തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വകാര്യസ്വത്താണെന്നാണ് ടോമിന്‍ തച്ചങ്കരിയുടെ ധാരണ. തച്ചങ്കരി അധികം കളിക്കേണ്ടെന്നും സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. എംഡിയുടെ പല നടപടികളും കമ്മിഷന്‍ തട്ടാനാണെന്നും പന്ന്യന്‍ ആരോപിച്ചു.എംപാനലുകാരെ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം!....
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ പുതിയ പരീക്ഷണവുമായി കോര്‍പറേഷന്‍. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ബസുകള്‍ ഓടിച്ച് സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ ശ്രമം. തിരക്കുള്ളപ്പോള്‍ കൂടുതല്‍ ബസുകള്‍ ഓടിക്കുകയും യാത്രക്കാര്‍ കുറവുള്ളപ്പോള്‍ ബസുകള്‍ കുറയ്ക്കുകയും ചെയ്യും.
രാവിലെ ഏഴുമുതല്‍ പത്തുവരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമാണ് യാത്രക്കാര്‍ കൂടുതല്‍....
തൃശൂര്‍: പ്രളയക്കെടുതിയെ തുടര്‍ന്ന് രണ്ടുദിവസത്തിലേറെയായി ഗതാഗതം താറുമാറായിരുന്ന പ്രധാന സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ ആരംഭിച്ചു തുടങ്ങി. ഇപ്പോള്‍ റിപ്പോര്‍ട്ട് ലഭിക്കുന്നത് പ്രകാരം കെഎസ്ആര്‍ടിസി തൃശൂര്‍ ഡിപ്പോയില്‍നിന്ന് കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, പാലക്കാട് ഭാഗങ്ങളിലേക്കു ബസ് സര്‍വീസ് തുടങ്ങി. ചങ്ങനാശ്ശേരി, തിരുവല്ല പ്രദേശങ്ങളില്‍ വെള്ളക്കെട്ടു ഭീഷണി...
കൊല്ലം: കൊല്ലം കൊട്ടിയത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ബസ് കണ്ടക്ടര്‍ താമരശേരി സ്വദേശി ടി.പി.സുഭാഷും ഡ്രൈവറുമാണ് മരിച്ചത്. 10 പേര്‍ക്ക് പരിക്കേറ്റു.ലോറി ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. കൊട്ടിയം ഇത്തിക്കര പാലത്തിന് സമീപമാണ് അപകടം നടന്നത്. ഇന്ന്...
തിരുവനന്തപുരം: രണ്ട് വര്‍ഷം മുമ്പ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ പിറന്നാള്‍ ആഘോഷം നടത്തി വെട്ടിലായ ടോമിന്‍ ജെ.തച്ചങ്കരിയുടെ പിറന്നാള്‍ ആഘോഷം വീണ്ടും വിവാദത്തില്‍. കെഎസ്ആര്‍ടിസിയിലാണ് ടോമിന്‍ തച്ചങ്കരി സ്വന്തം ജന്മദിനം ഇത്തവണ ആഘോഷിച്ചത്. ജീവനക്കാരുമായി ഇടഞ്ഞുനില്‍ക്കുകയാണെങ്കിലും അവരുടെ സാന്നിധ്യത്തില്‍ ചീഫ്ഓഫീസില്‍ കേക്കുമുറിച്ചായിരുന്നു സിഎംഡി പിറന്നാള്‍ ആഘോഷിച്ചത്.
ആര്‍.ടി....
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച സൂചനാ പണിമുടക്ക്. തിങ്കളാഴ്ച അര്‍ധരാത്രി 12 മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്.
മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധവും പൊതുജനവിരുദ്ധവുമായ നടപടികള്‍ അവസാനിപ്പിക്കുക, ജീവനക്കാരുടെ...