ലക്നൗ: യോഗി ആദിത്യനാഥ് അധികാരമേറ്റ ശേഷം ഉത്തര്‍ പ്രദേശില്‍ നടന്നത് 1400ലധികം പൊലീസ് ഏറ്റുമുട്ടലുകളാണെന്ന് കണക്കുകള്‍. ക്രിമിനല്‍ സംഘങ്ങളെ ഇല്ലാതാക്കി ഉത്തര്‍പ്രദേശിനെ ശുദ്ധീകരിക്കാന്‍ യോഗി സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗമാണ് പൊലീസ് ഏറ്റുമുട്ടലുകള്‍.
പൊലീസ് നടത്തുന്ന പല ഏറ്റുമുട്ടലുകളിലും ബിജെപിയുടെ കൃത്യമായ രാഷ്ട്രീയ അജന്‍ഡയുണ്ടെന്ന വിലയിരുത്തലുമുണ്ട്. കൊല്ലപ്പെടുന്നവരില്‍ തൊണ്ണൂറ് ശതമാനവും മുസ്ലിങ്ങളും ദലിതരും മറ്റ് പിന്നാക്ക വിഭാഗക്കാരുമാണ്.
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത പത്തു മാസത്തിനിടെ 1,142 പൊലീസ് ഏറ്റുമുട്ടലുകള്‍ നടന്നുെവന്നാണു ഔദ്യോഗിക കണക്ക്. 34 കുറ്റവാളികളും നാലു പൊലീസുകാരും കൊല്ലപ്പെട്ടു. 2,744 ക്രിമിനലുകള്‍ പൊലീസിനു കീഴടങ്ങി.