തിരുവനന്തപുരം: രണ്ട് വര്‍ഷം മുമ്പ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ പിറന്നാള്‍ ആഘോഷം നടത്തി വെട്ടിലായ ടോമിന്‍ ജെ.തച്ചങ്കരിയുടെ പിറന്നാള്‍ ആഘോഷം വീണ്ടും വിവാദത്തില്‍. കെഎസ്ആര്‍ടിസിയിലാണ് ടോമിന്‍ തച്ചങ്കരി സ്വന്തം ജന്മദിനം ഇത്തവണ ആഘോഷിച്ചത്. ജീവനക്കാരുമായി ഇടഞ്ഞുനില്‍ക്കുകയാണെങ്കിലും അവരുടെ സാന്നിധ്യത്തില്‍ ചീഫ്ഓഫീസില്‍ കേക്കുമുറിച്ചായിരുന്നു സിഎംഡി പിറന്നാള്‍ ആഘോഷിച്ചത്.
ആര്‍.ടി. ഓഫീസുകളില്‍ ലഡുവിതരണം നടത്തി തന്റെ ജന്മദിനം ആഘോഷിക്കാന്‍ നിര്‍ദേശിച്ചതിനു പിന്നാലെ തച്ചങ്കരി പുറത്തായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് അദ്ദേഹം മാപ്പുപറഞ്ഞ് തടിതപ്പുകയായിരുന്നു.