ചെറുതോണി: ഇടുക്കി അണക്കെട്ടില്‍ നിന്ന് ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് കൂട്ടി. ജലത്തിന്റെ അളവ് 800ല്‍ നിന്ന് 1000 ഘനമീറ്ററായാണ് കൂട്ടിയത്. ഇനിയും കൂടുതല്‍ വെള്ളം തുറന്നുവിടേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. എന്നാല്‍ ഇത് ജില്ലാഭരണകൂടം എതിര്‍ത്തു. തുറന്നുവിട്ടാല്‍ പെരിയാറില്‍ വീണ്ടും കനത്ത വെള്ളപ്പൊക്കം വീണ്ടും...
സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. പമ്പ, ഭാരതപ്പുഴ, പെരിയാര്‍ തുടങ്ങി സംസ്ഥാനത്തെ എല്ലാ നദികളും കരകവിഞ്ഞു. 33 ഡാമുകള്‍ തുറന്നു വിട്ടു. നദീ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ സന്ദേശം നല്‍കി. മുല്ലപ്പെരിയാറില്‍ നിന്നും സ്പില്‍വേ വഴി വെള്ളം തുറന്നു വിടുകയാണ്. എന്നിട്ടും ഇപ്പോള്‍...
കൊച്ചി: കനത്ത മഴയില്‍ കേരളം മുങ്ങുന്നു. പെരിയാറില്‍ പരക്കെ ജല നിരപ്പ് ഉയര്‍ന്നതോടെ നെടുമ്പാശേരി എയര്‍പോര്‍ട്ട് അടച്ചു. തോരാതെ പെയ്യുന്ന മഴ മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലിന് വഴിയൊരുക്കാന്‍ സാധ്യതയുണ്ട്. അതേസമയം, സുരക്ഷ മുന്‍കരുതലുകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഭീതി വേണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇടുക്കി ഡാമില്‍ നിന്ന് സെക്കന്റില്‍ പത്ത്...
ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും വീണ്ടം തുറന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള കെഎസ്ഇബിയുടെ തീരുമാനം.പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2397.16 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ചെറിയ ഇടവേളക്ക് ശേഷം...
ചെറുതോണി: ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് ഇപ്പോള്‍ 2,397.68 അടിയായി കുറഞ്ഞു. എങ്കിലും ചൊവ്വാഴ്ച വരെ ഷട്ടര്‍ അടയ്ക്കില്ലെന്നാണ് ആണ് അധികൃതര്‍ നല്‍കുന്ന സൂചന. മഴ ശക്തി പ്രാപിക്കുന്നതിനാല്‍ ഷട്ടറുകളിലൂടെ ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറക്കേണ്ടെന്നാണ് കെഎസ്ഇബിയുടെ തീരുമാനം. ചെറുതോണി പുഴ പാലത്തിന് മുകളിലൂടെ നിറഞ്ഞൊഴുകുകയാണ്.
അടിയന്തര...
ഇടുക്കി : ഇടുക്കി ജില്ലയില്‍ വീണ്ടും മഴ കനക്കുന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിലാണ് വീണ്ടും ശക്തമായ മഴ ആരംഭിച്ചത്. ഷട്ടറുകള്‍ എല്ലാം തുറന്നതോടെ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 2400.52 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അതേസമയം വൃഷ്ടി പ്രദേശങ്ങളില്‍ നിന്നും അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ ഗണ്യമായ കുറവില്ലെന്നാണ്...