ഇറാൻ എല്ലാ വിമാന സർവീസുകളും റദ്ദാക്കി..!! നടപടി ഇസ്രയേലിൻ്റെ തിരിച്ചടി മുന്നിൽ കണ്ടോ..? അതോ അടുത്ത ആക്രമണത്തിന് ഒരുങ്ങിയോ…?

ടെഹ്റാൻ: രാജ്യത്തെ എയർപോർട്ടുകളിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും ഇറാൻ റദ്ദാക്കി. ഇന്ന് രാത്രി ഒൻപത് മണി മുതൽ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് നിയന്ത്രണം. തീരുമാനത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം പ്രവർത്തന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു എന്നാണ് ഔദ്യോഗിക വക്താവ് വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.

ഹമാസിൻ്റെ ഒക്ടോബർ ഏഴ് ആക്രമണത്തിന് ഒരു വർഷം തികയുന്ന നാളെ പശ്ചിമേഷ്യയിൽ രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്ന ഭീതി ശക്തമാണ്. കഴിഞ്ഞ ചൊവ്വാഴ്ച 200 മിസൈലുകൾ തൊടുത്തുവിട്ട് ഇസ്രയേലിനെ ഇറാൻ ആക്രമിച്ചിരുന്നു. തിരിച്ചടിക്കുമെന്ന് പറഞ്ഞ ഇസ്രയേൽ ഇതുവരെ എപ്പോൾ എങ്ങനെ ആക്രമിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

ചൊവ്വാഴ്ച മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാനിലെ വ്യോമപാത രണ്ട് ദിവസത്തേക്ക് അടച്ചിരുന്നു. പിന്നീട് വ്യാഴാഴ്ചയാണ് വ്യോമഗതാഗതം പുനരാരംഭിച്ചത്. സുരക്ഷാ മുൻകരുതലെന്നോണം സ്വീകരിച്ച നടപടിയെന്നാണ് ഇതേക്കുറിച്ച് ഇറാൻ വിശദീകരിച്ചത്.’

ഇന്ന് എന്ത് സംഭവിക്കും… ലോകം ഉറ്റ് നോക്കുന്നു..!! ഹമാസ് – ഇസ്രയേൽ ആക്രമണം തുടങ്ങിയിട്ട് ഒരു വർഷം..!! ഗസ്സയിൽ മരണസംഖ്യ 42,000..!!! ലെബനനിൽ 2000…!!!

പാറമേക്കാവ് ക്ഷേത്രത്തിൽ തീപിടിത്തം…!! എയർ കണ്ടിഷൻ സംവിധാനമടക്കം പൂർണമായി കത്തിനശിച്ചു.., പിന്നിൽ അട്ടിമറിയാണോയെന്നു സംശയിക്കുന്നതായി പാറമേക്കാവ് ദേവസ്വം..!! അരക്കോടി രൂപയുടെ നഷ്ടം…

‘‘അജിത് കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സിഎമ്മേ, പി.വി.അൻവർ, പുത്തൻ വീട്ടിൽ അൻവർ’’ – ഫെയ്സ്ബുക്ക് പോസ്റ്റുമായി പി.വി. അൻവർ

അതേസമയം ഇറാനിയൻ വ്യോമപാത ഒക്ടോബർ 31 വരെ ഒഴിവാക്കാനാണ് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി നൽകിയിരിക്കുന്ന നിർദ്ദേശം. അതേസമയം ഇസ്രയേൽ ഇറാനിലെ എണ്ണപ്പാടങ്ങൾ ആക്രമിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇറാനിലെ റവല്യൂഷണറി ഗാർഡിൻ്റെ നേതൃത്വത്തിൽ ഖർഗ് ഐലൻ്റടക്കം ഓയിൽ ടെർമിനലുകളുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

Iran cancels all flights until October 7 due to ‘operational restrictions’
flight Iran israel

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7