Tag: Gold smuggling

ഇതാണ് മുഖ്യമന്ത്രി… വന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പുറത്തു വരട്ടെ, അന്വേഷണം എന്റെ ഓഫിസില്‍ എത്തുന്നുണ്ടെങ്കില്‍ എത്തട്ടെയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'സ്വര്‍ണക്കടത്തു സംഭവത്തില്‍ വന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പുറത്തു വരട്ടെ, അന്വേഷണം എന്റെ ഓഫിസില്‍ എത്തുന്നുണ്ടെങ്കില്‍ എത്തട്ടെ, ഞാന്‍ നേരത്തെ പറഞ്ഞതാണ് അക്കാര്യത്തില്‍ വിഷമമില്ലെന്ന്'– മുഖ്യമന്ത്രി പറഞ്ഞു. സ്വപ്ന സുരേഷിന്റെ നിയമനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ്...

സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ ജോലി ലഭിച്ചതില്‍ ശിവ ശങ്കരന് പങ്കുണ്ടോ എന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ ജോലി ലഭിച്ചതില്‍ ശിവ ശങ്കരന് പങ്കുണ്ടോ എന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വപ്നയെ ഐടി വകുപ്പിന് കീഴില്‍ നിയമിച്ചതിന് പിന്നിലെ സാഹചര്യം എന്താണ്, അതിലെ ശരി തെറ്റ്...

സ്വര്‍ണക്കടത്ത് കേസ് ; സ്വപ്‌നയും സന്ദീപും ഈ മാസം 21 വരെ കസ്റ്റഡിയില്‍; കഴിഞ്ഞ ദിവസം ദൃശ്യങ്ങളില്‍ കണ്ട ആള്‍ തന്നെയാണ് ഫൈസല്‍ ഫരീദ് എന്‍ഐഎ കോടതിയില്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി ഈ മാസം 21 വരെ എന്‍ഐഎ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ സ്വര്‍ണം കടത്തിയിരിക്കുന്നതു രാജ്യവിരുദ്ധ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും ചോദ്യം ചെയ്യുന്നതിനായി 10 ദിവസത്തേയ്ക്കു കസ്റ്റഡിയില്‍ വേണമെന്നുമുള്ള ആവശ്യം പരിഗണിച്ചാണ്...

പ്രതികള്‍ യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും ഉണ്ടാക്കി; കേരളത്തിലെത്തിക്കുന്ന സ്വര്‍ണം ആഭരണ നിര്‍മാണത്തിനല്ല ഉപയോഗിക്കുന്നതെന്നും കണ്ടെത്തല്‍

സ്വര്‍ണക്കടത്തിനായി പ്രതികള്‍ ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമെന്ന് എന്‍.ഐ.എ. ഫൈസല്‍ ഫരീദാണ് വ്യാജ രേഖകള്‍ ചമച്ചതെന്നും ബാഗേജിന് നയതന്ത്ര പരിരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇതെന്നും എന്‍.ഐ.എ. സംഘം കോടതിയെ അറിയിച്ചു. അതിനിടെ, എന്‍.ഐ.എയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ച പ്രത്യേക കോടതി സ്വപ്നയെയും സന്ദീപിനെയും ജൂലായ് 21...

സ്വര്‍ണക്കടത്ത് പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി എന്‍ഐഎ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക്. സ്വര്‍ണക്കടത്ത് പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് സംശയിക്കുന്നതായി എന്‍ഐഎ എഫ്ഐആറില്‍ പറയുന്നു. പ്രാഥമിക പരിശോധനയില്‍ ഇക്കാര്യങ്ങളുണ്ടെന്നും എന്‍ഐഎ വിശദീകരിക്കുന്നു. കേസില്‍ നിര്‍ണായകമായേക്കാവുന്നതാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം പണമായി ഉപയോഗിച്ചേക്കാമെന്നാണ് എന്‍ഐഎ പറയുന്നത്....

സ്വപ്‌ന ഇന്നലെ കഴിഞ്ഞത് കൊലക്കേസിലെ പ്രതിക്കൊപ്പം; ഉറങ്ങാതെ കാവിലിരുന്ന് പൊലീസുകര്‍

സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡിലായ സ്വപ്ന സുരേഷ് തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സിലെ അമ്പിളിക്കല ക്വാറന്റീന്‍ കേന്ദ്രത്തില്‍ ഇന്നലെ കഴിഞ്ഞത് കൊലക്കേസിലെ പ്രതിയായ സ്ത്രീക്കൊപ്പം. തൊഴിലന്വേഷിച്ച് എത്തിയ യുവാവിനെ അയ്യന്തോളിലെ ഫ്‌ലാറ്റില്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയ ശാശ്വതി പ്രമോദിന്റെ മുറിയിലായിരുന്നു സ്വപ്നയെയും പാര്‍പ്പിച്ചത്. കോവിഡ്...

സ്വർണ്ണക്കടത്ത് : ഫാസിൽ ഫരീദിന്റെ കാര്യത്തിൽ ദുരൂഹതയേറി

ദുബായ്: നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്ക് സ്വർണം കള്ളക്കടത്ത് നടത്തിയ കേസിൽ മൂന്നാം പ്രതി ഫാസിൽ ഫരീദിന്റെ(36) കാര്യത്തിൽ ദുരൂഹതയേറി. ഇന്നലെ പേരും ചിത്രവും പുറത്തുവന്നതോടെ അതു താനല്ലെന്നായിരുന്നു ദുബായിൽ താമസിക്കുന്ന ഫൈസൽ ഫരീദ് മാധ്യമങ്ങളോടു പ്രതികരിച്ചത്. എന്നാൽ, സ്വർണം കടത്തിയ രേഖകളിൽ കാണുന്ന ഫോൺ...

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടക്കുന്നത് ഇന്ത്യയില്‍; പ്രധാന ഉറവിടം ദുബായ്‌

നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് വന്‍ വിവാദമായി മാറുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് നടക്കുന്ന ഇടങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. യുഎഇ യാണ് ഇതിന്റെ പ്രഥമ ഉറവിടമെന്നും ഒരു അന്താരാഷ്ട്ര സംഘടനയുടേതായി കഴിഞ്ഞ വര്‍ഷം പുറത്തു വന്ന റിപ്പോര്‍ട്ടാണ് ഇതിന് ആധാരം. വര്‍ഷംതോറും...
Advertismentspot_img

Most Popular

G-8R01BE49R7