Tag: national

ഇന്ധനവില കുറയ്ക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ വില കുറച്ചില്ലെങ്കില്‍ ജനങ്ങള്‍ ചോദിക്കുമെന്ന് ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: ദിനംപ്രതി ഉയരുന്ന ഇന്ധനവില കുറയ്ക്കാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചു. ഇന്ധനത്തിനുള്ള തീരുവ 1.50 രൂപ സര്‍ക്കാര്‍ കുറച്ചപ്പോള്‍ എണ്ണക്കമ്പനികള്‍ ഒരു രൂപയും കുറച്ചെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. അതേസമയം, കേന്ദ്രനികുതിയില്‍ കുറവുണ്ടാകില്ലെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. പെട്രോള്‍, ഡീസല്‍...

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് മാര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയെ രൂക്ഷമായി പ്രതികരിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെയും ഗുരുദ്വാരകളിലെയും മുസ്ലീം പള്ളികളിലെയും ആചാരങ്ങള്‍ മാറ്റാന്‍ കോടതിക്കാകുമോയെന്ന കട്ജു ചോദിക്കുന്നു. തന്റെ ട്വിറ്റര്‍...

രാഷ്ട്രീയ പ്രവേശനം സൂചന നല്‍കി വിജയ്; ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്ന് താരം

ചെന്നൈ: രാഷ്ട്രീയ പ്രവേശനം സൂചന നല്‍കി ഇളയ ദളപതി വിജയ്. പുതിയ ചിത്രമായ സര്‍ക്കാരിലെ പാട്ടുകള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വിജയ് നടത്തിയ പ്രസംഗത്തോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ തമിഴകത്തു ചൂടുപിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദീപാവലി സീസണില്‍ പുറത്തിറങ്ങിയ മെര്‍സല്‍ സിനിമയ്ക്കു പിന്നാലെ സമാനമായ...

ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസാണ് ഗൊഗൊയ്. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവിലേക്കാണ് ഗൊഗൊയ് എത്തുന്നത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് മുമ്പാകെയാണ് അദ്ദേഹം...

ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: കര്‍ഷകര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ച് അവസാനിപ്പിച്ചു. പുലര്‍ച്ചയോടെ കിസാന്‍ഘട്ടിലേക്ക് സമരക്കാരെ പ്രവേശിപ്പിച്ചതോടെയാണ് ഒത്തുതീര്‍പ്പിന് സമരക്കാര്‍ തയ്യാറായത്. 400 ട്രാക്ടറുകളിലായി ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചു. പുലര്‍ച്ചെ നാല് മണിയോടെ എത്തിയ കര്‍ഷകര്‍ 5.30 ഓടെ പിരിഞ്ഞുപോയി. തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും...

ബാങ്കുകള്‍ ഭവന വായ്പ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു

മുംബൈ: ബാങ്കുകള്‍ ഭവന വായ്പ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു. റിസര്‍വ് ബാങ്കിന്റെ പണവായ്പ നയം പുറത്തുവരാനിരിക്കെയാണ് ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളും ഭവന വായ്പ നിരക്കുകള്‍ വര്‍ധിപ്പിച്ചുതുടങ്ങിയിരിക്കുന്നത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കമ്പനി(എച്ച്ഡിഎഫ്‌സി) തുടങ്ങിയ സ്ഥാപനങ്ങല്‍ 510 ബേസിസ്...

കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്‌സിനുകളില്‍ അണുബാധ

ഡല്‍ഹി: കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്‌സിനില്‍ അണുബാധ. മൂന്ന് സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്സിനുകളിലാണ് അണുബാധ കണ്ടെത്തിയത്. മഹാരാഷ്ട്ര, തെലങ്കാന, യുപി എന്നീ സംസ്ഥാനങ്ങളിലെ ചില മേഖലകളില്‍ നല്‍കിയ വാക്സിനുകളിലാണ് അണുബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ നിന്ന് ഇല്ലായ്മ ചെയ്ത ടൈപ് 2...

13,000 കോടിയുടെ വായ്പാതട്ടിപ്പു നടത്തിയ നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,000 കോടിയുടെ വായ്പാതട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ന്യൂയോര്‍ക്കിലെ ആഡംബര അപ്പാര്‍ട്‌മെന്റ് ഉള്‍പ്പെടെ 637 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഇന്ത്യ, യുകെ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നീരവിനുള്ള വസ്തുക്കള്‍, ആഭരണങ്ങള്‍, ഫ്‌ലാറ്റുകള്‍,...
Advertismentspot_img

Most Popular

G-8R01BE49R7