വ്യാജ യുപിഐ ഐഡി നല്‍കി പ്രധാനമന്ത്രിയുടെ എമര്‍ജന്‍സി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുന്ന പണംതട്ടാന്‍ ശ്രമം.
സമൂഹമാധ്യമങ്ങളില്‍ തെറ്റായ യുപിഐ ഐഡി പ്രചരിപ്പിച്ച് പണംതട്ടല്‍ വ്യാപകമായ സാഹചര്യത്തിലാണ് എസ്ബിഐയുടെ മുന്നറിയിപ്പ്.
പ്രൈം മിനിസ്റ്റേഴ്‌സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് എമര്‍ജന്‍സി സിറ്റുവേഷന്‍(PM-CARES)ഫണ്ടിന്റെ വ്യാജ ഐഡിയാണ് പ്രചരിക്കുന്നത്.
pmcares@sbi എന്നതാണ് ശരിയായ യുണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്(യുപിഐ)ഐഡി. പിഎംകെയര്‍@എസ്ബിഐ എന്നേപരിലാണ് വ്യാജ ഐഡി പ്രചരിച്ചത്. ‘എസ്’കുറവാണ് ഐഡിയിലുള്ളത്.
ഐഡി ഉടനെ ബ്ലാക്ക് ചെയ്തതായും നിയമനടപടി സ്വീകരിച്ചതായും ഡല്‍ഹി പോലീസ് ട്വീറ്റ് ചെയ്തു.
ഫണ്ടിലേയ്ക്ക് സംഭാവന ചെയ്ത് ഒരുവ്യക്തിയാണ് വ്യാജ യുപിഐ ഐഡി സംബന്ധിച്ച് എസ്ബിഐയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
കോവിഡ് ബാധയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ സാമ്പത്തികമായി സഹായം നല്‍കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത് ശനിയാഴ്ചയാണ്.
PM CARRES ഫണ്ടിലേയ്ക്ക് സംഭാവന നല്‍കാനുള്ള വഴികള്‍
pmindia.gov.in എന്ന സൈറ്റില്‍കയറിയാണ് സംഭാവന നല്‍കേണ്ടത്. അതിന് താഴെപറയുന്നരീതികള്‍ സ്വീകരിക്കാം.
അക്കൗണ്ടിന്റെ പേര്: PM CARES, അക്കൗണ്ട് നമ്പര്‍: 2121PM20202,ഐഎഫ്എസ് സി: SBIN0000691, സ്വിഫ്റ്റ് കോഡ്: SBININBB104, ബാങ്കിന്റെ പേരും ശാഖയും: എസ്ബിഐ, ന്യൂഡല്‍ഹി മെയിന്‍ ബ്രാഞ്ച്. യുപിഐ ഐഡി: pmcares@sbi.
ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ(ഭീം, ഫോണ്‍പേ, ആമസോണ്‍ പേ, ഗൂഗിള്‍ പേ, പേ ടിഎം, മൊബിക്വിക്ക് തുടങ്ങിയവ)ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി തുടങ്ങിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താം.
നല്‍കുന്ന സംഭാവനയ്ക്ക് 80ജി പ്രകാരം ആദായ നികുതിയിളവ് ലഭിക്കും