കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര…!! ആർഎസ്എസ് നിയന്ത്രണം ഏറ്റെടുക്കണം…!! പ്രവർത്തനങ്ങളിൽ വലിയ വീഴ്ച സംഭവിച്ചുകൊണ്ടിരിക്കുകയാണ്…!! എല്ലാം നേതാക്കളും ആത്മപരിശോധന നടത്തണമെന്നും എൻഡിഎ വൈസ് ചെയർമാൻ…!!!

തിരുവനന്തപുരം: തിരഞ്ഞെടുപ്പു തോൽവിയിൽ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ. കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിരയാണെന്നും ആർഎസ്എസ് നിയന്ത്രണം ഏറ്റെടുക്കണമെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ചന്ദ്രശേഖരൻ വ്യക്തമാക്കി.

ബിജെപിയുടെയും അവർ നേതൃത്വം നൽകുന്ന എൻഡിഎയുടെയും കേരളത്തിലെ പ്രവർത്തനങ്ങളിൽ വലിയ വീഴ്ച സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും ഒരു നേതാവിനെക്കുറിച്ചല്ല പറയുന്നത്. കോർ കമ്മിറ്റി അടക്കം നേതൃത്വം നൽകുന്ന നിരവധിപേർ ഉണ്ടല്ലോ? ആർക്കും ഈ വീഴ്ചകളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല. മറ്റ് സംസ്ഥാനങ്ങളിലെ വിജയം ആഘോഷിക്കുമ്പോൾ സ്വന്തം സ്ഥലത്ത് വിജയിപ്പിക്കാനോ നേട്ടങ്ങൾ ഉണ്ടാക്കാനോ എന്താണ് കഴിയാത്തത്? കേരള ഘടകത്തിന്റെ എല്ലാം നേതാക്കളും ആത്മപരിശോധന നടത്തണം’’–വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.

അതേസമയം ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ബിജെപി നേതൃയോഗം മറ്റന്നാൾ ചേരും. എറണാകുളത്താണ് യോഗം. പാലക്കാട് നഗരസഭയിൽ ഭരണമുണ്ടായിട്ടും പരാജയപ്പെട്ടതിന്റെ കാരണങ്ങൾ യോഗം വിശകലനം ചെയ്യും. പാലക്കാട്ടെ തോൽവിയുടെ പശ്ചാത്തലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ ആരോപണങ്ങളുയരുന്നുണ്ട്. നേതൃമാറ്റം വീണ്ടും ചർച്ചയായേക്കും.

ഒന്നിന് പുറകെ ഒന്നായി 160 റോക്കറ്റുകൾ തൊടുത്ത് വിട്ട് ഹിസ്ബുല്ല…!!! ഇസ്രയേേലിൻ്റെ നാവിക താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് ആക്രമണം..!! ആറ് ഇസ്രയേൽ ടാങ്കുകളും തകർത്തു…

പാലക്കാട്ടെ സ്ഥാനാർഥി നിർണയം ഏകപക്ഷീയമായിരുന്നു എന്ന ആക്ഷേപം പാർട്ടിയിൽ ഒരു വിഭാഗത്തിനുണ്ട്. പാർട്ടിയിലെ പടലപ്പിണക്കങ്ങളാണ് വോട്ടു ചോർത്തിയതെന്നാണ് പ്രധാന വിമർശനം. ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിവാക്കിയത് തിരിച്ചടിയായെന്ന് കരുതുന്നവരുമുണ്ട്. അടുത്തു നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് വർധിപ്പിച്ച ശോഭ സ്ഥാനാർഥിയാകുമെന്ന് പലരും കരുതിയെങ്കിലും കൃഷ്ണകുമാറിന്റെ പേരാണ് സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചത്. കേന്ദ്ര നേതൃത്വം അത് അംഗീകരിച്ചു.

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ജെയ്സിയെ കൊലപ്പെടുത്തിയത് ഇൻഫോപാർക്ക് ജീവനക്കാരൻ…!! സമീപത്തെ സിസിടിവി പരിശോധനയിലൂടെ പ്രതി പിടിയിൽ…!!! സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് കുറ്റം ചെയ്തതെന്ന് പ്രതി…!!

കെ.സുരേന്ദ്രൻ പാലക്കാട്ട് തങ്ങി പ്രചാരണത്തിന് നേതൃത്വം നൽകി. പ്രചാരണം നയിച്ചതെല്ലാം സുരേന്ദ്രനൊപ്പമുള്ള നേതാക്കളാണ്. മറ്റ് നേതാക്കളെ പാർട്ടി ആശ്രയിച്ചില്ല. ശോഭാ സുരേന്ദ്രനും ആദ്യഘട്ടങ്ങളിൽ പ്രചാരണത്തിനെത്തിയില്ല. തിരഞ്ഞെടുപ്പ് തന്ത്രം പാളിയതോടെ, എപ്പോഴും കരുത്തായി കൂടെ നിൽക്കുന്ന പാലക്കാട് നഗരസഭയിലും വോട്ടു ചോർന്നു. നഗരസഭയിൽ യുഡിഎഫിനാണ് ഭൂരിപക്ഷം ലഭിച്ചത്. 52ൽ 28 വാർഡിൽ ജയിച്ചു ബിജെപി ഭരിക്കുന്ന നഗരസഭയിൽ യുഡിഎഫ് 4590 വോട്ടിന്റെ ലീഡ് നേടി.

ബിജെപിയിലെ കടുത്ത വിഭാഗീയതയും സ്ഥിരം സ്ഥാനാർഥിയെന്ന പ്രചാരണവും തിരിച്ചടിയായെന്നാണ് കരുതുന്നത്. പ്രസിഡന്റ് സ്ഥാനത്ത് 5 വർഷം പൂർത്തിയാക്കുന്ന സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവും ചില കോണുകളിൽനിന്ന് ഉയരുന്നുണ്ട്.

നിർണായക ഘട്ടത്തിൽ ഉപേക്ഷിച്ച് പോയ സരിൻ ചതിയൻ…!!! ഒരീച്ച പോലും സരിന്റെ കൂടെ പോയിട്ടില്ല..!! ആരോപണങ്ങൾ ഒന്നും വെന്തില്ല, ഒന്നും വേവാതെ അങ്ങാടിപ്പുറത്ത് വീണെന്നും കെ. സുധാകരൻ…!!!

അടിവസ്ത്രത്തിനുള്ളിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വസ്ത്രം അഴിപ്പിച്ച് പരിശോധന..!!! 25 ലക്ഷം രൂപ കൈക്കൂലി ചോദിച്ചു…!!! 11 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ വനിതാ വ്യവസായിയുടെ വെളിപ്പെടുത്തൽ…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7