Tag: hotel

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച ഹോട്ടലുടമയ്ക്കുനേരെ വടിവാൾ വീശി ഭീഷണി..!!! കാപ്പ കേസിലെ പ്രതി അറസ്റ്റിൽ…

കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയെ വടിവാൾ വീശി ഭീഷണിപ്പെടുത്തി. കടവന്ത്ര ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലുടമയെയാണ് കാപ്പ കേസിൽ ഉൾപ്പെടെ പ്രതിയായിരുന്ന ദേവൻ എന്നയാൾ വടിവാൾ വീശി ഭീഷണിപ്പെടുത്തിയത്. ഇയാളെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയാണ് ദേവനും സുഹൃത്തും...

ചൈനീസ് പൗരന്മാര്‍ക്ക് താമസ സൗകര്യം നിഷേധിച്ച് ഹോട്ടല്‍ ഉടമകള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചൈനീസ് പൗരന്മാര്‍ക്ക് താമസ സൗകര്യം നിഷേധിച്ച് ഹോട്ടല്‍ ഉടമകള്‍. ബജറ്റ് ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ഇനി ചൈനീസ് പൗരന്മാരെ താമസിപ്പിക്കില്ലെന്ന് ഡല്‍ഹി ഹോട്ടല്‍സ് ആന്‍ഡ് റസ്റ്ററന്റ് ഓണേഴ്‌സ് അസോസിയേഷന്‍ (ഡിഎച്ച്ആര്‍ഒഎ) വ്യക്തമാക്കി. കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സിഎഐടി) 'ചൈനീസ് ഉല്‍പ്പന്നങ്ങള്‍...

മാളുകളും റസ്റ്ററന്റുകളും ജൂണ്‍ 9 മുതല്‍ തുറക്കും; ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാം; മാളുകളിലെ തിയറ്ററുകളും കുട്ടികളുടെ പാര്‍ക്കും തുറക്കരുത്

തിരുവനന്തപുരം: സംസ്ഥാനത്തെ മാളുകളും റസ്റ്ററന്റുകളും ജൂണ്‍ 9 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. റസ്റ്ററന്റുകളില്‍ ഇരുന്നു കഴിക്കാം എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്‍പ് അവ അണുവിമുക്തമാക്കണം. മാളുകളില്‍ വിസ്തീര്‍ണം അനുസരിച്ച് ഒരു സമയം എത്രപേര്‍ എന്നു...

ട്രംപും മിലാനിയയും ഒരു രാത്രി താമസിക്കുന്ന ഹോട്ടലിന്റെ ചെലവ്….

വൈകീട്ടോടെയാണ് ട്രംപും ഭാര്യ മിലാനിയയും ഡല്‍ഹിയിലെത്തുക. ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശനത്തിന് ശേഷം ഐ.ടി.സി. മൗര്യ ഹോട്ടലിലാണ് ഇവര്‍ ഇന്ന് തങ്ങുന്നത്. മുന്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വന്നപ്പോഴും അവിടെയായിരുന്നു താമസം. ട്രംപിനെ താമസിപ്പിക്കുന്നതിനായി ഒരു രാത്രിക്ക് എട്ട് ലക്ഷം രൂപയാണിവിടെ ചിലവ്. ട്രംപിനായി...

പാകിസ്താനില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം; വെടിവയ്പ് തുടരുന്നു

ബലൂചിസ്താന്‍: പാകിസ്താനിലെ ബലൂചിസ്താനിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിനുനേരെ ഭീകരാക്രമണം. തുറമുഖ നഗരമായ ഗദ്വാറിലെ പീല്‍ കോണ്ടിനന്റല്‍ ഹോട്ടലിലേക്കാണ് ഭീകരര്‍ ആയുധങ്ങളുമായി ഇരച്ചു കയറിയതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഹോട്ടലില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നോ നാലോ ഭീകരര്‍ ഹോട്ടലിനുള്ളില്‍ കടന്നുവെന്നാണ് കരുതുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥരെ...

ഹോട്ടലിലെ തീപിടിത്തം; മരിച്ചവരില്‍ മൂന്ന് മലയാളികള്‍

ന്യൂഡല്‍ഹി: സെന്റ്രല്‍ ഡല്‍ഹിയിലെ കരോള്‍ ബാഗിലെ ഹോട്ടലില്‍ ഉണ്ടായ അഗ്‌നിബാധയില്‍ കാണാതായ മൂന്ന് മലയാളികളും മരിച്ചു. എറണാകുളം ചേരാനല്ലൂര്‍ സ്വദേശികളായ നളിനിയമ്മയും വിദ്യാസാഗറിനെയുമാണ് ഇപ്പോള്‍ ബന്ധുവെത്തി തിരിച്ചറിഞ്ഞത്. നേരത്തെ സംഘത്തിലുണ്ടായിരുന്ന ജയശ്രീയെ തിരിച്ചറിഞ്ഞിരുന്നു. മരിച്ചവര്‍ അമ്മയും മക്കളുമാണ്. സംഘത്തിലുണ്ടായിരുന്ന മറ്റ് 10 പേരും സുരക്ഷിതരാണ്. ഡല്‍ഹി...

ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; മലയാളിയടക്കം 17 പേര്‍ മരിച്ചു; 11 പേരെ കാണാതായി

ന്യൂഡല്‍ഹി: മധ്യഡല്‍ഹിയിലെ കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ ഒരു മലയാളിയടക്കം 17 പേര്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്. രണ്ടു മലയാളികളടക്കം 11 പേരെ കാണാതായി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരാണ് കാണാതായ മലയാളികള്‍. കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലില്‍...

രുചിയൂറും വിഭവങ്ങളുമായി ‘മണ്‍സൂണ്‍ ഡേയ്സ്’ റസ്റ്റോറന്റ് കാക്കനാട്ട് ആരംഭിച്ചു

മൂന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരാണ് ഇതിന്റെ പ്രമോട്ടര്‍മാര്‍ കൊച്ചി: രുചിഭേദങ്ങളുടെ പൂര്‍ണത അനുഭവിച്ചറിയാന്‍ നിങ്ങള്‍ക്കായി ഇതാ കാക്കനാട് പുതിയൊരു റസ്റ്റോറന്റിന് തുടക്കമായിരിക്കുന്നു. 'മണ്‍സൂണ്‍ ഡേയ്സ്' എന്ന റസ്റ്റോറന്റ് കാക്കനാട് ഇന്‍ഫോപാര്‍ക് റോഡില്‍ കുസുമഗിരിയില്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. രുചിയൂറുന്ന നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍, ചൈനീസ്, അറബിക് ഡിഷസ്...
Advertismentspot_img

Most Popular

G-8R01BE49R7