Tag: Gold smuggling

സ്വര്‍ണ്ണക്കടത്തുകാര്‍ കൊല്ലുമെന്ന് ഭയമുണ്ടായിരുന്നുവെന്ന് ഗണ്‍മാന്‍ ജയഘോഷ്

തിരുവനന്തപുരം: ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ആശുപത്രി വിട്ട ശേഷമാവും ചോദ്യം ചെയ്യല്‍. ആത്മഹത്യാശ്രമത്തെ പറ്റിയും അന്വേഷിക്കും. ജയലോഷിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. സ്വര്‍ണ്ണക്കടത്തുകാര്‍ കൊല്ലുമെന്ന് ഭയമുണ്ടായിരുന്നുവെന്ന് മൊഴി. അതേസമയം വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവവും നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നു നിഗമനം. അപകടസമയത്തു...

സ്വര്‍ണക്കടത്ത് ബന്ധം ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുകള്‍ളോട് ചോദ്യംചെയ്യലിനു ഹാജരാവാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി

കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവവും നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നു നിഗമനം. അപകടസമയത്തു സ്ഥലത്തെത്തിയ ചിലര്‍ക്കു സ്വര്‍ണക്കടത്തിലും പങ്കുണ്ടെന്ന സംശയത്തെത്തുടര്‍ന്നു ചോദ്യംചെയ്യലിനു ഹാജരാവാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി. ചോദ്യംചെയ്യലിന്റെ വിശദാംശങ്ങള്‍ കസ്റ്റംസ് എന്‍.ഐ.എയ്ക്കു െകെമാറും. അതിനിടെ, ബാലഭാസ്‌കറിന്റെ സാമ്പത്തിക മാനേജരും സുഹൃത്തുമായ...

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎം സെക്രട്ടേറിയേറ്റിന്റെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സിപിഎം സെക്രട്ടേറിയേറ്റിന്റെ രൂക്ഷ വിമര്‍ശനം. സ്വര്‍ണക്കടത്ത് വിവാദം സര്‍ക്കാറിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തില്‍ ഗുരുതരമായ പാളിച്ച ഉണ്ടായെന്നും സിപിഎം സെക്രട്ടേറിയേറ്റ് വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. മുന്‍ പ്രിന്‍സിപ്പല്‍...

സ്വര്‍ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദിന്റെ വീട്ടിലും കോഴിക്കോട് ജ്വല്ലറിയിലും ഉടമയുടെ വീട്ടിലും റെയ്ഡ്; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ റെയ്ഡ്. തൃശൂര്‍ കയ്പമംഗലം മൂന്നുപീടികയിലെ വീട്ടിലാണ് കസ്റ്റംസ് റെയ്ഡ് നടക്കുന്നത്. ഒന്നര വര്‍ഷമായി ഫൈസല്‍ ഈ വീട്ടില്‍ വന്നിട്ട്. പിതാവ് മരിച്ചതോടെ വീട്ടില്‍ താമസക്കാര്‍ ആരുമില്ല. വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തില്‍ വീട്...

ഡിജിപി ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങള്‍

തിരുവനന്തപുരം: ഡിജിപി ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങള്‍. ഒരു കിലോ സ്വര്‍ണം കടത്തിയാല്‍ പ്രതിഫലം ഒന്നര ലക്ഷം രൂപ, സംസ്ഥാന പോലീസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നതാണ് ഈ വസ്തുത. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന്റെ കൈവശം...

കാണാതായ യുഎഇ കോണ്‍സലിന്റെ ഗണ്‍മാന്‍ ജയ്‌ഘോഷിനെ കണ്ടെത്തി, കൈഞരമ്പ് മുറിച്ച നിലയില്‍

തിരുവനന്തപുരം:തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ജയഘോഷിനെ കൈ മുറിച്ച നിലയില്‍ വീടുനു സമീപത്തെ പറമ്പില്‍നിന്നു കണ്ടെത്തി. ബൈക്കില്‍ പോയ നാട്ടുകാരനാണ് റോഡരികില്‍നിന്നു ജയഘോഷിനെ കണ്ടെത്തിയത്. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും തനിക്കു സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നും ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി ജയഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. ...

ഗണ്‍മാനെ കാണാതായതില്‍ ദുരൂഹം: ഇന്നലെ വൈകീട്ട് 7ന് വന്ന ഫോണ്‍ കോള്‍ ആരുടെ? സംസാരിക്കാന്‍ പുറത്തേയ്ക്കിറങ്ങി രണ്ടുമിനിറ്റനകം ജയഘോഷിനെ കാണാതായതിന്റെ ഞെട്ടലില്‍ കുടുംബം

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലിന്റെ ഗണ്‍മാനായിരുന്ന ജയഘോഷിന് ഫോണ്‍ വിളിയെത്തുന്നത് ഇന്നലെ വൈകിട്ട് ഏഴു മണിയോടെ. കുടുംബ വീട്ടില്‍ ഉണ്ടായിരുന്ന ജയഘോഷ് സംസാരിക്കാനായി പുറത്തേക്കിറങ്ങി രണ്ടു മിനിട്ടിനകം കാണാതായതിന്റെ ഞെട്ടലിലാണ് കുടുംബം. തനിക്ക് ഭീഷണിയുണ്ടെന്നു ജയഘോഷ് കുടുംബത്തോടു പറഞ്ഞിരുന്നതിനാല്‍ കുടുംബം ഉടനെ തുമ്പ...

സ്വര്‍ണക്കടത്തുകേസ്; എന്‍ഐഎ സംഘം ക്രൈം ബ്രാഞ്ചുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ എന്‍ഐഎ സംഘം തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇന്നലെ ഉച്ചയോടെ എറണാകുളത്തെ എന്‍ഐഎ യൂണിറ്റ് എസ്പി രാഹുല്‍, സ്വപ്ന കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബി.അനില്‍കുമാറിനെ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ ആരാഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കു...
Advertismentspot_img

Most Popular

G-8R01BE49R7