Tag: national

ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; ഇന്ത്യ വന്‍ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ വന്‍ ബഹിരാകാശനേട്ടം കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വികസിപ്പിച്ചെന്നാണ് മോദി വ്യക്തമാക്കിയത്. ഇന്ത്യ ഇത് വിജയകരമായി പരീക്ഷിച്ചെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകള്‍.. എല്ലാ ഇന്ത്യക്കാരനും അഭിമാനത്തിന്റെ ദിവസമാണിന്ന്. കുറച്ചു സമയം...

‘മേരേ പ്യാരേ ദേശ്‌വാസിയോ; പ്രധാനമന്ത്രി അല്‍പ്പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അല്‍പ്പസമയത്തിനുള്ളില്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലാണ് ഇക്കാര്യം പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. 'മേരേ പ്യാരേ ദേശ്‌വാസിയോ (എന്റെ പ്രിയപ്പെട്ട നാട്ടുകാരേ), ഇന്ന് രാവിലെ പതിനൊന്നേമുക്കാല്‍ മുതല്‍ പന്ത്രണ്ട് മണി വരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനവുമായി ഞാന്‍ നിങ്ങള്‍ക്കിടയില്‍ വരും. ടെലിവിഷന്‍, റേഡിയോ, സാമൂഹ്യമാധ്യങ്ങളില്‍...

മുത്തശ്ശിയുടെ മൂക്കുണ്ടായാല്‍ മാത്രം അധികാരത്തിലേറാമെങ്കില്‍ ചൈനയിലെ എല്ലാവീട്ടില്‍നിന്നും പ്രസിഡന്റുമാരുണ്ടാകുമായിരുന്നു; പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി

അഹമ്മദാബാദ്: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി മാന്‍സുഖ് മാണ്ഡവ്യ. മുത്തശ്ശിയായ ഇന്ദിരാഗാന്ധിയുടേത് പോലെയുള്ള മൂക്കുണ്ടായാല്‍ മാത്രം ഭരണം കിട്ടുമെന്ന് ഉറപ്പില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം. മുത്തശ്ശിയുടെ മൂക്കുണ്ടായാല്‍ മാത്രം അധികാരത്തിലേറാമെങ്കില്‍ ചൈനയിലെ എല്ലാവീട്ടില്‍നിന്നും പ്രസിഡന്റുമാരുണ്ടാകുമായിരുന്നല്ലോ എന്നും മന്ത്രി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി...

രണ്ട് മുന്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രണ്ട് മുന്‍ ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി മുന്‍ നേതാക്കളായ ഘ്യാന്‍ശ്യാം തിവാരി, സുരേന്ദ്ര ഗോയല്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബി.ജെ.പി ഭരണത്തില്‍ മുഖ്യമന്ത്രിയായിരുന്ന വസുന്ധരാ രാജയുടെ കടുത്ത വിമര്‍ശകനായിരുന്നു തിവാരി. കഴിഞ്ഞ വര്‍ഷം ഇദ്ദേഹം ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു....

ഭീകരവാദികള്‍ക്ക് ബിരിയാണി നല്‍കില്ലെന്ന് യോഗി ആദിത്യനാഥ്

ഗോരഖ്പുര്‍: ഭീകരവാദത്തിനെതിരെ കോണ്‍ഗ്രസ് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന വിമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭീകരവാദികള്‍ക്ക് കോണ്‍ഗ്രസ് ബിരിയാണി നല്‍കിയിരുന്നുവെങ്കില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അവരെ തുടച്ചുനീക്കിയെന്ന് ഗോരഖ്പൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന ക്ഷേത്ര സന്ദര്‍ശനങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. ജനങ്ങളില്‍...

പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ; മിനിമം വരുമാന പദ്ധതി; വന്‍ വാഗ്ദാനങ്ങളുമായി രാഹുല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞെട്ടിപ്പിക്കുന്ന പദ്ധതി പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കായി മിനിമം വരുമാനപദ്ധതി കൊണ്ടു വരുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കുമായി മിനിമം വരുമാനപരിധി നിശ്ചയിച്ചാവും പദ്ധതി നടപ്പാക്കുക. 'ന്യായ്' എന്നാണ്...

രാഹുലിനും സോണിയയ്ക്കുമെതിരേ അശ്ലീല പരാമര്‍ശവുമായി ബിജെപി

ന്യൂഡല്‍ഹി: ബോജ്പുരി നടിയും നര്‍ത്തകിയുമായ സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ അശ്ലീല പരാമര്‍ശവുമായി ബി.ജെ.പി ഉത്തര്‍പ്രദേശ് എം.എല്‍.എയായ സുരേന്ദ്ര സിങ് രംഗത്ത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണത്തില്‍ സപ്‌ന ചൗധരിയെ സോണിയാ ഗാന്ധിയോട് ഉപമിച്ച എം.എല്‍.എ രണ്ടു പേര്‍ക്കും ഒരേ...

ട്യൂഷന്‍ ക്ലാസിലെത്തുന്ന ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍; സംഭവം പുറത്തറിഞ്ഞത് മൊബൈലിലെ വീഡിയോ ഭര്‍ത്താവ് കണ്ടെത്തിയതോടെ

സ്വകാര്യ ട്യൂഷനിടെ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തു. തിരുവണ്ണാമല അരണിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായ യു. നിത്യ (30) ആണ് അറസ്റ്റിലായത്. സംഭവം പുറത്തായതിനുപിന്നാലെ, അധ്യാപികയെ ജോലിയില്‍നിന്നു നീക്കിയതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ...
Advertismentspot_img

Most Popular