സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ ജോലി ലഭിച്ചതില്‍ ശിവ ശങ്കരന് പങ്കുണ്ടോ എന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴില്‍ ജോലി ലഭിച്ചതില്‍ ശിവ ശങ്കരന് പങ്കുണ്ടോ എന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വപ്നയെ ഐടി വകുപ്പിന് കീഴില്‍ നിയമിച്ചതിന് പിന്നിലെ സാഹചര്യം എന്താണ്, അതിലെ ശരി തെറ്റ് എന്താണ് എന്ന് സര്‍ക്കാര്‍ അന്വേഷിക്കും. അതിനായി ചീഫ് സെക്രട്ടറിയെയും ധനകാര്യ അഡീഷണല്‍ ചീഫ് ചെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അന്വേഷണത്തിന്‍റെ ഭാഗമായി നിയമനത്തില്‍ വീഴ്ചകളുണ്ടോ എന്ന് അറിയട്ടേ. അല്ലാതെ ഓരോരുത്തരുടെയും സങ്കല്‍പ്പത്തിന്‍റെ പേരില്‍ നടപടിയെടുക്കാനാകില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നിന്നിരുന്ന ശിവശങ്കരന്‍ വിവാദ വനിതയുമായി ബന്ധപ്പെട്ടു എന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തെ മാറ്റി. യുഡിഎഎഫിന്‍ററെ കാലത്ത് ഇങ്ങനൊരു നടപടി സ്വപ്നം കാണാനാവില്ല. എന്നാല്‍ ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് അത്തരമൊരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വേണ്ട എന്ന് തീരുമാനമെടുത്തു.

അതിനപ്പുറം ഏതെങ്കിലുമൊരു കാര്യം സര്‍ക്കാരിന്‍റെ മുന്നിലില്ല. സാധാരാണ രീതിയില്‍ ഇത്തരമൊരു വനിതയുമായി ശിവശങ്കരന്‍ ബന്ധപ്പെടാന്‍ പാടില്ലായിരുന്നു. ശിവശങ്കരനെതിരെ തെളുവുണ്ടെങ്കില്‍ സംരക്ഷിക്കില്ല, കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular