സ്വര്‍ണക്കടത്തുകേസ്: സരിത് കുമാറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കുമാറിനെ കസ്റ്റഡിയില്‍ വിട്ടു. ഏഴു ദിവസത്തേക്കാണ് കസ്റ്റംസ് കസ്റ്റഡിയില്‍വിട്ടത്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയുടേതാണു നടപടി.

സരിത്തിന്റെ ഫോണ്‍ രേഖകളില്‍നിന്ന് കൂടുതല്‍ പേരുടെ പങ്കാളിത്തം സംശയിക്കപ്പെടുന്നു. ഫോണിലെ നശിപ്പിച്ച രേഖകള്‍ കണ്ടെത്താന്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടുമെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular