Tag: kerala

സമ്പദ് സമൃദ്ധിയുടെ ഓര്‍മയില്‍ ഇന്ന് വിഷു

സമ്പദ്‌സമൃദ്ധിയും ഐശ്വര്യവും ഓര്‍മിപ്പിച്ച് ഇന്ന് മലയാളികള്‍ വിഷു ആഘോഷിക്കുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും ഒരു വര്‍ഷത്തെ ഐശ്വര്യത്തിന്റെ പ്രതീകമെന്നാണ് മലയാളിയുടെ വിശ്വാസം. സൂര്യന്‍ മീനത്തില്‍ നിന്ന് മേടരാശിയിലേക്ക് കടക്കുന്നതാണ് വിഷു. രാവും പകലും തുല്യമാകുമെന്നതാണ് ദിവസത്തിന്റെ പ്രത്യേകത. രാവിലെ കണ്‍തുറക്കുന്നത് സമൃദ്ധമായ വിഷുക്കണിയിലേക്കാണ്. നിലവിളക്കിന്റെ തിരിവെളിച്ചത്തില്‍...

പൗരന്മാരുടെ മേല്‍ പോലീസ് കുതിരകയറരുത്; ചെയ്യാന്‍ പാടില്ലാത്തത് ചെയ്താല്‍ പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തും; കര്‍ശന താക്കീതുമായി മുഖ്യമന്ത്രി

കണ്ണൂര്‍: പൊലീസിന് താക്കീതമായി മുഖ്യമന്ത്രി പിണായി വിജയന്‍ രംഗത്ത്. പൗരന്മാരുടെ അവകാശത്തിനു മേല്‍ പോലീസ് കുതിരകയറരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് പൊലീസിനെ മര്യാദ പഠിപ്പിക്കാനാണ്. ചെയ്യാന്‍ പാടില്ലാത്തത് ചെയ്താല്‍ പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തും. ചില പൊലീസുകാര്‍...

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമത്തില്‍; ഒ.പികള്‍ പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒ.പി ആരംഭിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിന്. സമരത്തിന്റെ ഭാഗമായി അത്യാഹിത വിഭാഗങ്ങള്‍ ഒഴികെ ഒ.പികള്‍ പ്രവര്‍ത്തിക്കില്ലെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. മെഡിക്കല്‍ കോളെജ്...

കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടി ഉണ്ടാകും; കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ ആരായാലും സര്‍ക്കാര്‍ സംരക്ഷിക്കില്ല. കസ്റ്റഡി മരണങ്ങളുടെ പേരില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട. ഉന്നതതല അന്വേഷണമാണ് നടക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ നിലപാട് തള്ളി മകന്‍ ശരത്...

കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് അല്ല വീടുകയറി ആക്രമിച്ചതെന്ന് വെളിപ്പെടുത്തല്‍

വരാപ്പുഴ: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് അല്ല വീടുകയറി ആക്രമിച്ചതെന്ന് വെളിപ്പെടുത്തല്‍. ആത്മഹത്യ ചെയ്ത വീട്ടുടമയുടെ മകന്‍ വിനീഷാണു നിര്‍ണായക മൊഴി നല്‍കിയത്. വീട്ടില്‍ കയറി ബഹളം വച്ചതു ദേവസ്വംപാടത്തുതന്നെയുള്ള മറ്റൊരു ശ്രീജിത്താണ്. പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ വര്‍ഷങ്ങളായി തനിക്ക് അറിയാം....

റേഡിയോ ജോക്കിയുടെ കൊല: ക്വട്ടേഷന്‍ സംഘാംഗം അറസ്റ്റില്‍

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ക്വട്ടേഷന്‍ സംഘാംഗം അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി ഷന്‍സീറാണ പിടിയിലായത്. ആദ്യമായാണു കൊലയാളി സംഘത്തിലെ ഒരാളെ കേസില്‍ അറസ്റ്റു ചെയ്യുന്നത്. കൊലപാതകം നടത്തിയ മൂന്നംഗ സംഘത്തില്‍ ഇയാളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ സഹായിച്ച...

ഇടവേള ബാബുവിനെ അമ്മയുടെ പ്രസിഡന്റാക്കാന്‍ ദിലീപ് അനുകൂലികള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്

കൊച്ചി: ഇടവേള ബാബുവിനെ അമ്മയുടെ പ്രസിഡന്റാക്കാന്‍ ദിലീപ് അനുകൂലികള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇന്നസെന്റ് ഒഴിയുന്നതോടെ അടുത്ത പ്രസിഡന്റ് ആരാകും എന്ന ആകാംഷയിലാണ് സംഘടനയിലെ മറ്റ് ആംഗങ്ങളും ആരാധകരും. ജൂണിലാണ് അമ്മയുടെ തെരഞ്ഞെടുപ്പ് നടക്കുക. ഇടവേള ബാബുവിനെ പ്രസിഡന്റാക്കാനാണ്...

ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ അക്രമം

കൊച്ചി: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ അക്രമം. പലയിടത്തും വാഹനങ്ങള്‍ തടയുന്നു. ആലപ്പുഴയില്‍ ബസ് തടഞ്ഞ 11 പേരെ കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരം തമ്പാനൂരില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. പാലക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നു. സ്വകാര്യ...
Advertismentspot_img

Most Popular

G-8R01BE49R7