ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 13,000 കോടിയുടെ വായ്പാതട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ന്യൂയോര്‍ക്കിലെ ആഡംബര അപ്പാര്‍ട്‌മെന്റ് ഉള്‍പ്പെടെ 637 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.
ഇന്ത്യ, യുകെ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നീരവിനുള്ള വസ്തുക്കള്‍, ആഭരണങ്ങള്‍, ഫ്‌ലാറ്റുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയവയാണു കണ്ടുകെട്ടിയത്. വളരെ അപൂര്‍വമായേ ഇന്ത്യന്‍ ഏജന്‍സികള്‍ വിദേശത്തുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാറുള്ളൂ. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് (പിഎംഎല്‍എ) പ്രകാരമായിരുന്നു നടപടി. നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുമാണു വായ്പാതട്ടിപ്പു കേസിലെ മുഖ്യപ്രതികള്‍.
Enforcement Directorate attaches attaches properties and bank accounts to the tune of Rs 637 crore in Nirav Modi case. pic.twitter.com/Gsz6MFWq4O
— ANI (@ANI) October 1, 2018