എറണാകുളം ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍

സമ്പര്‍ക്കത്തിലൂടെ കൊവിഡ് രോഗബാധ വര്‍ധിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ജില്ലയില്‍ കൂടുതല്‍ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകള്‍ ഉള്‍പ്പെടെയാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയത്.

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ 48, 35 വാര്‍ഡുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതില്‍ 35ാം വാര്‍ഡ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാണ്. എടത്തല ഗ്രാമപഞ്ചായത്തിലെ 4,14 വാര്‍ഡുകള്‍, കാലടി 8, കുമ്പളം 2, ചെങ്ങമനാട് 11, മലയാറ്റൂര്‍നീലേശ്വരം 17 എന്നീ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാക്കി.

എറണാകുളം ജില്ലയില്‍ ഇന്നലെ 98 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular