തൃശൂർ: ചെറുതുരുത്തിയിൽ കാറിൽ രേഖകളില്ലാതെ കൊണ്ടുവരികയായിരുന്ന 19.70 ലക്ഷം രൂപ പിടികൂടി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന വള്ളത്തോൾ നഗറിൽനിന്നാണ് പണവുമായി കുളപ്പുള്ളി സ്വദേശി പിടിയിലായത്. ഇതു തിരഞ്ഞെടുപ്പിനു കൊണ്ടുവന്ന പണമാണോയെന്നു പരിശോധിച്ചു വരികയാണ്.
പാലക്കാട് കുളപ്പുള്ളി സ്വദേശിയിൽനിന്ന് റവന്യു ഉദ്യോഗസ്ഥരാണു പണം പിടിച്ചെടുത്തത്....
തിരുവനന്തപുരം: സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട. ഇനി യുപിഐ വഴി പണം നൽകാനാവും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ മാർഗങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്ക് ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവിൽ...
റവന്യൂ പോര്‍ട്ടലില്‍ ഭൂമിസംബന്ധമായ രേഖകള്‍ കാലാനുസൃതമായി പുതുക്കാത്തത് സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കര്‍ഷകരെ സഹായിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച കിസാന്‍ സമ്മാന്‍ പദ്ധതിയില്‍നിന്ന് ഇതുമൂലം കേരളത്തിലെ ഭൂരിപക്ഷം കര്‍ഷകരും പുറത്തായേക്കും. കേരളത്തിന്റെ റവന്യൂ പോര്‍ട്ടലില്‍ വിവരങ്ങള്‍ പൂര്‍ണമല്ലാത്തതിനാല്‍, പദ്ധതിയില്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്ന സമയത്ത് കര്‍ഷകര്‍ നല്‍കുന്ന...
പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിയേക്കും. കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സർക്കാരിന് കൈമാറി. അതേസമയം കേസിൽ നിന്ന് രക്ഷപെടാൻ പ്രതികൾ മൂന്ന് തരത്തിൽ ശ്രമിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ.
രണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് അതീവ ഗൗരവത്തോടെയാണ്...
കാന്‍സറിനോടു പൊരുതുന്ന നന്ദു മഹാദേവ എല്ലാവര്‍ക്കും സുപരിചിതനാണ്. മനക്കരുത്തിന്റേയും അതിജീവനത്തിന്റേയും പ്രതീകമാണ് നന്ദു. ഇനി ഒരു അടി പോലും മുന്നോട്ടുപോകാൻ പറ്റില്ല. പറ്റുംവിധം സഹായിക്കണം..’ വേദന കലര്‍ന്ന ചിരിയോടെ കഴിഞ്ഞ ദിവസം നന്ദു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു അദ്ഭുതകരമായ പ്രതികരണമാണ് ഉണ്ടായത്.
12...
മലപ്പുറം: നാഗ്പൂരില്‍നിന്ന് എടപ്പാളിലേക്ക് അരിയുമായി വന്ന ലോറിയില്‍നിന്നു രേഖകളില്ലാത്ത ഒന്നര കോടിയിലധികം രൂപ നിലമ്പൂരില്‍ ഹൈവേ പോലീസ് പിടികൂടി. പ്രത്യേകം പാക്ക്‌ചെയ്ത മൂന്നു ബാഗുകളില്‍നിന്നായി 1,57,50,000 രൂപയാണ് ഹൈവേ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ: എന്‍. രാമദാസും സംഘവും പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ നിലമ്പൂര്‍ കനോലിപ്ലോട്ടിനു...
കാസർഗോഡ് മഞ്ചേശ്വരത്ത് കാറിൽ കടത്തുകയായിരുന്ന രണ്ട് കോടി 87 ലക്ഷം രൂപയുടെ ഹവാല പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. മംഗളൂരു സ്വദേശിയും കുഞ്ചത്തൂരിൽ താമസക്കാരനുമായിട്ടുള്ള ഷംസുദ്ദീനാണ് പിടിയിലായത്.
മംഗളൂരുവിൽ നിന്നാണ് ഹവാല പണം കാസർഗോഡ് എത്തിച്ചത്. മഞ്ചേശ്വരം തൂമിനാട് ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് സംഭവം....