Tag: Money

സ്വര്‍ണപ്പണയത്തിന്മേലുള്ള കാര്‍ഷിക വായ്പ ഇനി കൃഷിക്കാര്‍ക്ക് മാത്രം; ഒക്ടോബര്‍ മുതല്‍ നടപ്പിലാക്കും; വായ്പയെടുത്ത സാധാരണക്കാര്‍ ആശങ്കയില്‍

തിരുവനന്തപുരം: സ്വര്‍ണപ്പണയത്തിന്‍മേലുള്ള കാര്‍ഷികവായ്പ നല്‍കുന്നത് കൃഷിക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയേക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ ഈ നിബന്ധന നടപ്പില്‍വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. നാലുശതമാനം പലിശയ്ക്ക് മൂന്നുലക്ഷം രൂപവരെയുള്ള വായ്പ കര്‍ഷകരല്ലാത്തവര്‍ക്കു നല്‍കേണ്ടെന്നാണു കൃഷിമന്ത്രാലയത്തിന്റെ നിലപാട്. പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രാലയം പ്രതിനിധികള്‍ ഈ നിലപാട്...

വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി..!!! കേരളത്തിനുള്ള വായ്പയില്‍ 2000 കോടിയുടെ കുറവ് വരുത്തി

തിരുവനന്തപുരം: കേരളം വായ്പയെടുക്കുന്നത് കേന്ദ്രം വെട്ടിക്കുറച്ചു. ഈ സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 6000 കോടി അര്‍ഹതയുണ്ടായിരുന്നത് നാലായിരം കോടിയായാണ് കുറച്ചത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഓണക്കാലത്തെ ചെലവുകളെ ഇത് ബാധിക്കും. ഓരോപാദത്തിലും 6000 കോടിരൂപ വീതമായി സാമ്പത്തികവര്‍ഷം...

മോദി സര്‍ക്കാര്‍ വീണ്ടും പണി തുടങ്ങി..!!! ഒരു വര്‍ഷം 10 ലക്ഷത്തില്‍ കൂടുതല്‍ തുക പിന്‍വലിച്ചാല്‍ നികുതി

ന്യൂഡല്‍ഹി: ഒരു വര്‍ഷം 10 ലക്ഷത്തില്‍ കൂടുതല്‍ തുക പണമായി പിന്‍വലിച്ചാല്‍ അതിന് നികുതി ഏര്‍പ്പെടുത്തിയേക്കും. കറന്‍സി ഇടപാട്, കള്ളപ്പണം എന്നിവ കുറയ്ക്കുന്നതിനാണ് സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കുന്നതെന്ന് ടെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മോദി സര്‍ക്കാരിന്റെ ജൂലായ് അഞ്ചിന് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ ഇക്കാര്യം...

വരുന്നത് വന്‍ വിലക്കയറ്റം; രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നു; ഇന്ധനവിലയും വര്‍ധിക്കും

ന്യൂഡല്‍ഹി: ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം രാജ്യത്തെ പണപ്പെരുപ്പം നേരിയ തോതില്‍ ഉയര്‍ത്തി. ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം ഏപ്രിലില്‍ 2.92 ശതമാനത്തിലേക്ക് ഉയര്‍ന്നു. മുന്‍ മാസത്തെ അപേക്ഷിച്ച് 0.06 ശതമാനത്തിന്റെ വര്‍ധനവാണ് ഉപഭോക്തൃ വിലയെ അടിസ്ഥാനപ്പെടുത്തിയുളള പണപ്പെരുപ്പത്തിലുണ്ടായത്. മാര്‍ച്ചില്‍ 2.86 ശതമാനമായിരുന്നു പണപ്പെരുപ്പം. ഇതോടൊപ്പം...

പുതിയ 20 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും

മുംബൈ: ഇളം മഞ്ഞ നിറത്തില്‍ പുതിയ 20 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. ഏപ്രില്‍ 26നാണ് പുതിയ നോട്ട് പുറത്തിറക്കുന്നത് ആര്‍ബിഐ അറിയിച്ചത്. നോട്ടിന്റെ മുന്‍ഭാഗത്ത് മധ്യത്തിലായിട്ടാണ് ഗാന്ധിജിയുടെ ചിത്രം. ചെറിയ വലുപ്പത്തില്‍ ഹിന്ദിയില്‍ ആര്‍ബിഐ, ഭാരത്, ഇന്ത്യ, 20 എന്നിങ്ങനെ...

മോദിയുടെ ഹെലികോപ്റ്ററില്‍ ദുരൂഹമായ പെട്ടി; ദൃശ്യങ്ങള്‍ പുറത്ത്

ബംഗളൂരു: ചിത്രദുര്‍ഗയില്‍ തിരഞ്ഞെടുപ്പുറാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍നിന്ന് ദുരൂഹമായ പെട്ടി ഇറക്കിയതായി ആരോപണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സയാണ് ഹെലികോപ്റ്ററില്‍നിന്ന് ഇറക്കിയെന്ന് അവകാശപ്പെടുന്ന പെട്ടി കാറില്‍ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ജെ.ഡി.എസും രംഗത്തെത്തി....

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയായ ഫാദറില്‍ നിന്ന് 10 കോടി രൂപ പിടിച്ചെടുത്തു

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്ന് കണക്കില്‍ പെടാത്ത 10 കോടി രൂപ പിടിച്ചെടുത്തു. ഇന്നലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റണി മാടശ്ശേരിയെ കസ്റ്റഡിയിലെടുത്തത്. ഫാദര്‍ ആന്റണി മാടശ്ശേരിയും ഒരു സ്ത്രീയും ഉള്‍പ്പെടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബിഷപ്പിന്റെ ...

അധികാരത്തില്‍ വന്നാല്‍ നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം അധികാരത്തില്‍ വന്നാല്‍ നോട്ട് അസാധുവാക്കലിനു ശേഷം ഇന്ത്യയിലെ ബാങ്കുകള്‍ നടത്തിയ നിക്ഷേപങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ അധ്യക്ഷനായ ഗുജറാത്തിലെ ബാങ്ക് അടക്കമുള്ളവ നടത്തിയ നിക്ഷേപങ്ങളെപ്പറ്റി അന്വേഷിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുള്ളത്. നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ...
Advertismentspot_img

Most Popular