യുദ്ധത്തിനില്ല.., പക്ഷേ, ഇസ്രയേലിന് ഉചിതമായ സമയത്ത് മറുപടി നൽകുമെന്ന് ഇറാൻ പ്രസിഡൻ്റ്…!!! ആക്രമണം തുടർന്നാൽ ആശങ്കപ്പെടുത്തുന്ന നിലയിലേക്ക് സാഹചര്യം മാറും

ടെഹ്റാൻ: അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഇസ്രയേലിന്റെ വ്യോമാക്രമണത്തിന് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാൻ. “ഞങ്ങൾ യുദ്ധത്തിനില്ല, പക്ഷേ എന്നാൽ രാജ്യത്തിന്റേയും ഇവിടുത്തെ ആളുകളുടെയും അവകാശം സംരക്ഷിക്കും. സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തിന് തക്ക മറുപടി നൽകും. ഇസ്രയേൽ ആക്രമണം തുടർന്നാൽ ആശങ്കപ്പെടുത്തുന്ന നിലയിലേക്ക് സാഹചര്യം മാറും” -പെസശ്കിയാൻ വ്യക്തമാക്കി.

ഇസ്രായേലിന് കുറ്റകൃത്യങ്ങൾ നടത്താനുള്ള സഹായം ചെയ്തുകൊടുക്കുന്നത് യു.എസാണെന്നും പെസശ്കിയാൻ വിമർശിച്ചു. ഉചിതമായ സമയത്ത് ഇസ്രായേലിന് മറുപടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചു.

ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ പെ​രു​പ്പി​ച്ച് കാ​ട്ടു​ക​യോ വി​ല​കു​റ​ച്ച് കാ​ണു​ക​യോ ചെ​യ്യ​രു​തെ​ന്ന് ഇറാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല അ​ലി ഖമനയി പ​റ​ഞ്ഞു. ‘‘ഇ​സ്രാ​യേ​ൽ ഭ​ര​ണ​കൂ​ട​ത്തി​ന്റെ തെ​റ്റാ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ ത​ക​ർ​ക്ക​ണം. ഇ​റാ​ൻ യു​വ​ത​യു​ടെ​യും രാ​ജ്യ​ത്തി​ന്റെ​യും ക​രു​ത്തും ഇ​ച്ഛാ​ശ​ക്തി​യും അ​വ​ർ മ​ന​സ്സി​ലാ​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. രാ​ജ്യ​ത്തി​ന്റെ താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത് അ​ധി​കാ​രി​ക​ളാ​ണ്’’ -അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതിനിടെ ഖമനയി ഹീബ്രുവിൽ ട്വീറ്റ് ചെയ്യാൻ ഉപയോക്കുന്ന അക്കൗണ്ട് സമൂഹമാധ്യമമായ എക്സ് സസ്പെൻഡ് ചെയ്തു. ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ പ്രതികരിച്ചുകൊണ്ട് ഖമനയി ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. ‘സയണിസ്റ്റ് ഭരണകൂടം ഒരു തെറ്റ് ചെയ്തു. ഇറാനെക്കുറിച്ച് അവർക്കുള്ള കണക്കൂട്ടലുകൾ തെറ്റിയിരിക്കുന്നു. ഇറാന്റെ ശക്തിയും ശേഷിയും സംവിധാനങ്ങളും എന്താണെന്ന് ഞങ്ങൾ മനസിലാക്കിക്കൊടുക്കും’ – എന്നിങ്ങനെയായിരുന്നു ഖമനയി എക്സിൽ കുറിച്ചത്.

ഇസ്രായേലിൽ ഏറ്റവും ഉപയോഗത്തിലുള്ള ഭാഷയാണ് ഹീബ്രു. ഇറാൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ചയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. @Khamenei_Heb എന്ന എക്സ് അക്കൗണ്ടുവഴിയാണ് ഖമനയി ഹീബ്രുവിൽ ട്വീറ്റ് ചെയ്തത്. എന്നാൽ പിന്നീട് ഈ അക്കൗണ്ട്, എക്സിന്റെ ചട്ടങ്ങൾ ലംഘിച്ചു എന്നുകാണിച്ച് സസ്പെൻഡ് ചെയ്ത നിലയിലാണുള്ളത്. എന്നാൽ ഖമനയിയുടെ പ്രധാന എക്സ് അക്കൗണ്ട് ഇപ്പോഴും ആക്ടീവാണ്.

ഹിസ്ബുല്ലയ്ക്ക് പുതിയ തലവൻ…!!! ഹസൻ നസ്റല്ലയുടെ പിൻഗാമി നയിം ഖാസിം …!! 33 വർ‌ഷമായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ.., വെളുത്ത തലപ്പാവ് ധരിക്കുന്ന നയിം ഖാസിം ഹിസ്ബുല്ല സ്ഥാപക അംഗം

അ​തേ​സ​മ​യം, ആ​ക്ര​മ​ണം എ​ല്ലാ ല​ക്ഷ്യ​ങ്ങ​ളും നേ​ടി​യ​താ​യും ഇ​റാ​നെ ഏ​റെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചു​വെ​ന്നും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബഞ്ചമി​ൻ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ഇ​രു​പ​ത് കേ​​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ ഒ​രു പ​രി​ധി​വ​രെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ഇ​റാ​ന്റെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ചെ​റി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. നാ​ല് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തു. ആ​ണ​വ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക് ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി മേ​ധാ​വി റാ​ഫേ​ൽ മ​രി​യാ​നോ ഗ്രോ​സി പ​റ​ഞ്ഞു.

പൂരനഗരിയിലേക്ക് സുരേഷ് ഗോപി വന്നത് കാറിൽ തന്നെ..!! 6 കിലോമീറ്റർ സഞ്ചരിച്ചു…, റൗണ്ടിലേക്കുള്ള 100 മീറ്റർ ദൂരം മാത്രം ആംബുലൻസിലാണ് പോയത്..!!! വിശദീകരിച്ച് ബിജെപി ജില്ലാ പ്രസിഡൻ്റ് അനീഷ്…!!! പൊലീസ് തടഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്…!!!

എന്നെ മഹാരാജാസ് കോളേജില്‍നിന്ന് പുറത്താക്കിയതല്ല…!! ഞാൻ എക്സിറ്റ് ഒപ്ഷൻ എടുത്ത് പഠനം നിർത്തിയതാണ്..!! പുറത്താക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ…!!! രണ്ട് കൊല്ലം എറണാകുളം ജില്ലയില്‍ നില്‍ക്കാന്‍ കഴിയില്ല, അതുകൊണ്ടാണ്…

Video.. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിച്ചു…!!! മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പിറകിലും സുരക്ഷാവാഹനം ഇടിച്ചു..!!! അപകടത്തിൻ്റെ സിസിടിവി ദൃശ്യം കാണാം…

 

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7