കൊച്ചി: വികേന്ദ്രീകൃതരീതിയില്‍ കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ മാസം 23ന് മുന്‍പായി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റെറുകള്‍ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.
മന്ത്രി ശ്രീ വി.എസ് സുനില്‍കുമാര്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലയിലെ എം.പിമാര്‍, എം.എല്‍.എല്‍.എമാര്‍ എന്നിവരുമായി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്തു.
ചെല്ലാനം, ആലുവ, കീഴ്മാട് , മുനമ്പം പ്രദേശങ്ങളില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കും. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലടക്കം കോവിഡിതര രോഗികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്കായുള്ള വിശദമായ മാര്‍ഗരേഖ തയാറായിട്ടുണ്ട്
കണ്ടയ്ന്‍മെന്റ് സോണുകളെക്കുറിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും രോഗനിര്‍ണ്ണയ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു. ഇതിന് നടപടി സ്വീകരിക്കും
എം.പിമാരായ തോമസ് ചാഴികാടന്‍, ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, എം.എല്‍.എമാരായ കെ.ജെ മാക്‌സി, റോജി എം. ജോണ്‍, വി.ഡി സതീശന്‍, അന്‍വര്‍ സാദത്ത്, ടി.ജെ വിനോദ്, എല്‍ദോ എബ്രഹാം, പി.ടി തോമസ്, വി.പി സജീന്ദ്രന്‍, ആന്റണി ജോണ്‍, ജോണ്‍ ഫെര്‍ണാണ്ടസ്, വി. കെ ഇബ്രാഹിം കുഞ്ഞ്, എം. സ്വരാജ്, അനൂപ് ജേക്കബ്, എസ്. ശര്‍മ എന്നിവര്‍ പങ്കെടുത്തു.
follow us pathramonline