Tag: kochi

കൊച്ചി യാത്രയ്ക്ക് ഇനി വണ്‍ കാര്‍ഡ്; മെട്രോയിലും ബസിലും യാത്ര ചെയ്യാം

കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന കൊച്ചി വണ്‍ കാര്‍ഡ് ഇനി കൊച്ചിയിലെ ബസുകളിലും ഉപയോഗിച്ച് യാത്ര ചെയ്യാം. ഇതോടെ ഒറ്റ ടിക്കറ്റില്‍ മെട്രോയിലും ബസിലും യാത്രയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.). കൊച്ചിയിലെ ബസുകളില്‍ യാത്രയ്ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി...

കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസിനെതിരേ കേസ്; കന്യാസ്ത്രീ ഉള്‍പ്പെട്ട സന്യാസിനി സമൂഹത്തിനെതിരേ കൊച്ചിയിലും പരാതി

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിനെതിരെ കേസ്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇതിനിടെ കന്യാസ്ത്രീയുടെ ചിത്രം അടങ്ങുന്ന കുറിപ്പ് പുറത്തിറക്കിയ സംഭവത്തില്‍ മിഷനറീസ് ഓഫ് ജീസസിനെതിരെ കൊച്ചി...

മൂന്ന് ജില്ലകളിലെ ചില സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി ഇന്ന് തുറക്കില്ല

കൊച്ചി: ഓണാവധി കഴിഞ്ഞിട്ടും പ്രളയദുരിതത്തില്‍നിന്ന് കരകയറാത്ത ജില്ലകളിലെ ചില പ്രദേശങ്ങളിലെ സ്‌കൂളുകള്‍ നാളെയും തുറക്കില്ല. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി നീട്ടിയത്. ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ...

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 26 മുതല്‍ സര്‍വീസ് ആരംഭിക്കും; വെള്ളം പൂര്‍ണ്ണമായി നീങ്ങി

കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളത്തില്‍ ആഗസ്റ്റ് 26 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിയാല്‍ അധികൃതര്‍. ടെര്‍മിനലിനുള്ളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റണ്‍വേ, ടാക്സ് വേ, പാര്‍ക്കിങ് ബേ എന്നിവിടങ്ങളില്‍ നിന്ന് വെള്ളം പൂര്‍ണ്ണമായി നീങ്ങിയെന്നും അധികൃതര്‍ അറിയിച്ചു. റണ്‍വേയില്‍...

വീണ്ടും അത് സംഭവിച്ചു;19 വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചി നാവികസേന എയര്‍പോര്‍ട്ടില്‍ യാത്രാ വിമാനമിറങ്ങി; ( വീഡിയോ കാണാം) ആദ്യമെത്തിയത് എയര്‍ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍

കൊച്ചി: 19 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ കാഴ്ചയായി കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ വ്യോമതാവളത്തില്‍ വീണ്ടും യാത്രാവിമാനമിറങ്ങി. എയര്‍ ഇന്ത്യയുടെ ചെറുവിമാന ഉപകമ്പനിയായ അലയന്‍സ് എയറിന്റെ 70 പേര്‍ക്കു യാത്ര ചെയ്യാവുന്ന ചെറുവിമാനം എടിആര്‍ ആണ് രാവിലെ 7.30 നാണ് ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലെ ഐഎന്‍എസ്...

എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം

കൊച്ചി: പ്രളയക്കെടുതിയില്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുമ്പോഴും ഓണ്‍ലൈനില്‍ ടിക്കറ്റ് നല്‍കി കെഎസ്ആര്‍ടിസി യാത്രക്കാരെ പറ്റിച്ചെന്ന് പരാതി. പിറവം -ബെംഗളൂരു ബസില്‍ എറണാകുളത്തുനിന്നു സുല്‍ത്താന്‍ ബത്തേരിയിലേക്ക് ടിക്കറ്റെടുത്തവര്‍ക്കാണു സ്റ്റാന്‍ഡിലെത്തി ഏറെ നേരം നിന്നു നിരാശരായി മടങ്ങേണ്ടി വന്നത്. പിഎന്‍ആര്‍ നമ്പരും ടിക്കറ്റും ലഭിച്ചെങ്കിലും...

കൊച്ചിയില്‍ കടകള്‍ കാലിയാകുന്നു; പച്ചക്കറികള്‍ കിട്ടാനില്ല; ജനങ്ങള്‍ നെട്ടോട്ടത്തില്‍

സ്വന്തം ലേഖകന്‍ കൊച്ചി: എറണാകുളം സിറ്റിയില്‍ പ്രളയദുരിതം അധികം ബാധിക്കാത്ത ഭാഗങ്ങളില്‍ അവശ്യ സാധനങ്ങള്‍ ലഭിക്കാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്നു. കടകളിലൊക്കെ വന്‍ തിരക്കാണ് ഇന്നലെ മുതല്‍ അനുഭവപ്പെട്ടത്. ഇന്നു രാവിലെയോടെ പച്ചക്കറികടകള്‍ എല്ലാം കാലിയായി. പകരം സാധനങ്ങള്‍ എത്താത്തതിനാലാണ് ഈ പ്രതിസന്ധി വന്നിരിക്കുന്നത്. ആലുവ പാലം...

പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയരുന്നു, കൊച്ചി നഗരത്തിലേക്കും വെള്ളം കയറുന്നു: ജനങ്ങളെ ഒഴിപ്പിക്കുന്നു, അതീവ ജാഗ്രതാ നിര്‍ദേശം

കൊച്ചി: പെരിയാറില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് ആലുവ മുങ്ങിയതിന് പിന്നാലെ കൊച്ചി നഗരത്തിലേക്കും വെള്ളം കയറുന്നു. വടുതല, ചിറ്റൂര്‍, ഇടപ്പള്ളി, എളമക്കര, കടവന്ത്ര, പേരാണ്ടൂര്‍ മേഖലകളിലെ ബാധിക്കും. ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് മുന്നറിയിപ്പ് നല്‍കി. പേരണ്ടൂര്‍ കനാലില്‍ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് പേരണ്ടൂര്‍ മേഖലയില്‍...
Advertismentspot_img

Most Popular

G-8R01BE49R7