Tag: kerala

സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയ ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‌പെന്‍ഷന്‍. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകളുടെ പേരില്‍ അഖിലേന്ത്യാ സര്‍വീസ് ചട്ട ലംഘനം ചൂണ്ടിക്കാണിച്ചാണു സസ്‌പെന്‍ഷന്‍. പുസ്തകത്തിലെ പാറ്റൂര്‍, ബാര്‍ക്കോഴ, ബന്ധുനിയമനക്കേസുകള്‍ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ചട്ടലംഘനമാണെന്ന് ആഭ്യന്തര അഡീഷനല്‍ ചീഫ്...

അപ്രഖ്യാപിത ഹര്‍ത്താല്‍: ഉറവിടം കണ്ടെത്താല്‍ ഡിജിപി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിന്റെ ഉറവിടം ഉറവിടം കണ്ടെത്താല്‍ പൊലീസ് അന്വേഷണം തുടങ്ങി. ഡിജിപി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമങ്ങളും പ്രത്യേക സംഘം അന്വേഷിക്കും. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് അക്രമത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്ത കാര്യവും...

മീനച്ചിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കോട്ടയം: പൂഞ്ഞാറില്‍ മീനച്ചിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുമാരനല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റിയാസ്, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു അപകടം. രാവിലെ കോട്ടയത്തുനിന്ന് അവധിആഘോഷത്തിന്റെ ഭാഗമായി പൂഞ്ഞാറിലെത്തിയതായിരുന്നു കുട്ടികള്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. മീനച്ചിലാറ്റിലെ ഉറവക്കയം എന്ന ഭാഗത്താണ് അപകടമുണ്ടായത്....

ഇനിമുതല്‍ മന്ത്രിമാര്‍ക്കും പ്രോഗ്രസ് റിപ്പോര്‍ട്ട്… പ്രവര്‍ത്തന പുരോഗതി എല്ലാ മന്ത്രിമാരും പൂരിപ്പിച്ച് നല്‍കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരനിുവനന്തപുരം: മന്ത്രിമാരുടെ പ്രവര്‍ത്തന പുരോഗതി രേഖപ്പെടുത്തി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക ഫോം നല്‍കി. ഓരോ വകുപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേക ഫോമില്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ മന്ത്രിമാരും പൂരിപ്പിച്ച് നല്‍കണം. ഇതുവരെ നടപ്പാക്കിയ വികസന...

ഡോ. മേരി റെജിയുടെ മരണത്തില്‍ റീജിയണല്‍ ക്യാന്‍സര്‍ സെന്ററിനു വീഴ്ച പറ്റിയിട്ടില്ലെന്നു റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഡോ. മേരി റെജിയുടെ മരണത്തില്‍ റീജിയണല്‍ ക്യാന്‍സര്‍ സെന്ററി(ആര്‍സിസി)നു വീഴ്ച പറ്റിയിട്ടില്ലെന്നു റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറിക്കു കൈമാറി. രോഗി ഗുരുതരാവസ്ഥയില്‍ ആയിരുന്നു. ചികില്‍സാ കാലയളവില്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഡീഷനല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തിയത്. ആര്‍സിസിയില്‍ പ്ലീഹയിലെ...

ഡോക്ടര്‍മാരെ ഇനി ചര്‍ച്ചയ്ക്ക് വിളിക്കേണ്ട; ശക്തമായ നടപടിയുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണ. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടെന്നും സമരം നിര്‍ത്തി വന്നാല്‍ മാത്രം ചര്‍ച്ചയെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഡോക്ടര്‍മാരുടെ മുന്നില്‍ കീഴടങ്ങാനില്ല. നോട്ടീസ് നല്‍കാതെ സമരത്തെ സമരമായി അംഗീകരിക്കാനാവില്ല. ഇത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്.തല്‍ക്കാലം എസ്മ...

വ്യാജ ഹര്‍ത്താല്‍; സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു; കടകള്‍ അടപ്പിച്ചു

കണ്ണൂര്‍: ജമ്മു കശ്മീരില്‍ എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഹര്‍ത്താലെന്ന വ്യജപ്രചാരണത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഹര്‍ത്താല്‍ പ്രചാരണം ശക്തമായത്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ സഹകരിക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശമാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. കണ്ണൂരില്‍ ഹര്‍ത്താലിന്റെ പേരില്‍...

എറണാകുളം റൂറല്‍ എസ്പിയുടെ സ്‌ക്വാഡിനെതിരെ മറ്റൊരു ഞെട്ടിക്കുന്ന ആരോപണം; പൊലീസ് പിടികൂടിയ മകനെ കണ്ടെത്തിയത് മരിച്ച നിലയിലെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് പിന്നാലെ എറണാകുളം റൂറല്‍ എസ്പിയുടെ സ്‌ക്വാഡിനെതിരെ മറ്റൊരു ആരോപണം. പൊലീസ് പിടികൂടിയ മകനെ പിന്നീട് പുഴയില്‍ മുങ്ങിമരിച്ചനിലയിലാണ് കണ്ടതെന്ന് വരാപ്പുഴ സ്വദേശിയായ നളിനി ആരോപിച്ചു. പൊലീസിനെ കണ്ടോടിയ നളിനിയുടെ മകന്‍ മുകുന്ദന്‍ പുഴയില്‍ വീണ് മുങ്ങിമരിച്ചെന്നാണ് രേഖകളിലുളളത്....
Advertismentspot_img

Most Popular

G-8R01BE49R7