അടുത്ത മാസത്തെ വാടക പിരിക്കരുത്; പുറത്താക്കിയാല്‍ കര്‍ശന നടപടി

സ്വന്തം നാടുകളിലേക്ക് തിരികെപോകാന്‍ ഇന്നലെ ഡല്‍ഹി ബസ് സ്‌റ്റേഷനില്‍ തടിച്ചുകൂടിയത് ആയിരക്കണക്കിന് ആളുകളാണ്. ജോലി നഷ്ടപ്പെട്ട ഇവര്‍ക്ക് ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യ ചെയ്തുകൊടുക്കണമെന്ന് ആഭ്യന്തരമന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. സ്വന്തം നാടുകളിലേക്ക് തിരികെ പോയവരോട് രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് അതതുപ്രശേങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കാനും നിര്‍ദ്ദേശം നല്‍കി.

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം തൊഴില്‍ദാതാവ് തൊഴിലാളികള്‍ക്ക് ശമ്പളത്തില്‍ കുറവുവരാതെ നല്‍കണമന്നുള്ള ഉത്തരവും ഇറക്കിയിട്ടുണ്ട്. അടുത്ത ഒരു മാസത്തെ വാടക ഇത്തരം തൊഴിലാളികളില്‍ നിന്ന പിരിക്കുന്നതും ഒഴിവാക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചു. ഇതരസംസ്ഥാനതൊഴിലാളികളെ ഏതെങ്കിലും തരത്തില്‍ പുറത്താക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്.

സംസ്ഥാന കേന്ദ്രഭരണപ്രദേശങ്ങളോട് ഇതരസംസ്ഥാനതൊഴിലാളികള്‍ക്ക് ആവശ്യമായ താല്‍ക്കാലിക താമസസൗകര്യം എത്രയും വേഗം ഒരുക്കാനും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. ബസുകളും മറ്റ്് ഗതാഗത സംവിധാനങ്ങളും നിലച്ച അവസ്ഥതയില്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ നടന്നാണ് പലരും തങ്ങളുടെ നാടുകളിലേക്ക് പോകുന്നത്. ഈ സാഹചര്യം പരിഗണിച്ചാണ് ഉത്തര്‍പ്രദേശ്, ഡല്‍ഹി സര്‍ക്കാരുകള്‍ ഇത്തരക്കാര്‍ക്കായി ശനിയാഴ്ച യാത്രാസൗകര്യം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതേ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് ആയിരക്കണക്കിനാളുകളാണ് ഡല്‍ഹി ബസ് സ്‌റ്റേഷനില്‍ തടിച്ചു കൂടിയത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7