ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാല ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്നു; ഒരു വർഷത്തെ ഇറാന്റെ രഹസ്യപ്രവർത്തനങ്ങൾക്കു മങ്ങലേറ്റതായി റിപ്പോർട്ട്

ജറുസലേം: ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാലയ്ക്ക് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. പ്രവർത്തനരഹിതമാണെന്ന് നേരത്തെ കരുതിയിരുന്ന പരീക്ഷണശാലയ്ക്ക് നേർക്കാണ് ഒക്ടോബർ അവസാനം ഇസ്രയേലിന്റെ ആക്രമണം നടത്തിയത്. പർച്ചിൻ മിലിട്ടറി കോംപ്ലക്‌സിൽ പ്രവർത്തിച്ചിരുന്ന പരീക്ഷണകേന്ദ്രം പൂർണമായും തകർന്നതായി യുഎസ് മാധ്യമമായ ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. ഇതോടെ ആണവായുധങ്ങൾ സജ്ജമാക്കാനുള്ള ഇറാന്റെ ഒരു കൊല്ലത്തെ രഹസ്യപ്രവർത്തനങ്ങൾക്കും പ്രതീക്ഷകൾക്കും മങ്ങലേറ്റതായും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഇതിനെ നിഷേധിച്ചുകൊണ്ട് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി രം​ഗത്തെത്തി. ഇറാൻ ഒരുതരത്തിലും ആണവായുധങ്ങളുടെ നിർമാണമോ, ഉപയോഗമോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. പക്ഷെ, ഇസ്രയേലും യുഎസ് ഉദ്യോഗസ്ഥരും വ്യോമാക്രമണം സ്ഥിരീകരിച്ചു. ഹൈ റെസല്യൂഷൻ ഉപഗ്രഹചിത്രങ്ങളും ആക്രമണത്തെ ശരിവെക്കുന്നുണ്ട്.

ആണവായുധത്തിൽ യുറേനിയത്തെ ആവരണം ചെയ്യുന്ന പ്ലാസ്റ്റിക് സ്‌ഫോടകവസ്തുക്കൾ രൂപകൽപന ചെയ്യാൻ ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണത്തെ ഇസ്രയേലിന്റെ ആക്രമണം പൂർണമായും നശിപ്പിച്ചതായാണ് വിവരം.

പാർട്ടി ബലിദാനികളെ വഞ്ചിക്കുന്ന നിലപാടായിരുന്നു സ​ന്ദീ​പിന്റേത്, പാലക്കാട് കോൺ​ഗ്രസ് പരാജയം മണക്കുന്നു, യുഡിഎഫ് തവിട് പൊടിയാകും, സന്ദീപ് വാര്യർക്ക് വലിയ കസേരകൾ കിട്ടട്ടെയെന്ന് ആശംസിക്കുന്നു: കെ. സുരേന്ദ്രൻ

രണ്ട് ഫ്‌ളാഷ് ബോംബുകള്‍ പതിച്ചു.., നെതന്യാഹുവിൻ്റെ വസതിയിൽ വീണ്ടും ബോംബാക്രമണം…!! സിസറിയയിലെ അവധിക്കാല വസതിയില്‍ ശനിയാഴ്ചയാണ് ആക്രമണം ഉണ്ടായത്..

സംശയാസ്പദമായ രീതിയിലുള്ള പരീക്ഷണ നടപടികൾ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്നതായി ഇസ്രയേൽ-യുഎസ് ഇന്റലിജൻസ് വിഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇറാന് യുഎസ് താക്കീത് നൽകിയിരുന്നു. എന്നാൽ ഇതിനു മുൻപുതന്നെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി എത്തുന്നതോടെ ഇറാനെതിരേ യുഎസിന്റെ ഭാഗത്ത് നിന്ന് കൂടുതൽ ശക്തമായ ഉപരോധങ്ങളും മറ്റ് നടപടികളും ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ. ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയുടെ ഭാഗത്ത് നിന്നും ഇറാനെതിരേ നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7