Tag: iran

കുറ്റം ചുമത്തില്ല..!! ഹിജാബിനതിരേ മേൽവസ്ത്രം അഴിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥിനിയെ മോചിപ്പിച്ചെന്ന് ഇറാൻ…, ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനി ഇപ്പോൾ കുടുംബത്തോടൊപ്പം…

ടെഹ്റാൻ: ഹിജാബിനതിരേ മേൽവസ്ത്രം അഴിച്ച് പ്രതിഷേധിച്ച വിദ്യാര്‍ഥിനിക്കെതിരേ കുറ്റംചുമത്തില്ലെന്ന് ഇറാൻ. ടെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയെ മോചിപ്പിച്ചതായും ഭരണകൂടം വ്യക്തമാക്കി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ഥിനി ഇപ്പോള്‍ കുടുംബത്തോടൊപ്പമാണെന്നും അധികൃതര്‍ പറഞ്ഞു. നവംബർ ആദ്യമാണ് അഹൂ ദാര്യോയ്‌ എന്ന യുവതി സര്‍വകലാശാല കാംപസിൽ മേൽവസ്ത്രം...

ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാല ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്നു; ഒരു വർഷത്തെ ഇറാന്റെ രഹസ്യപ്രവർത്തനങ്ങൾക്കു മങ്ങലേറ്റതായി റിപ്പോർട്ട്

ജറുസലേം: ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാലയ്ക്ക് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. പ്രവർത്തനരഹിതമാണെന്ന് നേരത്തെ കരുതിയിരുന്ന പരീക്ഷണശാലയ്ക്ക് നേർക്കാണ് ഒക്ടോബർ അവസാനം ഇസ്രയേലിന്റെ ആക്രമണം നടത്തിയത്. പർച്ചിൻ മിലിട്ടറി കോംപ്ലക്‌സിൽ പ്രവർത്തിച്ചിരുന്ന പരീക്ഷണകേന്ദ്രം പൂർണമായും തകർന്നതായി യുഎസ് മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. ഇതോടെ ആണവായുധങ്ങൾ...

യുദ്ധത്തിനില്ല.., പക്ഷേ, ഇസ്രയേലിന് ഉചിതമായ സമയത്ത് മറുപടി നൽകുമെന്ന് ഇറാൻ പ്രസിഡൻ്റ്…!!! ആക്രമണം തുടർന്നാൽ ആശങ്കപ്പെടുത്തുന്ന നിലയിലേക്ക് സാഹചര്യം മാറും

ടെഹ്റാൻ: അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഇസ്രയേലിന്റെ വ്യോമാക്രമണത്തിന് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാൻ. “ഞങ്ങൾ യുദ്ധത്തിനില്ല, പക്ഷേ എന്നാൽ രാജ്യത്തിന്റേയും ഇവിടുത്തെ ആളുകളുടെയും അവകാശം സംരക്ഷിക്കും. സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തിന് തക്ക മറുപടി നൽകും. ഇസ്രയേൽ ആക്രമണം തുടർന്നാൽ ആശങ്കപ്പെടുത്തുന്ന...

ഇറാൻ എല്ലാ വിമാന സർവീസുകളും റദ്ദാക്കി..!! നടപടി ഇസ്രയേലിൻ്റെ തിരിച്ചടി മുന്നിൽ കണ്ടോ..? അതോ അടുത്ത ആക്രമണത്തിന് ഒരുങ്ങിയോ…?

ടെഹ്റാൻ: രാജ്യത്തെ എയർപോർട്ടുകളിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും ഇറാൻ റദ്ദാക്കി. ഇന്ന് രാത്രി ഒൻപത് മണി മുതൽ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് നിയന്ത്രണം. തീരുമാനത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം പ്രവർത്തന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു എന്നാണ് ഔദ്യോഗിക വക്താവ്...

ആദ്യം ഇറാൻ്റെ ആണവകേന്ദ്രങ്ങൾ തകർക്കണം…!!! ബാക്കി പിന്നെ നോക്കാം…!!! ലോകത്തിന് തന്നെ ഭീഷണി ഇറാന്‍റെ ആണവശേഖരമാണ്…, അത് തീർന്നാൽ എല്ലാം തീരുമെന്ന് ട്രംപ്…!!!

വാഷിംഗ്ടൺ: ഇറാനെ തകര്‍ക്കാന്‍ അവരുടെ ആണവശേഖരത്തെ ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടതെന്ന പരാമര്‍ശവുമായി ഡോണള്‍ഡ് ട്രംപ്. ഇറാന്‍റെ ആണവശേഖരത്തിന് നേരെ ആക്രമണം നടത്തുമോയെന്ന ചോദ്യങ്ങളോട് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രതികരിച്ച രീതി ശരിയല്ലെന്നും ട്രംപ് വിമര്‍ശിച്ചു. 'ആണവായുധം ആദ്യം തീര്‍ത്തുകളയണം... ബാക്കിയുള്ളതിനെ കുറിച്ച് പിന്നീട് ആലോചിക്കാം'...

ഒരു ഹസൻ നസ്‌റുല്ലയ്ക്ക് പോയപ്പോൾ 100 നസ്റുല്ല വന്നു…!! ഇറാഖിൽ നൂറോളം നവജാതശിശുക്കൾക്ക് ‘നസ്റുല്ല’ എന്ന് പേരിട്ടു..!!! യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ഇറാൻ പ്രസിഡൻ്റ്… പ്രതികരിക്കാൻ ഇസ്രായേൽ നിർബന്ധിതരാക്കുന്നു..

ബാഗ്ദാദ്: ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ലയുടെ മരണത്തിനു പിന്നാലെ ഇറാഖിൽ നൂറോളം നവജാതശിശുക്കൾക്ക് ‘നസ്റുല്ല’ എന്ന് പേരിട്ടു. കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാവ് ഹസൻ നസുറുല്ലയോടുള്ള ബഹുമാനാർത്ഥമാണ് നവജാതശിശുക്കൾക്ക് ഈ പേര് നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇറാഖ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തുടനീളം 100ഓളം കുഞ്ഞുങ്ങൾക്ക്...

ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട് vs ഇറാന്‍; തുടക്കം ഗംഭീരമാക്കാന്‍ ഇഗ്ലംണ്ടും അട്ടിമറി വിജയം ലക്ഷ്യമിട്ട് ഇറാനും

ദോഹ: സ്ഥിരമായി ലോകകപ്പ് വേദികളില്‍ നിര്‍ണായക മത്സരങ്ങളില്‍ കാലിടറി വീഴുന്ന ഇംഗ്ലണ്ട് ഇത്തവണ കിരീടം നേടുമെന്നുറപ്പിച്ചാണ് ഖത്തറില്‍ എത്തിയിരിക്കുന്നത്. 2018 ലോകകപ്പ് ഫുട്‌ബോളില്‍ നാലാം സ്ഥാനത്തെത്തി വിമര്‍ശകരുടെ വായടപ്പിച്ച ഹാരി കെയ്‌നും സംഘവും ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്...

ഇന്ത്യയെ ഒഴിവാക്കി; 25 വര്‍ഷത്തെ സുരക്ഷ വാഗ്ദാനം ചെയ്ത ചൈനയെ കൂട്ടുപിടിച്ച് ഇറാന്‍; ഇന്ത്യയുടെ നീക്കങ്ങള്‍ക്കു തിരിച്ചടി

ഛബഹര്‍ തുറമുഖത്തുനിന്ന് സാഹെഡാനിലേക്കുള്ള റെയില്‍പ്പാതയുടെ നിര്‍മാണത്തില്‍ ഇന്ത്യയെ ഒഴിവാക്കി ഒറ്റയ്ക്കു മുന്നോട്ടുപോകാന്‍ ഇറാന്‍. നാലു വര്‍ഷം മുന്‍പ് കരാര്‍ ഒപ്പിട്ടെങ്കിലും പണം അനുവദിക്കുന്ന കാര്യത്തിലും മറ്റും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ കാലതാമസമാണ് കാരണമെന്നാണ് ഇറാന്‍ പറയുന്നത്. 2022 മാര്‍ച്ചില്‍ പദ്ധതി പൂര്‍ത്തിയാകും. ഇന്ത്യയുടെ സഹായമില്ലാതെ പദ്ധതി...
Advertismentspot_img

Most Popular

G-8R01BE49R7