Tag: kerala

മുന്‍കൂര്‍ ജാമ്യം തേടി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യത്തിന് നീക്കം തുടങ്ങി. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി നാളെ ഹൈക്കോടതിയില്‍ നല്‍കുമെന്നാണ് സൂചന. ബിഷപ്പിന്റെ പ്രതിനിധികളായി കൊച്ചിയിലെത്തിയ മൂന്നംഗ സംഘമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാന്‍ നീക്കങ്ങള്‍ തുടങ്ങിയത്. ഇതിനിടെ ബിഷപ്പിനെ ചോദ്യം...

തന്നെയും ഫൗസിയ ഹസനെയും ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് സിബി മാത്യൂസും വിജയനുമായിരുന്നു; വെളിപ്പെടുത്തലുമായി മറിയം റഷീദ

സുപ്രീം കോടതി വിധിക്ക് പിന്നാലെ ഐഎസ്ആര്‍ഒ ചാരക്കേസ് വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന മറിയം റഷീദ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു. വര്‍ഷങ്ങളോളം പിന്തുടര്‍ന്ന ചാരക്കേസില്‍ നിന്നും വിമുക്തയാതിന്റെ ആശ്വാസത്തിനൊപ്പം ഈ സമയങ്ങളില്‍ നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ചും അവര്‍ പറയുന്നു. കേരള പോലീസിനും ഐബിക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ മറിയം...

ശമ്പളം നിര്‍ബന്ധമായി പിടിച്ചെടുക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി; സ്വകാര്യ ബാങ്കുകളെപ്പോലെ പിടിച്ചുപറിക്കുന്നത് യോജിച്ച നടപടിയല്ല

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധിതമായി പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് പിന്നാലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 10 ഗഡുക്കളായി പിടിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് കോടതി...

ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഇല്ലാതെ സ്‌കൂള്‍ കലോത്സവം; ഡിസംബറില്‍ ആലപ്പുഴയില്‍

തിരുവനന്തപുരം: ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഇല്ലാതെ സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ സംഘടിപ്പിക്കും. എല്‍പി-യുപി കലോത്സവങ്ങള്‍ സ്‌കൂള്‍ തലത്തില്‍ അവസാനിക്കും. വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു കുടുംബശ്രീക്കാണ് ഭക്ഷണത്തിന്റെ ചുമതല. കായികമേള അടുത്ത മാസം തിരുവനന്തപുരത്ത് നടക്കും. ശാസ്ത്രമേള നവംബറില്‍...

ചേട്ടന്മാര്‍ വിളിച്ചാല്‍ കൂടെപ്പോകണമെന്നു പറഞ്ഞു; കട്ടിലില്‍ തള്ളിയിട്ട് മര്‍ദ്ദിച്ചു; എസ്എഫ്‌ഐക്കാരുടെ റാഗിങ്ങിന് ഇരയായ പെണ്‍കുട്ടിയെ പരാതി നല്‍കിയതിന് കോളെജില്‍ നിന്ന് പുറത്താക്കി

ആലപ്പുഴ: വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ റാഗിങ്ങിന് ഇരായായ പെണ്‍കുട്ടിയെ കോളെജില്‍ നിന്ന് പുറത്താക്കി. ആലപ്പുഴ പൂങ്കാവിലെ വീട്ടിലിരുന്ന് ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് പെണ്‍കുട്ടി. ''അന്നു രാത്രി ഹോസ്റ്റല്‍ മുറിയില്‍ എട്ടു സീനിയര്‍ പെണ്‍കുട്ടികള്‍ റാഗിങ് എന്ന പേരില്‍ മുട്ടിന്മേല്‍...

നിരവധിപേര്‍ അദ്ദേഹത്തെ ദ്രോഹിച്ചിരുന്നുവെന്ന് സുരേഷ് ഗോപി; കപടത തീരെ ഇല്ലാത്ത പാവം മനുഷ്യനായിരുന്നു ക്യാപ്റ്റന്‍ രാജു

ക്യാപ്റ്റന്‍ രാജുവിനെ അനുസ്മരിച്ച് സുരേഷ് ഗോപി എംപി. കപടതകള്‍ തീരെ ഇല്ലാത്ത പച്ചയായ മനുഷ്യനായിരുന്നു ക്യാപ്റ്റന്‍ രാജുവെന്നും നിരവധിപേര്‍ അദ്ദേഹത്തെ ദ്രോഹിച്ചിരുന്നെന്നും സുരേഷ് ഗോപി. ഒരു പച്ചയായ മനുഷ്യന്‍. എന്തും വെട്ടിത്തുറന്നുപറയും. ലൊക്കേഷനില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ചായാലും, ഇഷ്ടമില്ലാത്തത് ഞാന്‍ ചെയ്യുന്നു എന്നുപറഞ്ഞു തന്നെ...

ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി

ഹാരിസണ്‍ മലയാളം ഭൂമിയേറ്റെടുപ്പു കേസില്‍ സ്‌പെഷല്‍ ഓഫിസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഭൂമി ഏറ്റെടുക്കാനായി സ്‌പെഷല്‍ ഓഫിസര്‍ പറഞ്ഞ കാരണങ്ങള്‍ ഹൈക്കോടതി കൃത്യമായി പരിശോധിച്ചില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. കേരള ഭൂ സംരക്ഷണ നിയമ പ്രകാരം...

ശബരിമല തീര്‍ഥാടകരെ കൊള്ളയടിച്ച് കെഎസ്ആര്‍ടിസി; ടിക്കറ്റ് ചാര്‍ജിന്റെ മൂന്നിരട്ടിയോളം പിടിച്ചുപറിക്കുന്നു; പ്രതിഷേധവുമായി സംഘടനകള്‍

പമ്പ: ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന ഭക്തരില്‍നിന്ന് പമ്പയില്‍ കെഎസ്ആര്‍ടിസി അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോര്‍ഡ് രംഗത്ത്. ഏകപക്ഷീയമായി നിരക്കു കൂട്ടിയത് അംഗീകരിക്കില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. നിരക്ക് ഉടന്‍ കുറയ്ക്കണം. അല്ലെങ്കില്‍ ബസ് വാടകയ്‌ക്കെടുത്തു പകരം സംവിധാനമൊരുക്കും. കെഎസ്ആര്‍ടിസിയുടെ...
Advertismentspot_img

Most Popular

G-8R01BE49R7