Tag: kerala

സുസ്ഥിര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോയെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഡിജിപി ജേക്കബ് തോമസ്. സുസ്ഥിര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോയെന്നും ജേക്കബ് തോമസ്. ആരെ വേണമെങ്കിലും വളയ്ക്കാനും ഒടിക്കാനും മദ്യമാഫിയയ്ക്ക് കഴിയുന്നുണ്ട്. മദ്യമാഫിയയെ എതിര്‍ക്കുന്നവര്‍ക്ക് പിന്നെ യൂണിഫോം ഇടേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മദ്യ വിരുദ്ധസമിതി സംഘടിപ്പിച്ച സെമിനാറില്‍...

ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസില്‍ പരാതിക്കാരിയെ വിസ്തരിക്കും

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദനെതിരായ പീഡനക്കേസില്‍ പരാതിക്കാരിയെ ഇന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാവും. പരാതിക്കാരിയെ ഇന്ന് വിസ്തരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പരാതിക്കാരിയോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ എറണാകുളം സിജെഎം കോടതി നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഉണ്ണിമുകുന്ദന്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച്...

എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഹര്‍ജി

തിരുവനന്തപുരം: എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി കേസ് തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് സ്വകാര്യ ഹര്‍ജി നല്‍കിയത്. പരാതിക്കാരി മൊഴി മാറ്റിയത് പേടികൊണ്ടാണെന്ന് മഹാലക്ഷ്മി ഹര്‍ജിയില്‍ പറയുന്നു. യുവതിയുടെ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി ഇന്ന് പരിഗണിക്കും. അതേസമയം ശശീന്ദ്രനെതിരായ...

പാലക്കാട് ദമ്പതികള്‍ വിറ്റ പെണ്‍കുഞ്ഞിനെ കണ്ടെത്തി

കോയമ്പത്തൂര്‍: പാലക്കാട് പെണ്‍കുഞ്ഞയതിന്റെ പേരില്‍ ദമ്പതികള്‍ വിറ്റ കുഞ്ഞിനെ കണ്ടെത്തി. കുനിശ്ശേരിക്കാരിയായ യുവതിയും പൊള്ളാച്ചി സ്വദേശിയായ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്നു വിറ്റ പെണ്‍കുഞ്ഞിനെ തമിഴ്‌നാട്ടിലെ ഈറോഡില്‍ നിന്നാണ് കണ്ടെത്തിയത്. കുഞ്ഞിനെ പൊലീസ് മലമ്പുഴ ആനന്ദ് ഭവനിലേക്കു മാറ്റി. കുഞ്ഞിനെ വാങ്ങിയെന്നു കരുതുന്ന ജനാര്‍ദ്ദനന്‍ എന്നയാളെ...

തൃശൂര്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ വാഹനമിടിച്ചു മരിച്ചു

തൃശൂര്‍: പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ വാഹനമിടിച്ചു മരിച്ചു. തൃശൂര്‍ എടമുട്ടം പാലപ്പെട്ടി സ്വദേശികളാണ് മരിച്ചത്. കൊടുങ്ങക്കാരന്‍ ഹംസ, വീരക്കുഞ്ഞ് എന്നിവരാണ് മരിച്ചത്.

പദ്മാവത് കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത്!! മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്ന് കര്‍ണിസേന

തൃശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം പദ്മാവത് കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് കര്‍ണി സേന. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കുമെന്ന് കര്‍ണി കേരള ഘടകം പ്രസിഡന്റ് ജഗദീഷ്പാല്‍ സിംഗ് റാണാവത്ത് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ കര്‍ണിസേനാ നേതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട്...

യുവതലമുറ രാഷ്ട്രീയ സാമുദായിക സംഘര്‍ഷങ്ങളുടെ ഇരകളാകുന്നത് ആശങ്കാജനകമാണെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: യുവതലമുറ രാഷ്ട്രീയ സാമുദായിക സംഘര്‍ഷങ്ങളുടെ ഇരകളാകുന്നത് ആശങ്കാജനകമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. ചിലര്‍ ഭീകരവാദത്തില്‍ പങ്കാളികളാകുന്നത് അസ്വസ്ഥതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രതപുലര്‍ത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത...

ബിനോയ് കോടിയേരിക്കെതിരെ കേസില്ലെന്ന് ദുബായ് പൊലീസ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ കേസില്ലെന്ന് ദുബായ് പൊലീസ്. ബിനോയിയുടെ അപേക്ഷ പ്രകാരം ആണ് സര്‍ട്ടിഫിക്കറ്റ് പുറത്ത് വിട്ടിരിക്കുന്നത്. ദുബായ് പോലീസ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇന്നത്തെ തിയതിയിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കോടിയേരി ബാലകൃഷ്ണന്റെ മകന്‍...
Advertismentspot_img

Most Popular

G-8R01BE49R7