‍ എന്‍.ഐ.എ. ഓഫീസില്‍ എത്തിയതിനെ തുടര്‍ന്ന് ഓഫീസിന് ചുറ്റും കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഡി.സി.പി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എന്‍.ഐ.എ. ഓഫീസിന് സുരക്ഷയൊരുക്കുന്നത്.

രാവിലെ ആറുമണിയോടെ മന്ത്രി ഓഫീസിലെത്തിയതിന് ശേഷമാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. എന്‍. ഐ.എ. ഓഫീസിലേക്ക് കയറുന്ന റോഡിന് മുന്നില്‍ തന്നെ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ഓഫീസിലേക്ക് എത്താവുന്ന രണ്ട് വഴികളും പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചു.കഴിഞ്ഞ ദിവസങ്ങളിലെല്ലാം മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ഉണ്ടായിരുന്നു. എന്‍.ഐ.എ. ഓഫീസിനുമുന്നിലും പ്രതിഷേധം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഓഫീസിന് മുന്നില്‍ പോലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ സ്വപ്‌നസുരേഷിനെ ചോദ്യം ചെയ്യലിനായി എന്‍.ഐ.എ. ഓഫീസിലെത്തിച്ചപ്പോള്‍ വന്‍ പ്രതിഷേധം ഉണ്ടായിരുന്നു. പ്രതിഷേധക്കാര്‍ ഓഫീസ് കോമ്പൗണ്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടാണ് പോലീസ് കനത്ത സുരക്ഷയൊരുക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular