ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ സംശയകരമായ പണമിടപാടുകളെ തുടര്‍ന്നു 1700 ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണത്തില്‍. ഈ അക്കൗണ്ടുകളിലേക്കു തിരഞ്ഞെടുപ്പിനു മുന്‍പായി സംശയകരമായ സാഹചര്യത്തില്‍ പണം നിക്ഷേപിക്കപ്പെട്ടതിനെ തുടര്‍ന്നാണു നടപടി.
10,000 രൂപ വീതം ആകെ 1.7 കോടി രൂപയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍...
ന്യൂഡല്‍ഹി: ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. ന്യായ് അടക്കമുള്ള പദ്ധതികള്‍ കൂടാതെ കര്‍ഷകര്‍, യുവാക്കള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പ്രകടനപത്രികയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുറത്തിറക്കിയത്. കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റ്, തൊഴിലുറപ്പ് പദ്ധതിയില്‍ 150 ദിനങ്ങള്‍,...
സേലം: ദലിത് യുവാവിനെ പ്രണയിച്ച മകളെ കൊന്നശേഷം മാതാപിതാക്കള്‍ ജീവനൊടുക്കി. തമിഴ്‌നാട് സേലം കൊണ്ടലാംപെട്ടിയിലാണു സംഭവം. നെയ്ത്തു തൊഴിലാളിയായ രാജ്കുമാര്‍(43), ഭാര്യ ശാന്തി(32) എന്നിവരെയാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകള്‍ രമ്യ ലോഷിനിയെ(19) തൂങ്ങി മരിച്ച നിലയിലാണു കണ്ടെത്തിയതെങ്കിലും കൊല്ലപ്പെട്ടതാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.
ഇന്നലെ...
മുംബൈ: ഓണ്‍ലൈനായി 1100 രൂപയുടെ സാരി വാങ്ങിയ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 75000 രൂപ. ഓണ്‍ലൈനില്‍ നിന്നും വാങ്ങിയ സാരി തിരികെ നല്‍കാന്‍ ശ്രമിച്ച യുവതിയുടെ അക്കൗണ്ടില്‍ നിന്നാണ് 75,000 രൂപ നഷ്ടപ്പെട്ടത്. ദക്ഷിണ മുംബൈയിലെ ബോറിവലിയിലാണ് വന്‍ സൈബര്‍ തട്ടിപ്പ് നടന്നത്. പണം...
ശ്രീഹരിക്കോട്ട: ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും 28 ഉപഗ്രഹങ്ങളെ പി.എസ്.എല്‍.വി. സി45 ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 9.27നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നായിരുന്നു വിക്ഷേപണം. ഐ.എസ്.ആര്‍.ഒ.യുടെ പടക്കുതിരയായ സി45 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ എമിസാറ്റ്, അമേരിക്കയില്‍ നിന്നുള്ള 20 ഉപഗ്രഹങ്ങള്‍ ലിത്വാനിയയില്‍ നിന്നുള്ള രണ്ട്...
ജയ്പൂര്‍: പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ് 27 വിമാനം തകര്‍ന്നു വീണു. രാജസ്ഥാനിലെ സിരോഹിയില്‍ ഇന്ന് രാവിലെയാണ് വിമാനം തകര്‍ന്നു വീണത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ ബികാനീറില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണിരുന്നു. പരിശീലനത്തിനായി പറന്ന ഉടന്‍ സമീപത്തെ ഗ്രാമത്തില്‍...
ന്യൂഡല്‍ഹി: രാജ്യത്ത് ഡ്രോണുകളും പാരാ ഗ്ലൈഡറുകളും വഴിയുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഡ്രോണുകള്‍, പാരാ ഗ്ലൈഡറുകള്‍, ഹൈഡ്രജന്‍ ബലൂണുകള്‍ എന്നിവ ഉപയോഗിച്ച് തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ഉടന്‍ മുന്‍...