Tag: kochi

കണ്ടെയ്ന്‍മെന്റ് സോണില്‍ തുടരുന്ന ആലുവ മാര്‍ക്കറ്റിലെ മൊത്തവ്യാപാരികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ അവശ്യ സാധനങ്ങള്‍ ഇറക്കാന്‍ അനുമതി

കൊച്ചി: കണ്ടെയ്ന്‍മെന്റ് സോണില്‍ തുടരുന്ന ആലുവ മാര്‍ക്കറ്റിലെ മൊത്തവ്യാപാരികള്‍ക്ക് ആഴ്ചയിലൊരു ദിവസം ചരക്കു ലോറികളില്‍ അവശ്യ സാധനങ്ങള്‍ ഇറക്കാന്‍ അനുമതി നല്‍കും. ഇതിനായി പ്രത്യേക സമയം തീരുമാനിക്കും. എന്നാല്‍ വ്യാപാരികള്‍ക്ക് സാധനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണിനു പുറത്തേക്ക് വില്‍ക്കാന്‍ അനുവാദമില്ല. ആലുവ മുനിസിപ്പാലിറ്റിയിലും കണ്ടെയ്ന്‍മെന്റ് പ്രദേശമായ തൊട്ടടുത്തുള്ള...

എം ശിവശങ്കറിനെ ചോദ്യം ചെയ്യും; നോട്ടീസ് നൽകാൻ ഒരുങ്ങി കസ്റ്റംസ്

കൊച്ചി:മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. കൊച്ചിയിലേക്ക് വിളിച്ച് വരുത്തിയായിരിക്കും ചോദ്യം ചെയ്യുക. ഉടൻ തന്നെ നോട്ടീസ് നൽകും. തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുക. സ്വർണക്കടത്ത് കേസിൽ...

ചെല്ലാനത്ത് റാപിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിക്കും: ജില്ലാ കളക്ടര്‍

കൊച്ചി: ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ചെല്ലാനം പഞ്ചായത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപിഡ് റെസ്പോൺസ് ടീമിനെ നിയോഗിക്കാൻ തീരുമാനമായി.എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം. വില്ലേജ് ഓഫീസർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പോലീസ് തുടങ്ങിയവർ ടീമിന്റെ ഭാഗമാകും. കൂടാതെ പഞ്ചായത്തിന്റെ...

എറണാകുളം ജില്ലയിൽ ഇന്ന് 47 പേർക്ക് കൊവിഡ്; 35 പേർക്ക് സമ്പർക്കത്തിലൂടെ

എറണാകുളം ജില്ലയിൽ ഇന്ന് (JULY -11) 47 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. 35 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കീഴ്മാട് പഞ്ചായത്ത് മാത്രം കേന്ദ്രീകരിച്ച് 15 പേർക്കാണ് സമ്പർക്കത്തിലുടെ രോഗം ബാധിച്ചത്. അലുവ നഗരസഭയിലെ രണ്ട് ശുചീകരണ തൊഴിലാളികൾക്കും സമ്പർക്കത്തിലൂടെ രോഗബാധ സ്ഥീരീകരിച്ചു. ചെല്ലാനം കേന്ദ്രീകരിച്ച്...

കൊച്ചിനഗരത്തില്‍ സമൂഹവ്യാപനം നടന്നിട്ടില്ല: മന്ത്രി വി.എസ് സുനിൽകുമാർ

എറണാകുളം: കൊച്ചി നഗരത്തില്‍ കോവിഡ് 19 രോഗത്തിന്റെ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായവരുടെ എണ്ണത്തിലെ വര്‍ദ്ധനവ് ഉറവിടം കണ്ടെത്തുന്നതിനാല്‍ ആശങ്ക ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലുവ മുന്‍സിപ്പാലിറ്റിയിലെ 8, 21 വാര്‍ഡുകളെക്കൂടി കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചു....

എറണാകുളം ജില്ലയില്‍ ഉറവിടം വ്യക്തമാകാത്ത 7 കോവിഡ് കേസുകള്‍ കൂടി

കൊച്ചി: എറണാകുളം ജില്ലയില്‍ രോഗ ഉറവിടം വ്യക്തമാകാത്ത കോവിഡ് രോഗികള്‍ ഏഴു പേര്‍. ഇവരുടെ രോഗ ഉറവിടം കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജില്ലാ കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. രോഗം കണ്ടെത്തുന്ന ആളുടെ കോണ്ടാക്ടുകള്‍ കണ്ടെത്തി അതിനെ ഒരു മാപ്പില്‍ രേഖപ്പെടുത്തി എത്രത്തോളം...

സ്വര്‍ണക്കടത്ത് കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച് സ്വപ്‌ന സുരേഷ്: കൊച്ചിയില്‍ കസ്റ്റംസ് യോഗം

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. കേസില്‍ തുടരന്വേഷണം എങ്ങനെ വേണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായിരുന്നു യോഗം. കേസ് സംബന്ധിച്ച് കസ്റ്റംസിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത് . അതേസമയം, ആരോപണങ്ങളോട്...

ജില്ലയിലെ സ്ഥിതി അതീവ ഗുരുതരം ; കൊച്ചി ട്രിപ്പിള്‍ ലോക്ഡൗണിലേക്ക്, മുന്നറിയിപ്പുകള്‍ ഉണ്ടാവില്ലെന്ന് മന്ത്രി

കൊച്ചി: എറണാകുളം ജില്ലയില്‍ വേണ്ടി വന്നാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുമെന്ന് മന്ത്രി വി. എസ്. സുനില്‍ കുമാര്‍. മുന്നറിയിപ്പുകള്‍ ഇല്ലാതെയായിരിക്കും ലോക്ഡൗണ്‍ പ്രഖ്യാപനം. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിലവിലുള്ള തീരുമാനം. രോഗവ്യാപനം വേഗത്തിലായ സാഹചര്യത്തിലാണ് ഇത്തരത്തില്‍ നടപടി ആലോചിക്കുന്നത്. ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്നും...
Advertismentspot_img

Most Popular