Tag: gst

പെട്രോളിന്റെയും ഡീസലിന്റെയും വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി. ജിഎസ്ടിയിലെ 18 ശതമാനം സ്ലാബിലോ, 28 ശതമാനം സ്ലാബിലോ ആയിരിക്കും ഉല്‍പ്പന്നം ഉള്‍പ്പെടുത്തുകയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അടിക്കടി പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നത് നിയന്ത്രിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം...

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒറ്റ ജിഎസ്ടി നിരക്ക് ആക്കിയേക്കും

കൊച്ചി: അധികാരത്തില്‍ വന്നാല്‍ ജി എസ് ടി ഘടനയില്‍ അടിമുടി മാറ്റം വരുത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ്. നിലവിലെ അഞ്ച് നിരക്കുകള്‍ക്ക് പകരം ഒറ്റ നിരക്ക് ആക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ജി എസ് ടി ഒറ്റ നിരക്കില്‍ 18 ശതമാനം ആക്കാനാണ് നിര്‍ദേശം. ഇത് കോണ്‍ഗ്രസിന്റെ...

മോദിക്കെതിരേ രാഹുലല്ല ഇന്ത്യയൊന്നാകെ അണിനിരക്കും; നോട്ടുനിരോധനം മാത്രമല്ല, ജിഎസ്ടിയും പരാജയം

ന്യൂഡല്‍ഹി: നോട്ടുനിരോധനം, തൊഴില്‍ വിഷയങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്തെ നിലവിലെ സാഹചര്യം ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്. വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴിലിനായി രാജ്യത്തെ യുവാക്കളുടെ കാത്തിരിപ്പു തുടരുകയാണ്. പിന്നിട്ട നാലു വര്‍ഷവും...

വിലകുറഞ്ഞില്ലെങ്കിലും; പണം ചെലവാക്കിയിട്ടുണ്ട്..!!! ജിഎസ്ടി പരസ്യത്തിന് ചെലവിട്ടത് 132 കോടി

ന്യൂഡല്‍ഹി: വിലക്കുറവുണ്ടാകുമെന്ന് ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. എന്നാല്‍ ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യം ഉള്‍പ്പടെയുള്ള പ്രചാരണത്തിനായി സര്‍ക്കാര്‍ ചെലവിട്ടത് 132.38 കോടി രൂപയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍...

പ്ലൈവുഡ് ഫാക്ടറികള്‍ കേന്ദ്രീകരിച്ച് തട്ടിയത് 130 കോടി രൂപ; സംസ്ഥാനത്തെ ആദ്യ ജി.എസ്.ടി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍

കൊച്ചി: ജി.എസ്.ടി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ പിടികൂടി. പെരുമ്പാവൂര്‍ സ്വദേശി നിഷാദാണ് പിടിയിലായത്.130 കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. സംസ്ഥാനത്തെ ആദ്യ ജി.എസ്.ടി തട്ടിപ്പ് കേസാണിത്.പ്ലൈവുഡ് കമ്പനിയുടെ മറവിലാണ് തട്ടിപ്പ് നടത്തിയത്.അതേസമയം പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ഒരുസംഘമാളുകള്‍ ആക്രമിച്ചു. നിഷാദിന്റെ...

ഗൃഹോപകരണങ്ങള്‍ക്ക് വില കുറയും; ജിഎസ്ടി 18 % ആക്കി ; ചെരുപ്പുകള്‍ക്ക് 5%; പുതിയ നിരക്കുകള്‍ 27ന്

ന്യൂഡല്‍ഹി: ഗൃഹോപകരണങ്ങളുടെ ജിഎസ്ടി 18 ശതമാനമാനമാക്കി നിജപ്പെടുത്താന്‍ തീരുമാനം. അതുകൊണ്ടു തന്നെ ചെറിയ ടി.വി, വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍ തുടങ്ങിയവയുടെ വിലകുറയുമെന്നാണ് പ്രതീക്ഷ. ശനിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിച്ചതോടെയാണ് ചില ഉത്പന്നങ്ങളുടെ വിലയില്‍ മാറ്റംവരുന്നത്. 27 ഇഞ്ച് വരെയുള്ള...

സാനിറ്ററി നാപ്കിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിനെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കി. ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഇത്. ജിഎസ്ടി കൗണ്‍സിലിന്റെ 28–ാം യോഗത്തിലാണ് തീരുമാനമെടുത്തത്. മഹാരാഷ്ട്ര ധനമന്ത്രി സുധീര്‍ മുങ്കന്‍തിവാര്‍ ആണ് ഇക്കാര്യം പറഞ്ഞത്. 40 കൈത്തറി ഉല്‍പന്നങ്ങളുടെയും 32 സേവനങ്ങളുടെയും സാനിട്ടറി നാപ്കിന്‍ ഉള്‍പ്പെടെയുള്ള 35 ചരക്കുകളുടെയും നികുതി കുറയ്ക്കല്‍,...

മെഴ്‌സിഡസ് ബെന്‍സിനും പാലിനും ഒരേ നികുതി ചുമത്താന്‍ സാധിക്കില്ല; ഏകീകൃത ജി.എസ്.ടി എന്നത് യുക്തിരഹിത ആശയമെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മെഴ്സിഡസ് ബെന്‍സ് കാറിനും പാലിനും ഒരേ ജിഎസ്ടി നിരക്ക് സാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകീകൃത ജിഎസ്ടി എന്നത് തീര്‍ത്തും യുക്തിരഹിത ആശയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ക്കും ഉള്‍പ്പെടെ നികുതി ഏകീകരിച്ച് 18 ശതമാനമാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി നടപ്പാക്കിയ...
Advertismentspot_img

Most Popular

G-8R01BE49R7