Tag: ksrtc

കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; ഇത്തവണ 134 ജീവനക്കാര്‍ പുറത്ത്

കൊച്ചി: ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാതിരുന്ന 134 ഉദ്യോഗസ്ഥരെക്കൂടി കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയുമാണു പുതുതായി പിരിച്ചുവിട്ടത്. 773 പേരെ ഇതേകാരണത്താല്‍ നേരത്തേ സര്‍വീസില്‍നിന്നു പുറത്താക്കിയിരുന്നു. സ്ഥിരം നിയമനം ലഭിച്ച 304 ഡ്രൈവര്‍മാര്‍ക്കെതിരെയും 469 കണ്ടക്ടര്‍മാര്‍ക്കെതിരെയുമാണു നേരത്തേ നടപടി സ്വീകരിച്ചിരുന്നത്. ഇവരോടു തിരികെയെത്താന്‍ കഴിഞ്ഞ...

24 മണിക്കൂര്‍കൊണ്ട് സംസ്ഥാനത്ത് എവിടെയും സാധനങ്ങള്‍ എത്തിക്കാം; മിന്നല്‍ കൊറിയര്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി; മുഴുവന്‍ സമയ കൗണ്ടറുകള്‍; നേരിട്ട് വീട്ടിലെത്തിക്കും

കെ.എസ്.ആര്‍.ടിസി. വീണ്ടും കൊറിയര്‍ സര്‍വീസ് ആരംഭിക്കുന്നു. ഇത്തവണ മിന്നല്‍ കൊറിയര്‍ സര്‍വീസ് ആണ് ആരംഭിക്കുന്നത്. പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനാല്‍ ഈയിടെ നിര്‍ത്തലാക്കിയ കൊറിയര്‍ സര്‍വീസ് ഒക്ടോബര്‍ അഞ്ച് മുതല്‍ വീ്ണ്ടും ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയ കൊറിയര്‍ സര്‍വീസായിരിക്കും ഇത്. കേരളത്തില്‍...

തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സി.ഐ.ടി.യു; പിന്തുണയുമായി സി.പി.ഐ.എം

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന സിഐടിയു നിലപാടിന് സിപിഐഎമ്മിന്റെ പിന്തുണ. തച്ചങ്കരിക്കെതിരെ സമ്മര്‍ദം ശക്തമാകുമ്പോഴും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടായിരിക്കും നിര്‍ണായകം. വെള്ളിയാഴ്ച കൂടുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യും. എല്‍ഡിഎഫില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാണ് എഐടിയുസിയുടെയും തീരുമാനം. തച്ചങ്കരിയുടെ...

കെ.എസ്.ആര്‍.ടി.സി ബസ്സിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു

മൂവാറ്റുപുഴ: കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് ബസ് പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍പ്പെട്ട ബസിലെ യാത്രക്കാരെയെല്ലാം നാട്ടുകാര്‍ ഉടന്‍ പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൂവാറ്റുപുഴയില്‍ നിന്ന് കോട്ടയത്തേക്ക് പോയ ബസാണ് മാറാടിയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട...

പമ്പയിലേക്കുള്ള കൂട്ടിയ ടിക്കറ്റ് നിരക്ക് കുറയ്ക്കില്ല; ഭക്തര്‍ക്ക് ഇക്കാര്യം മനസിലാകും; അത്രയ്ക്ക്‌ ത്യാഗം സഹിച്ച് കെ.എസ്.ആര്‍.ടി.സി ഓടിക്കേണ്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍

കോഴിക്കോട്: ശബരിമല തീര്‍ഥാടകരില്‍ നിന്ന് നിലയ്ക്കല്‍–- പമ്പ റൂട്ടില്‍ കൂടുതല്‍ ടിക്കറ്റുനിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മന്ത്രി എ.കെ. ശശീന്ദ്രന്‍. കൂട്ടിയ നിരക്ക് കെഎസ്ആര്‍ടിസി കുറയ്ക്കില്ലെന്നു മന്ത്രി വ്യക്തമാക്കി. ഇന്ധനവിലവര്‍ധനയാണു നിരക്കു കൂട്ടാന്‍ കാരണം. ഇക്കാര്യം അയ്യപ്പഭക്തര്‍ മനസ്സിലാക്കും. ദേവസ്വം ബോര്‍ഡ് വാഹനസര്‍വീസ്...

ശബരിമല തീര്‍ഥാടകരെ കൊള്ളയടിച്ച് കെഎസ്ആര്‍ടിസി; ടിക്കറ്റ് ചാര്‍ജിന്റെ മൂന്നിരട്ടിയോളം പിടിച്ചുപറിക്കുന്നു; പ്രതിഷേധവുമായി സംഘടനകള്‍

പമ്പ: ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന ഭക്തരില്‍നിന്ന് പമ്പയില്‍ കെഎസ്ആര്‍ടിസി അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോര്‍ഡ് രംഗത്ത്. ഏകപക്ഷീയമായി നിരക്കു കൂട്ടിയത് അംഗീകരിക്കില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. നിരക്ക് ഉടന്‍ കുറയ്ക്കണം. അല്ലെങ്കില്‍ ബസ് വാടകയ്‌ക്കെടുത്തു പകരം സംവിധാനമൊരുക്കും. കെഎസ്ആര്‍ടിസിയുടെ...

കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഒക്ടോബര്‍ രണ്ട് അര്‍ധരാത്രി മുതലാണ് അനിശ്ചിതകാല പണിമുടക്ക്. മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച ഗതാഗതമന്ത്രിയുമായി...

കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ സര്‍വ്വീസ് നടത്തില്ല; നാളത്തെ ഹര്‍ത്താല്‍ ജനജീവിതം സ്തംഭിപ്പിക്കുമെന്ന് സൂചന

കൊച്ചി: സിഐടിയു,ഐഎന്‍ടിയുസി ഉള്‍പ്പടെ വിവിധ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ചുള്ള നാളത്തെ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിക്കുമെന്ന് സൂചന. ഹര്‍ത്താലുമായി സഹകരിക്കുമെന്ന് ഇരു ട്രേഡ് യൂണിയനുകളും പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസി, ഓട്ടോറിക്ഷ സര്‍വീസുകള്‍ പ്രതിസന്ധിയിലാകും. ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും...
Advertismentspot_img

Most Popular

G-8R01BE49R7