Tag: modi

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് മോദി സ്ഥലം വിട്ടു

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര മന്ത്രിസഭ ശുപാര്‍ശ നല്‍കി. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് മന്ത്രിസഭയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ...

ഇന്ന് ഇന്ത്യ- പാക് പോര്..!!! ആദ്യം ഇന്ത്യയുടെ ഊഴം

ന്യൂയോര്‍ക്ക്: ലോക രാജ്യങ്ങളെ ആകര്‍ഷിപ്പിച്ചുകൊണ്ട് നടത്തിയ ഹൗഡി മോഡി പരിപാടിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഐക്യരാഷ്ട്ര പൊതുസഭയില്‍ സംസാരിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് മോഡിയുടെ പ്രസംഗം. മോദിക്ക് ശേഷമുള്ള മൂന്നാമത്തെ പ്രാസംഗികന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ്. കശ്മീര്‍ വിഷയത്തില്‍...

പൊട്ടിക്കരഞ്ഞ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍; ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

ബംഗളൂരു: ചന്ദ്രയാന്‍-2 ദൗത്യം സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം ബെംഗളൂരുവിലെ ഐഎസ് ആര്‍ ഒ കേന്ദ്രത്തില്‍ നടന്നത് വികാരനിര്‍ഭരമായ രംഗങ്ങള്‍. രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി മടങ്ങാനൊരുങ്ങവേ യാത്ര അയക്കാന്‍ എത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ നിയന്ത്രണം വിട്ട് കരയുകയായിരുന്നു. ഇതു കണ്ട...

അപകീര്‍ത്തികേസില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്

മുംബൈ: പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ കേസില്‍ മുംബൈയിലെ കോടതിയില്‍ ഹാജരാകാന്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്. മോദിയെ കള്ളന്മാരുടെ കമാന്‍ഡര്‍ എന്ന് വിശേഷിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് സമന്‍സ്. റഫാല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന് മോദിയെ...

യു.എ.ഇ.യുടെ പരമോന്നത സിവിലിയന്‍ ബഹുമതി മോദിക്ക് സമ്മാനിക്കും; റുപേ കാര്‍ഡിന്റെ ഗള്‍ഫിലെ ഉദ്ഘാടനവും ഇന്ന്; മോദി ഇന്ന് അബുദാബിയില്‍; നാളെ ബഹറൈനിലേക്ക്

അബുദാബി: രണ്ടാംവട്ടവും പ്രധാനമന്ത്രിയായശേഷം നരേന്ദ്രമോദിയുടെ ആദ്യ ഗള്‍ഫ് പര്യടനത്തിന് വെള്ളിയാഴ്ച തുടക്കം. ഫ്രാന്‍സില്‍നിന്നാണ് അദ്ദേഹം അബുദാബിയിലെത്തുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. വെള്ളിയാഴ്ച രാത്രി 9.45-ന് അബുദാബിയിലെത്തുന്ന പ്രധാനമന്ത്രിയുടെ യു.എ.ഇ.യിലെ പ്രധാന പരിപാടികള്‍ ശനിയാഴ്ചയാണ്. യു.എ.ഇ. ഭരണനേതാക്കളുമായി അദ്ദേഹം ചര്‍ച്ചനടത്തും. ഹോട്ടല്‍ എമിറേറ്റ്സ്...

നരേന്ദ്ര മോദിയെ എപ്പോഴും തള്ളിക്കളയേണ്ട; ഭരണം പൂര്‍ണമായും മോശമല്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. മോദിയെ എല്ലായ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ ഭരണ മാതൃക പൂര്‍ണമായും മോശമല്ലെന്നും മോദിയുടെ പ്രവൃത്തികളെ എല്ലായ്പോഴും തള്ളിക്കളയേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശന...

മോദി വീണ്ടും യുഎഇയിലേക്ക്…

ദുബായ്: രണ്ടാംവട്ടം പ്രധാനമന്ത്രിപദത്തിലെത്തിയശേഷം ആദ്യമായി യു.എ.ഇ.യിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ അബുദാബിയില്‍ ഔദ്യോഗികതലത്തില്‍ ഒരുക്കങ്ങള്‍ സജീവമായി. യു.എ.ഇ. യുടെ പരമോന്നതബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് സ്വീകരിക്കാന്‍ എത്തുന്ന പ്രധാനമന്ത്രിക്ക് മറ്റ് പൊതുപരിപാടികളൊന്നുമില്ല. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യത്തെ അഞ്ചുവര്‍ഷത്തിനിടയില്‍ രണ്ടുതവണ യു.എ.ഇ.യിലെത്തിയ മോദി ഇവിടത്തെ...

മോദി വീണ്ടും ഭൂട്ടാനിലേക്ക്; രണ്ടാം ഭരണത്തിലെ ആദ്യ വിദേശ സന്ദര്‍ശനം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഭൂട്ടാനിലേക്ക് പുറപ്പെട്ടു. ഭൂട്ടാനിലെത്തുന്ന മോദി, പ്രധാനമന്ത്രി ലോതേ ഷെറിങ്, ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. മോദിയുടെ സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 10 ധാരണാപത്രങ്ങള്‍ ഒപ്പിടുമെന്ന് ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസഡര്‍...
Advertismentspot_img

Most Popular

G-8R01BE49R7