Tag: Gold smuggling

എൻഐഎ വേണ്ട; സിബിഐ അന്വേഷണം തന്നെ വേണം: കോൺഗ്രസ്

സ്വര്‍ണക്കടത്തില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന് കോണ്‍ഗ്രസ്. എം.ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനെന്ന് കെപിസിസി പ്രസിഡന്‍റ് ആരോപിച്ചു. മുഖ്യമന്ത്രിക്ക് ശിവശങ്കറിനെ കൈവിടാനാകില്ല. ഡിജിപി എന്‍ഐഎയില്‍ സേവനം ചെയ്ത കാര്യം മറക്കരുതെന്നും മുല്ലപ്പളളി പറഞ്ഞു. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ യുവജനസംഘടനകളുടെ വ്യാപകപ്രതിഷേധം. കോഴിക്കോട്ടെ യൂത്ത്...

സ്വർണക്കടത്തിൽ യുഎഇയും അന്വേഷണത്തിന്; ഷാർജയിൽ പലയിടങ്ങളിലും പരിശോധന

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ യുഎഇയിൽ അന്വേഷണം പുരോഗമിക്കുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ പേരുകൂടി വിവാദത്തിൽ ഉൾപ്പെട്ട സാഹചര്യത്തിൽ ഗൗരവത്തോടെയാണ് യുഎഇ കേസിനെക്കാണുന്നത്. കേസിന്റെ ഭാഗമായി ഷാർജയിൽ പലയിടങ്ങളിലും പരിശോധന നടത്തിയതായാണ് റിപ്പോർട്ട്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൻറെ വിലാസത്തിലേക്ക് സ്വർണം അടങ്ങിയ ബാഗേജ് ആരാണ് അയച്ചതെന്ന്...

ബികോം കോഴ്‌സ് സര്‍വകലാശാല നടത്തുന്നില്ല; സ്വപ്‌ന ജോലിയ്ക്കായി സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് അധികൃതര്‍;

തിരുവനന്തപുരം : സ്വപ്ന സുരേഷ് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ഉള്‍പ്പെടെ ജോലിക്കായി സമര്‍പ്പിച്ച ബികോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നു മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാല സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യ സാറ്റ്‌സുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് പിടിച്ചെടുത്തതാണ് ഈ സര്‍ട്ടിഫിക്കറ്റ്. ഇതേ...

സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും; ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: തിരുനവനന്തപുരം സ്വര്‍ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കും. അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ദേശീയ അന്വേഷണ ഏജന്‍സികളുടെ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് വിലയിരുത്തിയാണ് എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രം അനുമതി നല്‍കിയത്. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍...

ഒളിവിലിരുന്ന് സ്വപ്‌നയുടെ കുമ്പസാരം; ആത്മഹത്യാ ഭീഷണി

ആത്മഹത്യാ ഭീഷണി മുഴക്കിക്കൊണ്ട് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ്. തനിക്ക് സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും ഭയംകൊണ്ടുമാണ് മാറിനില്‍ക്കുന്നത് എന്നുമുള്ള ശബ്ദരേഖ എവിടെയെന്നു വ്യക്തമാക്കാതെയാണ് മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ജോലിയുടെ ഭാഗമായി ഒരുപാട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മന്ത്രിമാര്‍, പ്രതിപക്ഷം തുടങ്ങി എല്ലാവരുമായി ഇടപെട്ടിട്ടുണ്ടെന്നും അതെല്ലാം...

സ്വര്‍ണക്കടത്തുകേസ്: സരിത് കുമാറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കുമാറിനെ കസ്റ്റഡിയില്‍ വിട്ടു. ഏഴു ദിവസത്തേക്കാണ് കസ്റ്റംസ് കസ്റ്റഡിയില്‍വിട്ടത്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയുടേതാണു നടപടി. സരിത്തിന്റെ ഫോണ്‍ രേഖകളില്‍നിന്ന് കൂടുതല്‍ പേരുടെ പങ്കാളിത്തം സംശയിക്കപ്പെടുന്നു. ഫോണിലെ നശിപ്പിച്ച രേഖകള്‍ കണ്ടെത്താന്‍ സൈബര്‍ വിദഗ്ധരുടെ...

സിസിടിവി ദൃശ്യങ്ങള്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് ഡി.ജി.പിയ്ക്ക് കസ്റ്റംസിന്റെ കത്ത്

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ നിര്‍ണായക തെളിവാകാവുന്ന സിസിടിവി ദൃശ്യങ്ങള്‍ വിട്ടുനല്‍കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കസ്റ്റംസ് കത്ത് നല്‍കി. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെ സിസിടിവി ദൃശ്യങ്ങള്‍, സ്വപ്നയുടെ ഓഫീസിനു പരിസരത്തെ ദൃശ്യങ്ങള്‍ എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റംസിന് ദൃശ്യങ്ങള്‍ വിട്ടുനല്‍കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം...

ആരോപണങ്ങള്‍ എല്ലാം നിഷേധിച്ച് സ്വപ്‌ന സുരേഷ്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ല, ബാഗില്‍ എന്താണ് ഉള്ളതെന്ന് അരിയില്ല

കൊച്ചി: തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ നിഷേധിച്ച് നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് കേസുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നും അന്വേഷണ ഏജന്‍സിയോട് വെളിപ്പടുത്താന്‍ തന്റെ പക്കല്‍ വിവരങ്ങളില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി...
Advertismentspot_img

Most Popular

G-8R01BE49R7