കൊച്ചി: ഓണാവധി കഴിഞ്ഞിട്ടും പ്രളയദുരിതത്തില്‍നിന്ന് കരകയറാത്ത ജില്ലകളിലെ ചില പ്രദേശങ്ങളിലെ സ്‌കൂളുകള്‍ നാളെയും തുറക്കില്ല. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി നീട്ടിയത്. ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കില്‍ കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ലാത്തതിനാലും കുട്ടനാട് നിവാസികള്‍ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്‌കൂളുകളില്‍ താമസിക്കുന്നതിനാലുമാണു മൂന്നു താലൂക്കുകള്‍ക്ക് അവധി നല്‍കിയത്.
ചില സാങ്കേതിക കാരണങ്ങളാല്‍ എറണാകുളം ജില്ലയിലെ കുറച്ചു സ്‌കൂളുകള്‍ തുറക്കുന്നത് വെള്ളിയാഴ്ച (31) ആയിരിക്കും. മുളവൂര്‍ ഗവണ്‍മെന്റ് ലോവര്‍ െ്രെപമറി സ്‌കൂള്‍, ലിറ്റില്‍ ഫ്‌ലവര്‍ ലോവര്‍ െ്രെപമറി സ്‌കൂള്‍ പാനായിക്കുളം, ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴിക്കര, ഗവണ്‍മെന്റ് ലോവര്‍ െ്രെപമറി സ്‌കൂള്‍ ഏഴിക്കര, ഗവണ്‍മെന്റ് ലോവര്‍ െ്രെപമറി സ്‌കൂള്‍ കെടാമംഗലം, ഗവണ്‍മെന്റ് ലോവര്‍ െ്രെപമറി സ്‌കൂള്‍ നന്ത്യാട്ടുകുന്നം, ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂള്‍ കുന്നുകര എന്നീ ഏഴ് സ്‌കൂളുകളായിരിക്കും 31 മുതല്‍ തുറക്കുക.
തൃശൂര്‍ ജില്ലയില്‍ ദുരിത്വാശ്വാസ ക്യാംപായി പ്രവര്‍ത്തിക്കുന്നതും കെട്ടിങ്ങള്‍ക്കു സുരക്ഷ ഭീഷണിയുള്ളതുമായ ഏഴു സ്‌കൂളുകള്‍ക്ക് ബുധന്‍(29), വ്യാഴം (30), വെള്ളി (31) ദിവസങ്ങളില്‍ അവധി നല്‍കി.
തൃശൂര്‍ ജില്ലയില്‍ അവധിയുള്ള സ്‌കൂളുകള്‍–ഇവയാണ്…
ഗവ. യുപിഎസ് കുഴൂര്‍, ഗവ. യുപിഎസ് അരിമ്പൂര്‍,ഗവ. ജിജെബിഎസ് ചേര്‍പ്പ്, ജിഎല്‍പിഎസ് പുത്തന്‍പീടിക, യുപിഎസ് എടമുട്ടം, എസ്‌കെവി എല്‍പിഎസ് എരവത്തൂര്‍, ഗവ. എല്‍പിഎസ് പള്ളം, ചെറുതുരുത്തി.