Tag: kerala

ലോക്ഡൗണ്‍ : തൃശൂര്‍ പൂരം തീരുമാനം ഇങ്ങനെ !

തൃശൂര്‍: ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്നു വച്ചു. പൂരവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും ഉണ്ടാകില്ല. താന്ത്രിക ചടങ്ങുകള്‍ 5 പേരുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിനുള്ളില്‍ നടത്താന്‍ തീരുമാനമായി. മന്ത്രിമാരായ എ.സി. മൊയ്തീന്റെയും സുനില്‍കുമാറിന്റെയും സാന്നിധ്യത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ചര്‍ച്ച നടത്തിയാണു...

ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന; വൈദികനും വിശ്വസികളും അറസ്റ്റില്‍

കൊച്ചി: ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികനും പങ്കെടുത്ത വിശ്വാസികളും അറസ്റ്റില്‍. വില്ലിങ്ടണ്‍ ഐലന്‍ഡിലെ സ്‌റ്റെല്ലാ മേരി പള്ളിയില്‍ ഫാ അഗസ്റ്റിന്‍ പാലായെയാണ് ഹാര്‍ബര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നു രാവിലെയാണ് സംഭവം. പ്രാര്‍ഥനയില്‍ പങ്കെടുത്ത ആരുപേരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. പകര്‍ച്ച വ്യാധി...

കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണം വീണ്ടും കൂടി;

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5...

മോദിയുടെ പ്രസംഗം വാചകക്കസര്‍ത്തും പൊള്ളത്തരവുമാണ്; സാമ്പത്തിക പാക്കേജിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നും കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വാചകക്കസര്‍ത്തും പൊള്ളത്തരവുമാണെന്ന് കോണ്‍ഗ്രസ്. സാമ്പത്തിക പാക്കേജിനെക്കുറിച്ചോ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ചോ പ്രധാനമന്ത്രി പരാമര്‍ശിച്ചില്ല. കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള രാജ്യത്തിന്റെ റൂട്ട്മാപ്പ് എവിടെയാണെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു. ജനങ്ങളുടെ ഉത്തരവാദിത്തങ്ങള്‍...

പൂര്‍ണ ഗര്‍ഭിണിയെ മുത്തങ്ങ ചെക്‌പോസ്റ്റില്‍ മണിക്കൂറുകള്‍ തടഞ്ഞുവച്ച സംഭവം; ചീഫ് സെക്രട്ടറി ഇടപെടണമെന്ന് കലക്റ്റര്‍

കര്‍ണാടക സര്‍ക്കാരിന്റെ അനുമതിയോടെ ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട പൂര്‍ണഗര്‍ഭിണിക്ക് ദുരിതയാത്ര. വയനാട് മുത്തങ്ങ ചെക്‌പോസ്റ്റില്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും കടത്തിവിട്ടില്ല. തുടര്‍ന്ന് മൈസൂരുവിലെ ബന്ധുവീട്ടിലേക്കു മടങ്ങുന്നതിനിടെ വഴിതെറ്റി രാത്രി മുഴുവന്‍ കാറില്‍ കഴിയേണ്ടിവന്നു. കണ്ണൂര്‍ തലശേരി സ്വദേശിനി ഷിജിലയ്ക്കും കുടുംബത്തിനുമാണ് ദുരിതയാത്രയുടെ അനുഭവം. കര്‍ണാടകയില്‍ നിന്ന്...

ലോക് ഡൗണ്‍ : ജില്ലാന്തര യാത്രകളില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് ധാരണ

തിരുവനന്തപൂരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഇളവ് നല്‍കുന്നതു സംബന്ധിച്ച് ഇന്നും തീരുമാനമായില്ല. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിലായിരിക്കും ഇനി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. ജില്ലാന്തര യാത്രകളില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് ധാരണയായി. കേന്ദ്ര തീരുമാനം വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേന്ദ്ര തീരുമാനത്തിന് മുന്‍പ് കേരളം...

എറണാകുളം ടൗണ്‍ ഹാളിന് സമീപം ഭക്ഷണം വാങ്ങാനായി നിന്നവര്‍ക്കിടയിലേയ്ക്ക് മിനിലോറി ഇടിച്ച് കയറി അഞ്ച് പേര്‍ക്ക് പരിക്ക്

എറണാകുളം ടൗണ്‍ ഹാളിന് സമീപം മിനിലോറി ഇടിച്ച് കയറി അപകടം. െ്രെഡവര്‍ അടക്കം അഞ്ച് പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടം നടക്കുന്നത്. സമൂഹ അടുക്കളയിലേയ്ക്ക് വെള്ളവുമായി വന്ന ലോറിയാണ് നീയന്ത്രണം വിട്ട് ഇടിച്ച് കയറിയത്. നോര്‍ത്ത് പാലത്തിന് സമീപം ഭക്ഷണം കാത്ത്...

കാസര്‍കോട് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ രാഷ്ട്രീയ മുതലെടുപ്പുമായി ബിജെപി

കാസര്‍കോട് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ രാഷ്ട്രീയ മുതലെടുപ്പുമായി ബിജെപി. കാഞ്ഞങ്ങാട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് രാഷ്ട്രീയ പ്രത്യുപകാരം ചോദിച്ച് ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. കാഞ്ഞങ്ങാട് നഗരസഭയിലാണ് സംഭവം. ബിജെപി മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സന്നദ്ധ സേവനത്തിന്റെ മറയില്‍ പ്രത്യുപകാരം ആവശ്യപ്പെട്ടത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ...
Advertismentspot_img

Most Popular

G-8R01BE49R7