Tag: #national

കാര്യങ്ങള്‍ കൈവിട്ടു പോകുമോ..? വൈറസ് വന്‍തോതില്‍ വ്യാപിച്ചു; പങ്കെടുത്തത് 2000 പേര്‍; പതിനായിരങ്ങള്‍ നിരീക്ഷണത്തിലാകേണ്ടിവരും

ഇന്ത്യയില്‍ കോവിഡ് 19 കേസുകളുടെ എണ്ണം പെരുകുന്നതിനിടെ വൈറസ് ബാധയുടെ രാജ്യത്തെ ഹോട്ട് സ്‌പോട്ടുകളിലൊന്നായി മാറിയിരിക്കുകയാണ് നിസാമുദ്ദീന്‍. ഇവിടെ നടന്ന മതസമ്മേളനവുമായി ബന്ധപ്പെട്ടവരില്‍ ഏഴു പേര്‍ കോവിഡ് 19 മൂലം മരിച്ചതായും മുന്നൂറിലധികം പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. മതസമ്മേളനത്തില്‍...

കൊറോണ ഫണ്ടും തട്ടിയെടുക്കാന്‍ ശ്രമം

വ്യാജ യുപിഐ ഐഡി നല്‍കി പ്രധാനമന്ത്രിയുടെ എമര്‍ജന്‍സി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുന്ന പണംതട്ടാന്‍ ശ്രമം. സമൂഹമാധ്യമങ്ങളില്‍ തെറ്റായ യുപിഐ ഐഡി പ്രചരിപ്പിച്ച് പണംതട്ടല്‍ വ്യാപകമായ സാഹചര്യത്തിലാണ് എസ്ബിഐയുടെ മുന്നറിയിപ്പ്. പ്രൈം മിനിസ്റ്റേഴ്‌സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് എമര്‍ജന്‍സി സിറ്റുവേഷന്‍(PM-CARES)ഫണ്ടിന്റെ വ്യാജ ഐഡിയാണ് പ്രചരിക്കുന്നത്. pmcares@sbi എന്നതാണ് ശരിയായ...

ഏപ്രില്‍ ആദ്യവാരത്തോടെ കോവിഡില്‍നിന്ന് മുക്തമാകും: തെലങ്കാന മുഖ്യമന്ത്രി

തെലങ്കാന ഏപ്രില്‍ ആദ്യവാരത്തോടെ കൊവിഡ് 19ല്‍ നിന്ന് പൂര്‍ണ മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. വിഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമങ്ങളോടാണ് ഇക്കാര്യം ചന്ദ്രശേഖര റാവു പങ്കുവച്ചത്. 70 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇവരില്‍ അസുഖം മാറിയ 11 പേര്‍ ആശുപത്രിയില്‍...

ഒരു കുടുംബത്തിലെ 25 പേര്‍ക്ക് കൊറോണ

മുംബൈ:ഒരു കുടുംബത്തിലെ 25 പേര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായത് തിങ്ങിപ്പാര്‍ക്കുന്ന സാഹചര്യം കാരണമെന്ന് അധികൃതര്‍. മഹാരാഷ്ട്രയിലെ സാംഗ്‌ലിയിലാണ് ഇരുപത്തഞ്ച് പേര്‍ക്ക് കൊറോണാ വൈറസ് ബാധിച്ചത്. തിങ്ങിപ്പാര്‍ക്കുന്നവരായതിനാല്‍ ആണ് രോഗബാധ വേഗത്തില്‍ പകരാനിടയായതെന്ന് അധികൃതര്‍ അറിയിച്ചു. പരസ്പരം ഇടപെടുന്ന സാഹചര്യം കൂടുതലായതിനാലാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ച്...

ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം

ന്യുഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ. രാജ്യത്തു നടപ്പാക്കിയിരിക്കുന്ന 21 ദിവസത്തെ ലോക്ഡൗണ്‍ നീട്ടുമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. ലോക്ക് ഡൗണ്‍ നീട്ടുമെന്ന വാര്‍ത്തകള്‍ അത്ഭുതപ്പെടുത്തുന്നു. നീട്ടാന്‍ ഇപ്പോള്‍...

ലോക്ഡൗണില്‍ പുറത്തിറങ്ങി; ഗൃഹനാഥന്‍ ലാത്തിയടിയേറ്റ് മരിച്ചതായി കുടുംബം

ലോക്ഡൗണ്‍ ചട്ടലംഘനം നടത്തുന്നവരെ പൊലീസ് ശിക്ഷിക്കുന്നതായുള്ള പരാതിക്കിടെ, ബംഗളൂരു ശിവമൊഗ്ഗയിലെ ശിക്കാരിപുരയില്‍ ഗൃഹനാഥന്‍ പൊലീസിന്റെ ലാത്തിയടിയേറ്റ് മരിച്ചതായി ആരോപിച്ച് കുടുംബാംഗങ്ങള്‍. സുന്നടക്കൊപ്പ സ്വദേശി ലക്ഷ്മണ്‍ നായക്കാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം, സംഭവം അന്വേഷിക്കുമെന്ന് എസ്പി കെ.എം.ശാന്താരാജു ഉറപ്പു നല്‍കി. ശനിയാഴ്ച ലക്ഷ്മണ്‍...

ലോക്ക് ഡൗണ്‍ നീട്ടില്ല; അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തു നടപ്പാക്കിയിരിക്കുന്ന 21 ദിവസത്തെ ലോക്ഡൗണ്‍ നീട്ടുമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നു കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ചു പുറത്തുവരുന്ന അഭ്യൂഹങ്ങളും വാര്‍ത്തകളും തെറ്റാണെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. 21 ദിവസത്തിനു ശേഷം ലോക്ഡൗണ്‍ നീട്ടുമെന്നാണ് പലരും പറയുന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍...

അടുത്ത മാസത്തെ വാടക പിരിക്കരുത്; പുറത്താക്കിയാല്‍ കര്‍ശന നടപടി

സ്വന്തം നാടുകളിലേക്ക് തിരികെപോകാന്‍ ഇന്നലെ ഡല്‍ഹി ബസ് സ്‌റ്റേഷനില്‍ തടിച്ചുകൂടിയത് ആയിരക്കണക്കിന് ആളുകളാണ്. ജോലി നഷ്ടപ്പെട്ട ഇവര്‍ക്ക് ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യ ചെയ്തുകൊടുക്കണമെന്ന് ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. സ്വന്തം നാടുകളിലേക്ക് തിരികെ പോയവരോട് രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് അതതുപ്രശേങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍...
Advertismentspot_img

Most Popular

G-8R01BE49R7